ഒരു നടിയായി ആരും കണ്ടിരുന്നില്ല , കണ്ടത് ഗ്ലാമര്‍ താരമായി; വെളിപ്പെടുത്തലുമായി ശില്‍പ ഷെട്ടി

google news
shilpa shetti

ബോ​ളി​വു​ഡി​ലെ മി​ന്നും താ​ര​മാ​യി​രു​ന്നു ശി​ല്‍​പ ഷെ​ട്ടി. ഷാ​രൂ​ഖ് ഖാ​നൊ​പ്പം ബാ​സീ​ഗ​ര്‍ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു ശി​ല്‍​പ​യു​ടെ അ​ര​ങ്ങേ​റ്റം. പി​ന്നീ​ട് നി​ര​വ​ധി ഹി​റ്റു​ക​ളു​ടെ ഭാ​ഗ​മാ​കാ​ന്‍ ശി​ല്‍​പ്പ​യ്ക്ക് സാ​ധി​ച്ചു.

എ​ന്നാ​ല്‍ ത​ന്നെ മു​ന്‍​നി​ര സം​വി​ധാ​യ​ക​രോ നി​ര്‍​മാ​താ​ക്ക​ളോ പ​രി​ഗ​ണി​ച്ചി​രു​ന്നി​ല്ലെ​ന്നാ​ണ് ഇ​പ്പോ​ള്‍ ശി​ല്‍​പ ഷെ​ട്ടി പ​റ​യു​ന്ന​ത്. ത​നി​ക്ക് അ​ര്‍​ഹ​മാ​യ അ​വ​സ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​ല്ലെ​ന്നും പ​ല​പ്പോ​ഴും പ്ര​തി​ഫ​ലം ത​രാ​തി​രു​ന്നി​ട്ടു​ണ്ടെ​ന്നും ശി​ല്‍​പ പ​റ​യു​ന്നു.

ത​ന്‍റെ പു​തി​യ സി​നി​മ​യാ​യ സു​ഖി​യു​ടെ പ്രൊ​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ശി​ല്‍​പ മ​ന​സ് തു​റ​ന്ന​ത്.
എ​ന്നെ ഒ​രു ന​ടി​യാ​യി ക​ണ്ടി​രു​ന്നി​ല്ല. എ​ല്ലാ​യ്പ്പോ​ഴും എ​ന്നെ വി​ല​കു​റ​ച്ച് കാ​ണു​ക​യും ടൈ​പ്പ് കാ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. വെ​റും ഗ്ലാ​മ​ര്‍ താ​ര​മാ​യി​ട്ടാ​ണ് ക​ണ്ട​ത്.

പ​ക്ഷെ അ​തും വ​ലി​യ കാ​ര്യ​മാ​ണ്. ഇ​ന്ന് എ​നി​ക്ക് സു​ഖി പോ​ലു​ള്ള സി​നി​മ ചെ​യ്യാ​ന്‍ പ​റ്റു​ന്നു​ണ്ട്. പ​ക്ഷെ നി​ങ്ങ​ള്‍​ക്ക് ഗ്ലാ​മ​റ​സാ​കാ​ന്‍ പ​റ്റു​മോ? ഗ്ലാ​മ​റ​സാ​വു​ക എ​ന്നാ​ല്‍ ആ​രാ​ധി​ക്ക​പ്പെ​ടു​ന്ന​താ​ണ്.

also read.. കരുവന്നൂർ ബാങ്ക് തട്ടിപ്പ് റിമാൻഡ് റിപ്പോർട്ട് വായിച്ചു; മാത്യു കുഴൽനാടന്റെ മൈക്ക് ഓ​ഫാ​ക്കി സ്പീക്കർ

