×

ഉല്ലാസ് കൃഷ്ണയുടെ സംവിധാനത്തിൽ സിജു വിൽസൻ നായകനാകുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി

google news
,kuy

നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്ത് സിജു വിൽസൻ നായകനാകുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം കണ്ണൂരിൽ പൂർത്തിയായി.

ഡിസംബർ ഇരുപത്തിയേഴിന് ചിത്രീകരണം ആരംഭിച്ച ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഫെബ്രുവരി പത്തിനാണ് പൂർത്തിയായത്. ഒരുമെയിൽ നഴ്സിൻ്റെയും ഫീമെയിൽ നഴ്സിൻ്റേയും ജീവിതത്തിലൂടെ തികച്ചും രസകരമായ യുവത്വം ആഘോഷിക്കപ്പെടുന്നവരുടെ കഥ പറയുകയാണ് ഉല്ലാസ് കൃഷ്ണ ഈ ജീവിതത്തിലൂടെ.

വേല എന്ന ചിത്രത്തിലൂടെ രംഗത്തെത്തിയ നമൃതയാണു നായിക. സിദ്ദിഖ്, ബാലു വർഗീസ്, ധീരജ് ഡെന്നി മനോജ്.കെ.യു , ലൈന എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

സന്ധീപ് സദാനന്ദനും,ദീപു എസ്. നായരുമാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം. രാഹുൽ രാജ്- ഛായാഗ്രഹണം -രവിചന്ദ്രൻ. എഡിറ്റിംഗ് അഖിലേഷ് മോഹൻ. എക്സിക്കുട്ടിവ് പ്രൊഡ്യൂസർ - അഭിലാഷ് നാരായണൻ.

Read more......

'അഞ്ചാം വേദം' ; ഫെബ്രുവരി 23 ന് തിയറ്ററിലേക്ക്

ദുരൂഹതകൾ നിറച്ചു 'മഞ്ഞുമ്മൽ ബോയ്സ്': ഫെബ്രുവരി 22 മുതൽ തിയറ്ററുകളിൽ

'ലാല്‍ സിങ് ഛദ്ദ' ചിത്രത്തിന്റെ പരാജയം ആമിറിനെ ആഴത്തിൽ ബാധിച്ചു: കിരൺ റാവു

ഹൊറർ കോമഡി ചിത്രം 'ഹാപ്പി ന്യൂ ഇയർ': ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

'മലയാള സിനിമയുടെ അതുല്യ പ്രതിഭകൾ ഒത്തുചേർന്നപ്പോൾ': യേശുദാസിനെ അമേരിക്കയിലെ വീട്ടിലെത്തി സന്ദർശിച്ചു മോഹൻലാൽ

പ്രൊഡക്ഷൻ എക്സിക്കുട്ടീവ്-പ്രസാദ് നമ്പ്യാങ്കാവ്. പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ. ടൊവിനോ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം റയോണാ റോണാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കുടിയാൻമല, കിവിസോപ്രൊഡക്ഷൻസ് , നെരിയാ ഫിലിം ഹൗസ് എന്നിവർ നിർമ്മിക്കുന്നു.

പിആർഒ: വാഴൂർ ജോസ്.