കൊച്ചി: ദിലീപ് നായകനായ ‘തങ്കമണി’ സിനിമയുടെ റിലീസിങ് വിലക്കണമെന്ന ഹർജിയിൽ ഹൈക്കോടതി രഹസ്യ വാദം കേട്ടു. സിനിമയ്ക്ക് സെൻസർ ബോർഡ് അനുമതി നൽകിയ സാഹചര്യത്തിൽ തുറന്ന കോടതിയിൽ വാദം കേൾക്കുന്നത് സിനിമയുടെ സ്രഷ്ടാക്കളുടെ താത്‌പര്യങ്ങൾക്ക് എതിരാകും എന്ന് കേന്ദ്രസർക്കാർ അഭിഭാഷകൻ സുവിൻ ആർ. മേനോൻ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അടച്ചിട്ട മുറിയിൽ വാദം കേട്ടത്.
1986ൽ ഇടുക്കി തങ്കമണിയിൽ ഉണ്ടായ സംഭവം പ്രമേയമാക്കിയാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.
സെൻസർ ബോർഡിന്റെ മിനിറ്റ്സ് ഹാജരാക്കാൻ നിർദേശിച്ച കോടതി ഹർജി ബുധനാഴ്ച പരിഗണിക്കാൻ മാറ്റി. ഹർജിയിൽ വാദം കേൾക്കുന്നതിനിടെ സിനിമയുടെ കഥ എന്താണെന്നു വിശദീകരിക്കേണ്ടി വരും എന്നത് കണക്കിലെടുത്താണ് രഹസ്യ വാദം കേൾക്കണമെന്ന ആവശ്യം ഉന്നയിച്ചത്.
Read More……
- ‘ഒരു സര്‍ക്കാര്‍ ഉല്‍പന്നം’ തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു
- വിഷ്ണു ഉണ്ണികൃഷ്ണൻ – ബിബിൻ ജോർജ് കൂട്ടുകെട്ടിന്‍റെ പുതിയ ചിത്രത്തിനു തുടക്കമായി
- ഹൊറർ ചിത്രം ശെയ്ത്താന് യുഎ സർട്ടിഫിക്കറ്റ്: അജയ് ദേവ്ഗൺ, മാധവൻ, ജ്യോതിക തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ
- തലയിൽ താരനുണ്ടോ? ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാം ചിലപ്പോൾ സ്‌കാല്‍പ് സോറിയാസിസ് ആകാം
- രാത്രിയിൽ ഈ കാര്യങ്ങൾ ചെയ്താൽ നിങ്ങളുടെ പൊണ്ണത്തടി പെട്ടന്ന് കുറയും
സിനിമയെ ചോദ്യം ചെയ്യുന്ന ഇടുക്കി സ്വദേശി നൽകിയ ഹർജി നേരത്തേ ഹൈക്കോടതി തീർപ്പാക്കിയിരുന്നു. തങ്കമണി സംഭവവുമായി ബന്ധമില്ലാത്ത ദൃശ്യങ്ങൾ ചിത്രത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.
പരാതിക്കിടയാക്കിയ വിഷയങ്ങൾ സ്ക്രീനിങ്ങിൽ പരിശോധിക്കുമെന്ന് സെൻസർ ബോർഡ് കോടതിയിൽ നൽകിയ ഉറപ്പിനെ തുടർന്ന് ഹർജി തീർപ്പാക്കിയിരുന്നു.
എന്നാൽ, സെൻസർ ബോർഡ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകിയതിനെ തുടർന്നാണ് സിനിമയുടെ റിലീസിങ് തടയണമെന്ന് ആവശ്യപ്പെട്ട് പുതിയ ഹർജി ഫയൽ ചെയ്യുന്നത്. ഈ ഹർജിയിലാണ് രഹസ്യ വാദം കേട്ടത്.