മലയാളത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറിയ ചിത്രമാണ് മോഹൻലാൽ നായകനായി എത്തിയ ’ദൃശ്യം’. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ എത്തിയ ചിത്രം അതുവരെ മലയാള സിനിമ കണ്ട ദൃശ്യവിഷ്കാരത്തിൽ നിന്നും ഏറെ വ്യത്യസ്തമായ അനുഭവം ആയിരുന്നു പ്രേക്ഷകർക്ക് സമ്മാനിച്ചത്.
ഒടുവിൽ മലയാളത്തിലെ ആദ്യ 50കോടി ക്ലബ്ബ് ചിത്രം എന്ന ഖ്യാതിയും ദൃശ്യം സ്വന്തമാക്കിയിരുന്നു. പിന്നീട് വന്ന ദൃശ്യം 2വിനും അതേ സ്വീകാര്യത തന്നെയാണ് ലഭിച്ചിരുന്നത്. കേരളത്തിൽ വൻ ഹിറ്റായി മാറിയ ചിത്രം ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ്, സിംഹള, ചൈനീസ് തുടങ്ങിയ ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടു.
അവിടങ്ങളിലും ചിത്രം ഹിറ്റ്. ഇപ്പോഴിതാ ദൃശ്യം ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന റിപ്പോർട്ടുകളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.
2013ല്‍ ആണ് മോഹന്‍ലാലിനെ നായകനാക്കി ജീത്തു സംവിധാനം ചെയ്ത ദൃശ്യം റിലീസ് ചെയ്തത്. ജോര്‍ജ് കുട്ടി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ഇയാളും ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബത്തിലേക്ക് അപ്രതീക്ഷിതമായി ഒരാള്‍ കടന്നുവരികയും പിന്നീട് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം.
Read More…….
- മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവവുമായി ദിലീപിന്റെ 148-ാം ചിത്രം
- ബിനുരാജ്- ധ്യാൻ ശ്രീനിവാസൻ ചിത്രം ആരംഭിച്ചു| Binuraj- Dhyan Srinivasan
- തമിഴ് പ്രമുഖ സംവിധായകന്റെ മർദ്ദനത്തിൽ മമിത ബൈജുവിന്റെ വെളിപ്പെടുത്തൽ?
- രക്തസമ്മര്‍ദ്ദം കൂടുതലാണോ? ഈ ഒരൊറ്റ പഴം കഴിച്ചാൽ മതി, ആരോഗ്യ ഗുണങ്ങൾ ഒട്ടനവധി…
- എത്ര മരുന്ന് കുടിച്ചിട്ടും ചുമ മാറുന്നില്ലേ? വീട്ടിൽ തന്നെയുണ്ടാക്കാം ഈ ഒറ്റമൂലി; പിടിച്ചു കെട്ടിയതു പോലെ ചുമ നിൽക്കും
കേരളത്തില്‍ വന്‍ തരംഗമായി മാറിയ ചിത്രം പിന്നീട് ഹിന്ദിയിലേക്കും റീമേക്ക് ചെയ്തു. അജയ് ദേവ്ഗൺ, തബു എന്നിവരായിരുന്നു പ്രധാന വേഷത്തില്‍ എത്തിയക്. തമിഴില്‍ കമല്‍ഹാസനും ഗൗതമിയും ആണ് മുഖ്യ വേഷത്തില്‍ എത്തിയത്.
പിന്നീട് കന്നഡ, തെലുങ്ക്, സിംഹള, ചൈനീസ് തുടങ്ങിയ ഭാഷകളിലും ചിത്രം റീമേക്ക് ചെയ്യപ്പെട്ടു. ഇതിനിടെ ദൃശ്യത്തിന്‍റെ യഥാർത്ഥ നിർമ്മാതാക്കളായ ആശിർവാദ് സിനിമാസിൽ നിന്ന് ദൃശ്യം 1, 2 ഭാഗങ്ങളുടെ അന്താരാഷ്ട്ര റീമേക്ക് അവകാശം പനോരമ സ്വന്തമാക്കി. ദൃശ്യത്തിന്‍റെ കൊറിയന്‍ റീമേക്ക് വരുന്നുവെന്ന് കഴിഞ്ഞ വര്‍ഷം മെയ്യില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.