ആരാധകർ ഏറെ നാളുകളായി കാത്തിരുന്ന മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ ഫെബ്രുവരി പതിനഞ്ചിനാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തിയത്. ആദ്യ ദിനം തന്നെ ചിത്രത്തിന് വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ലഭിച്ചത്.
ഇപ്പോഴിതാ ‘ഭ്രമയുഗ’ത്തെ പ്രശംസിച്ചു കൊണ്ട് നടൻ ജയസൂര്യ സമൂഹ മാധ്യമങ്ങളിൽ ഒരു പോസ്റ്റ് പങ്കുവെച്ചു. ‘‘തീർച്ചയായും കണ്ടിരിക്കേണ്ട അഭിനയ ഭ്രമം’’ എന്നാണ് സിനിമയെക്കുറിച്ച് ജയസൂര്യ വിശേഷിപ്പിച്ചത്.
സിനിമയെയും മമ്മൂട്ടിയെയും പ്രശംസിച്ച് സിനിമാ രംഗത്തുനിന്നും ജയസൂര്യ ഉൾപ്പടെ നിരവധിപ്പേരാണ് എത്തുന്നത്. തമിഴ് സംവിധായകരായ സെൽവരാഘവൻ, വസന്ത ബാലൻ തുടങ്ങിയവരും മമ്മൂട്ടിയെ പ്രശംസിച്ചെത്തിയിരുന്നു.
‘ദി ഗ്രേറ്റസ്റ്റ്’ എന്നാണ് അനൂപ് മേനോന്‍ സിനിമയെക്കുറിച്ചു കുറിച്ചത്. അക്കാര്യത്തില്‍ രണ്ടഭിപ്രായമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FAnoopMenonOfficialPage%2Fposts%2Fpfbid0tewWHsPaQ9Q9QqKcJSABTuRgewwKHGfTtNjQFa5Ttuf3ZyQzPkCv5FAUMcuLsth1l&show_text=true&width=500
ഞാന്‍ നിങ്ങളുടെ കടുത്ത ആരാധകനാണ് സാര്‍ എന്നായിരുന്നു ഇൻസ്റ്റഗ്രാമിൽ മമ്മൂട്ടി പങ്കുവച്ച ചിത്രത്തിനു താഴെ സെൽവരാഘവൻ കമന്റ് ചെയ്തത്. പിന്നാലെ നിരവധിയാളുകള്‍ കമന്‍റുകളുമായെത്തി. ഇത് മമ്മൂട്ടി യുഗമാണെന്നും ഇന്തിയാവിന്‍ മാപെരും നടികര്‍ എന്നിങ്ങനെയുള്ള കമന്‍റുകളുമാണ് പോസ്റ്റിന് താഴെ നിറയുന്നത്.
Read More……
. വയനാട്ടില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം;കുറുവ ദ്വീപിലെ ജീവനക്കാരന് പരിക്ക്
. പാകിസ്താൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉമർ അയൂബ് ഖാനെ നാമനിർദേശം ചെയ്ത് പി.ടി.ഐ
. നാവികസേന ഉദ്യോഗസ്ഥര്‍ക്ക് ഇനി കുര്‍ത്തയും പൈജാമയും ധരിക്കാം; ഔദ്ധ്യോഗികമായ അനുമതി
അതേസമയം ജയസൂര്യ നായകനായെത്തുന്ന ‘കത്താനാർ’ എന്ന സിനിമയും അണിയറയിൽ ഒരുങ്ങുകയാണ്. ഭ്രമയുഗം പോലെ തന്നെ പീരിഡ് കാലഘട്ടത്തിലുള്ള കഥയാണ് കത്തനാരുടേതും.
കൊടുമൺ പോറ്റിയുടെ പിന്നിലെ നിഗൂഢതയും അയാളുടെ മാന്ത്രികതയുമാണ് ‘ഭ്രമയുഗം’ സിനിമയുടെ ഉള്ളടക്കം. പാണനായി എത്തുന്ന അർജുൻ അശോകനും കൊടുമൺ പോറ്റിയുടെ ജോലിക്കാരനായി വരുന്ന സിദ്ധാർഥ് ഭരതനും കയ്യടിപ്പിക്കുന്ന പ്രകടനം കാഴ്ച വയ്ക്കുന്നു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fbhagath.manuel%2Fposts%2Fpfbid02NNj7RSPMptmQnJxhDNWNhvMX344bCaKFEXu2iKV4bBwfiCowhqrD943ENJPdsSdl&show_text=true&width=500
രാഹുല്‍ സദാശിവന്റെ മേക്കിങ് ആണ് സിനിമയുടെ മറ്റൊരു പ്രത്യേകത. അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമാൽഡ ലിസ്, മണികണ്ഠൻ എന്നിവരാണ് മമ്മൂട്ടിയുടെ കൂടാതെയുള്ള താരങ്ങൾ.‘ഭൂതകാലം’ എന്ന ഹൊറർ ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭ്രമയുഗം’.
വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം കൂടിയാണിത്. ഹൊറർ ത്രില്ലർ സിനിമകൾക്കു മാത്രമായി ആരംഭിച്ചിരിക്കുന്ന പ്രൊഡക്‌ഷൻ ഹൗസ് ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്.
Bramayugam Reviews