ഇന്ത്യൻ സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവി മേക്കേഴ്സ് അജിത്തുമായി ഒന്നിക്കുന്നു. ആദിക് രവിചന്ദ്രൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ ‘ഗുഡ് ബാഡ് അഗ്ലി’ എന്നാണ്.
റോക്സ്റ്റാർ ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത്.
‘അജിത് കുമാർ സാറുമായി ഒരുമിക്കുന്നതിൽ അഭിമാനം. സംവിധായകൻ ആദിക് രവിചന്ദ്രന്റെ തിരക്കഥയും നറേഷനും അത്രമേൽ ഗംഭീരമായിരുന്നു. ഇത്രയും മനോഹരമായ സിനിമ ആരാധകരും സിനിമ സ്നേഹികൾക്കും ഒരുക്കുന്നതിൽ ഞങ്ങൾ സന്തോഷത്തിലാണ്’, നിർമാതാവ് നവീൻ ഏർനെനി പറഞ്ഞു.
‘അജിത് കുമാർ സാറുമായി വർക്ക് ചെയ്യുന്നതിൽ സന്തോഷം. തന്റെ മുൻ ചിത്രങ്ങളിൽ നിന്നെല്ലാം ആദിക് രവിചന്ദ്രൻ എന്ന സംവിധായകന്റെ കലവിരുത് പ്രകടമായിരുന്നു. ഈ ചിത്രം അദേഹത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടെത്തിക്കും’, നിർമാതാവ് വൈ രവി ശങ്കർ പറഞ്ഞു.
Read More…….
- അന്വേഷണം നടക്കട്ടെ അപ്പോൾ മനസിലാകും സത്യം’; മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മറുപടി
- ഭാര്യ വയനാട്ടിലും ഭർത്താവ് കാനഡയിലും; വിവാഹം രജിസ്റ്റർ ചെയ്തത് നേരിട്ട് വരാതെ കെ-സ്മാർട്ടിലൂടെ
- ആരോമലും അമ്പിളിയും എത്തുന്നു: കോമഡി എന്റർടൈനർ ‘മന്ദാകിനി’ ഫസ്റ്റ് ലുക്ക് പുറത്ത്
‘എല്ലാവരുടെ ജീവിതത്തിലും കരിയറിലും മറക്കാൻ കഴിയാത്ത ചില മുഹൂർത്തങ്ങളുണ്ടാകും. എന്നെ സംബന്ധിച്ചാണ് ഇതാണ് ആ സമയം. അജിത് കുമാർ സാറുമായി വർക്ക് ചെയ്യുന്നത് എന്റെ ഒരുപാട് വർഷത്തെ സ്വപ്നമാണ്. നവീൻ ഏർനെനി സാറിനും വൈ രവി ശങ്കർ സാറിനും അങ്ങനെയൊരു സാഹചര്യം ഒരുക്കിത്തന്നതിൽ ഒരുപാട് നന്ദി’, സംവിധായകൻ ആദിക് രവിചന്ദ്രൻ പറഞ്ഞു.
ചിത്രത്തിൽ വർഷങ്ങളുടെ പരിചയ സമ്പത്തുള്ളവരാണ് പ്രവർത്തിക്കുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രോജക്ടുകളിൽ ഒന്നാണ് ചിത്രം. ജൂണ് 2024-ൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.
2025 പൊങ്കൽ റിലീസിനാണ് ചിത്രം തയ്യാറെടുക്കുന്നത്. എഡിറ്റർ – വിജയ് വേലുകുട്ടി, സ്റ്റണ്ട് – സുപ്രീം സുന്ദർ , ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യുസർ – ദിനേശ് നരസിംഹൻ, പി ആർ ഒ – ശബരി