×

ബിജു മേനോന്‍റെ നായികയായി മേതില്‍ ദേവിക; വിഷ്ണു മോഹന്‍റെ പുതിയ സിനിമ 'കഥ ഇന്നുവരെ'

google news
F

മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമ പ്രഖ്യാപിച്ചു."കഥ ഇന്നുവരെ" എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍‌ ബിജു മേനോന്റെ നായികയായി പ്രശസ്ത നര്‍ത്തകി മേതില്‍ ദേവിക അഭിനയിക്കുന്നു. ചെറുപ്പം മുതല്‍ സിനിമയിലേക്ക് ഒരുപാട് അവസരങ്ങള്‍ തേടിയെത്തിയെങ്കിലും ആദ്യമായിട്ടാണ് മേതില്‍ ദേവിക ഒരു സിനിമയില്‍ അഭിനയിക്കുന്നത്.

enlite ias final advt

ആലപ്പുഴ, കുമളി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലായി ഷൂട്ടിംഗ് പുരോഗമിക്കുന്ന ഈ ചിത്രത്തില്‍ അനു മോഹൻ,നിഖില വിമല്‍, ഹക്കീം ഷാജഹാൻ, അനുശ്രീ, സിദ്ധിഖ്, രഞ്ജി പണിക്കര്‍ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.ജോമോൻ ടി ജോണ്‍ ഷമീര്‍ മുഹമ്മദ് എന്നിവരുടെ പ്ലാൻ ജെ സ്റ്റുഡിയോസും, വിഷ്ണു മോഹന്റെ വിഷ്ണു മോഹൻ സ്റ്റോറീസും ചേര്‍ന്നാണ് കഥ ഇന്നുവരെ നിര്‍മ്മിക്കുന്നത്. ഹാരിസ് ദേശം, അനീഷ് പിബി എന്നിവരുടെ ഇമാജിൻ സിനിമാസും നിര്‍മ്മാണ പങ്കാളികളാണ്.

READ ALSO.....റോഷന്‍ ആന്‍ഡ്രൂസിന്റെ ബോളിവുഡ് ചിത്രം; ഷാഹിദ് കപൂര്‍ നായകന്‍

ജോമോൻ ടി ജോണ്‍ ആണ് സിനിമയുടെ ഛായാഗ്രഹണം. സംഗീതം-അശ്വിൻ ആര്യൻ,എഡിറ്റിംഗ്-ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷൻ കണ്‍ട്രോളര്‍-റിന്നി ദിവാകര്‍, പ്രൊഡക്ഷൻ ഡിസൈനര്‍-സുഭാഷ് കരുണ്‍,കോസ്റ്റ്യൂംസ്- ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ്-സുധി സുരേന്ദ്രൻ, പ്രോജക്‌ട് ഡിസൈനര്‍ വിപിൻ കുമാര്‍,സൗണ്ട് ഡിസൈൻ-ടോണി ബാബു,സ്റ്റില്‍സ്- അമല്‍ ജെയിംസ്, ഡിസൈൻസ്-ആനന്ദ് രാജേന്ദ്രൻ,പ്രൊമോഷൻസ്-10ജി മീഡിയ,പി ആര്‍ ഒ- എ എസ് ദിനേശ്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം