മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ വീടു വയ്ക്കാനുള്ള സ്ഥലം സൗജന്യമായി നൽകിയിരിക്കുകയാണ് ബിഷപ് നോബിൾ ഫിലിപ്പ് അമ്പലവേലിൽ. ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും ബാക്കിയാക്കിയാണ് താരം വിടപറഞ്ഞത്. വീടു വയ്ക്കുക എന്നതായിരുന്നു സുധിയുടെ ഏറ്റവും വലിയ ആഗ്രഹം.
ചങ്ങനാശ്ശേരിയിൽ ഏഴ് സെന്റ് സ്ഥലമാണ് ബിഷപ്പ് നോബിൾ ഫിലിപ്പ് സുധിയുടെ കുടുംബത്തിന് ഇഷ്ടദാനമായി നൽകിയത്. സുധിയുടെ രണ്ട് മക്കളായ റിഥുലിന്റെയും രാഹുലിന്റെയും പേരിലാണ് സ്ഥലം രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്ഥലം രജിസ്റ്റർ ചെയ്തതിന്റെ രേഖകൾ സുധിയുടെ ഭാര്യയ്ക്കും മകനും ബിഷപ്പ് കൈമാറി.
ആംഗ്ലിക്കൻ സഭയുടെ ഡയസിസ് ഓഫ് ട്രാവൻകൂർ ആൻഡ് കൊച്ചിൻ രൂപതയുടെ പതിമൂന്നാമത് മിഷനറി ബിഷപ് ആയി സേവനം ചെയ്യുകയാണ് നോബിൾ ഫിലിപ്പ്. തനിക്ക് കിട്ടിയ കുടുംബസ്വത്തിൽ നിന്നാണ് ഏഴ് സെന്റ് സ്ഥലം സുധിയുടെ കുടുംബത്തിന് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ സ്ഥലത്തിന് സമീപത്തായി തനിക്ക് വീട് പണിയുന്നുണ്ടെന്നും താരം വ്യക്തമാക്കി. സുധിയുടെ വീടിന്റെ പണി വൈകാതെ ആരംഭിക്കുമെന്നും വ്യക്തമാക്കി.
Read more ഗോവിന്ദന്‍ തിരുത്തിയത് സന്തോഷം, സ്പീക്കര്‍ കൂടി തിരുത്തിയാല്‍ പ്രശ്‌നം കഴിയും: ചെന്നിത്തല
ഊണിലും ഉറക്കത്തിലുമുള്ള സുധിച്ചേട്ടന്റെ സ്വപ്നമായിരുന്നു വീട് എന്നത് എന്നാണ് ഭാര്യ രേണു പറഞ്ഞത്. ആറു മാസത്തിനുള്ളിൽ വീടു വയ്ക്കുമെന്ന് മരിക്കുന്നതിന് തൊട്ടുമുൻപും പറഞ്ഞിരുന്നു. സുധിച്ചേട്ടന്റെ ആത്മാവിന് സന്തോഷമായിട്ടുണ്ടാകുമെന്നും രേണു പറഞ്ഞു. സ്ഥലം നൽകി ബിഷപ്പിനും മറ്റ് എല്ലാവരോടും രേണു നന്ദി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം