തിയേറ്ററുകളിൽ ചിരി നിറയ്ക്കാൻ ബിജു മേനോൻ- സുരാജ് വെഞ്ഞാറമ്മൂട് ടീമിന്റെ ഫൺ ഫാമിലി ഡ്രാമ ചിത്രമായ “നടന്ന സംഭവം” വരുന്നു. മാർച്ച് 22ന് പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു.
മറഡോണ എന്ന ചിത്രത്തിന് ശേഷം വിഷ്ണു നാരായൺ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് അനൂപ് കണ്ണനും രേണുവും ചേർന്നാണ്. ഒരു മെക്സിക്കൻ അപാരത എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അനൂപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രമാണ് നടന്ന സംഭവം.
നഗരത്തിലെ ഒരു വില്ല കമ്യൂണിറ്റിക്ക് അകത്ത് നടക്കുന്ന രസകരമായ സംഭവങ്ങളുടെ നർമ്മത്തിലൂടെയുള്ള ആവിഷ്ക്കാരമാണ് ചിത്രം. ഉണ്ണി എന്ന കഥാപാത്രമായി ബിജു മേനോനും അജിത്ത് എന്ന കഥാപാത്രമായി സുരാജും എത്തുന്നു.
ഇവർക്ക് പുറമേ ലിജോ മോൾ, ശ്രുതി രാമചന്ദ്രൻ, സുധി കോപ്പ, ജോണി ആന്റണി, ലാലു അലക്സ്, നൗഷാദ് അലി, ആതിര ഹരികുമാർ, അനഘ അശോക്, ശ്രീജിത്ത് നായർ, എയ്തൾ അവ്ന ഷെറിൻ, ജെസ് സുജൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Read More…..
- പേര് മാറ്റിയില്ലെങ്കിൽ സർട്ടിഫിക്കറ്റ് അനുവദിക്കില്ല: ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നത്തിനു സിബിഎഫ്സിയുടെ താക്കിത്
- തമിഴിലെ പ്രമുഖ സംവിധായകൻ മർദിച്ചുവെന്ന വാർത്ത തെറ്റ്: സിനിമയിൽ നിന്നും പിന്മാറാനുള്ള കാരണം വ്യക്തമാക്കി മമിത ബൈജു
- അമ്പമ്പോ: ആഗോള തലത്തിൽ വമ്പൻ കളക്ഷൻ സ്വന്തമാക്കി മൂന്ന് സിനിമകൾ| Worldwide Boxoffice Collection
- ഇടയ്ക്കിടെയുള്ള തുമ്മൽ ബുദ്ധിമുട്ടിക്കുന്നുണ്ടോ? തുമ്മൽ മാറാൻ ചില പൊടികൈ വിദ്യകളിതാ
- ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? വൈറൽ ഹൈപ്പറ്ററ്റിസ് വന്നു പോകുന്നത് അറിയാതിരിക്കരുത്; മരണത്തിനു വരെ കാരണമായേക്കാം
രാജേഷ് ഗോപിനാഥൻ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മനീഷ് മാധവൻ ആണ്. സംഗീതം അങ്കിത് മേനോൻ.
ഗാനരചന- സുഹൈൽ കോയ, ശബരീഷ് വർമ്മ , എഡിറ്റർ- സൈജു ശ്രീധരൻ, ടോബി ജോൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ- ജോജോ ജോസ്, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂർ, കോസ്റ്റ്യൂം ഡിസൈനർ- സുനിൽ ജോസ്, കലാസംവിധാനം- ഇന്ദുലാൽ കാവീട്, സൗഡ് സിസൈനർ- ശ്രീജിത്ത് ശ്രീനിവാസൻ.
മിക്സിംഗ്- വിപിൻ നായർ, ചീഫ് അസോസിയേറ്റ്- സുനിത് സോമശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ- ഷബീർ മലവട്ടത്ത്, സ്റ്റണ്ട്- സുധീഷ് കുമാർ, സ്റ്റിൽ- രാഹുൽ എം സത്യൻ, കളറിസ്റ്റ്- രമേഷ് അയ്യർ, വിസ്ത ഒബ്സ്ക്യൂറ, പിആർഒ- മഞ്ജു ഗോപിനാഥ്, വിഎഫ്എക്സ്- ടീം മീഡിയ, ഡിസൈൻ- യെല്ലോ ടൂത്ത്, പിആർ& മാർക്കറ്റിംഗ്- കണ്ടന്റ് ഫാക്ടറി മീഡിയ, ടൈറ്റിൽ- സീറോ ഉണ്ണി.