അയലാൻ ചിത്രത്തിന്റെ സംവിധായകൻ ആർ രവികുമാറിന്റെ പുതിയ ചിത്രത്തിലെ നായകാനാകാൻ സൂര്യ.
ഡ്രീം വാരിയർ പിച്ചേഴ്സ് ആണ് സിനിമ നിർമിക്കുന്നത്. ചിത്രീകരണം ഈ വർഷം ആരംഭിക്കുമെന്നാണ് വിവരം.
ശിവകാർത്തികേയൻ നായകനായി എത്തിയ അയലാൻ ആണ് രവികുമാർ അവസാനമായി സംവിധാനം ചെയ്ത ചിത്രം. 2015ൽ പുറത്തിറങ്ങിയ ഇൻട്രു നേട്രു നാളൈ എന്ന ടൈം ട്രാവൽ ചിത്രത്തിലൂടെയാണ് രവികുമാർ സംവിധാന രംഗത്തേക്ക് കടന്നുവരുന്നത്.
READ MORE: ‘പ്രണയ വിലാസ’ത്തിന് ശേഷം ഹക്കീം ഷാജഹാൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം: ‘കടകൻ’
ഒരു പ്രത്യേക ദൗത്യത്തിനു ഭൂമിയിൽ എത്തുന്ന അന്യഗ്രഹ ജീവിയെ മുൻനിർത്തിയാണ് അയലാൻ സിനിമയുടെ കഥ മുന്നോട്ട് പോകുന്നത്. രവികുമാറിന്റെ അടുത്ത ചിത്രവും സയൻസ് ഫിക്ഷൻ ചിത്രം ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഏഴാം അറിവ്, 24 തുടങ്ങിയവയാണ് സൂര്യയുടെ സയൻസ് ഫിക്ഷൻ ചിത്രങ്ങൾ. സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂര്യ അടുത്തതായി അഭിനയിക്കുന്നത്. ഫെബ്രുവരി ആദ്യം മധുരയിലാണ് ചിത്രീകരണം ആരംഭിക്കുന്നത്. ദുൽഖർ സൽമാൻ, നസ്രിയ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