എ​നി​ക്ക് ഓ​ഫ​ര്‍ ചെ​യ്യ​പ്പെ​ട്ട​തി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത് ഞാ​ന്‍ ഇ​തു​വ​രെ പി​ടി​ച്ചു നി​ന്നു​വെ​ന്ന് എ​നി​ക്ക് പ​റ​യാം. എ​ന്നാ​ല്‍ എ​ന്‍റെ അ​ഭി​ന​യ​ശേ​ഷി പ്ര​ക​ടി​പ്പി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന സി​നി​മ​യോ ക​ഥാ​പാ​ത്ര​മോ എ​നി​ക്ക് ല​ഭി​ച്ചി​രു​ന്നി​ല്ല. ഒ​രു​പാ​ട് താ​ഴ്ച​ക​ളു​ണ്ടെ​ങ്കി​ലും എ​നി​ക്ക് നീ​ണ്ടൊ​രു ക​രി​യ​ര്‍ കി​ട്ടി.

ഞാ​ന​ത് ഓ​ര്‍​ത്ത് അ​ത്ഭു​ത​പ്പെ​ടാ​റു​ണ്ട്. എ​നി​ക്ക് എ​ന്തു​കൊ​ണ്ട് ഈ ​വേ​ഷം വ​ന്നി​ല്ല, എ​ന്തു​കൊ​ണ്ട് വ​ലി​യ ബാ​ന​റു​ക​ള്‍ എ​ന്നെ നാ​യി​ക​യാ​ക്കി​യി​ല്ല എ​ന്നൊ​ക്കെ ചി​ന്തി​ച്ചി​ട്ടു​ണ്ട്. ഞാ​ന്‍ നേ​ടി​യ​തൊ​ക്കെ ചെ​റി​യ സി​നി​മ​ക​ളി​ല്‍ വ​ലി​യ താ​ര​ങ്ങ​ള്‍​ക്കൊ​പ്പം അ​ഭി​ന​യി​ച്ചാ​ണ്. ചെ​റി​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ​യും അ​വ​ത​രി​പ്പി​ച്ചു.

സി​നി​മ ഹി​റ്റാ​യി​ല്ലെ​ങ്കി​ലും ഞാ​ന്‍ അ​ഭി​ന​യി​ച്ച പാ​ട്ടു​ക​ളൊ​ക്കെ ഹി​റ്റാ​യി​രു​ന്നു. ഞാ​ന്‍ എ​ന്‍റെ പാ​ട്ടു​ക​ളി​ലൂ​ടെ​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ഞാ​ന്‍ ഒ​രി​ക്ക​ലും പ​ണ​ത്തി​ന് വേ​ണ്ടി ജോ​ലി ചെ​യ്തി​ട്ടി​ല്ല.

enlite ias final advt

90 ക​ളി​ല്‍ ഞാ​ന്‍ അ​ഭി​ന​യി​ച്ച ചി​ല സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ര്‍ സി​നി​മ വ​ന്‍ ന​ഷ്ട​മാ​യി​രു​ന്നു​വെ​ന്ന് പ​റ​ഞ്ഞ് എ​നി​ക്ക് ത​രാ​നു​ള്ള പ്ര​തി​ഫ​ലം ത​രാ​തി​രു​ന്നി​ട്ടു​ണ്ട്. അ​തൊ​ക്കെ തീ​ര്‍​ത്തും വ്യ​ത്യ​സ്ത​മാ​യൊ​രു കാ​ല​മാ​യി​രു​ന്നു-  ശി​ല്‍​പ പ​റ​യു​ന്നു.

വി​വാ​ഹശേ​ഷം ശി​ല്‍​പ അ​ഭി​ന​യ​ത്തി​ല്‍നി​ന്നു വി​ട്ടുനി​ല്‍​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് റി​യാ​ലി​റ്റി ഷോ ​വി​ധി ക​ര്‍​ത്താ​വാ​യി ടെ​ലി​വി​ഷ​നി​ല്‍ സ​ജീ​വ​യാ​യി മാ​റി. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും താ​രം വ​ള​രെ സ​ജീ​വ​മാ​ണ്. ഇ​പ്പോ​ഴി​താ താ​രം ബി​ഗ് സ്‌​ക്രീ​നി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യി​രി​ക്കു​ക​യാ​ണ്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം