×

'മലയാള സിനിമയുടെ അതുല്യ പ്രതിഭകൾ ഒത്തുചേർന്നപ്പോൾ': യേശുദാസിനെ അമേരിക്കയിലെ വീട്ടിലെത്തി സന്ദർശിച്ചു മോഹൻലാൽ

google news
,

മലയാളികൾ തങ്ങളുടെ സ്വകാര്യ അഹങ്കാരമായി കരുതുന്ന കുറച്ചു വ്യക്തികളുണ്ട്. അതിൽ രണ്ടുപേരാണ് മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലും ഗാനഗന്ധർവൻ യേശുദാസും. നിരവധി സിനിമകൾക്കാണ് ഇരുവരും ഒരുമിക്കുകയും മികച്ച ഗാനങ്ങൾ ആരാധകർക്ക് സമ്മാനിക്കുകയും ചെയ്തത്.

കുറേ കാലത്തെ ഇടവേളയ്ക്കു ശേഷമാണ് ഇരുവരും ഇപ്പോൾ നേരിട്ട് കാണുകയും സൗഹൃദം പങ്കുവെക്കുകയും ചെയ്തിരിക്കുന്നത്. 

,

മലയാള സിനിമയിൽ നിലവിൽ അത്ര സജീവമല്ലാത്ത യേശുദാസ് കുടുംബത്തിനൊപ്പം അമേരിക്കയിലാണുള്ളത്. അമേരിക്കയിലെ അദ്ദേഹത്തിന്റെ വസതിയിലേക്ക് മോഹൻലാൽ എത്തുകയായിരുന്നു.

സുഹൃത്തുക്കൾക്കൊപ്പമായിരുന്നു മോഹൻലാലിന്റെ സന്ദർശനം. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ മോഹൻലാൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

"ഗാനഗന്ധർവൻ്റെ വസതിയിൽ... പ്രിയപ്പെട്ട ദാസേട്ടനെ, അദ്ദേഹത്തിൻ്റെ അമേരിക്കയിലെ വീട്ടിൽ ചെന്ന് കാണാൻ കഴിഞ്ഞ സന്തോഷത്തിൽ" എന്നാണ് ചിത്രങ്ങൾക്കൊപ്പം മോഹൻലാൽ കുറിച്ചത്.

കഴിഞ്ഞ ജനുവരി പത്താം തീയതിയാണ് യേശുദാസ് 84ാം പിറന്നാൾ ആഘോഷിച്ചത്. ജന്മദിനങ്ങളിൽ മൂകാംബികാ ക്ഷേത്ര ദർശനം പതിവായിരുന്നെങ്കിലും കൊവിഡ് കാലത്തിനുശേഷം യേശുദാസിന് ഇത് സാധിച്ചിരുന്നില്ല. നാലുവർഷമായി അദ്ദേഹം കേരളത്തിലെത്തിയിട്ട്.

Read more.....

തുല്യതക്കായി സ്ത്രീയും പുരുഷനും പരസ്പരം കൈകോർത്തുപിടിച്ച് മുന്നേറണം:ഉർവ്വശി

മകളുടെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട്: കർശന നടപടിയുമായി മഹേഷ് ബാബുവും കുടുംബവും

മുൻവിധികളില്ലാതെ ശൂന്യമായ മനസ്സോടുകൂടി സിനിമ കാണുക: 'ഭ്രമയുഗ' ത്തെക്കുറിച്ചു മമ്മൂട്ടി

'ആടുജീവിതം' സിനിമയുടെ ചിത്രീകരണത്തിലെ ഓർമ്മകൾ പങ്കുവെച്ചു ഡോക്യൂമെന്ററി വിഡിയോ

ആരാധകരെ അമ്പരിപ്പിച്ചു ഗ്ലാമറസ് ലുക്കിൽ ജാൻവി കപൂർ: വൈറലായി ചിത്രങ്ങൾ

നിലവിൽ താൻ ആദ്യമായി സംവിധാനംചെയ്യുന്ന ബറോസിന്റെ പോസ്റ്റ് പ്രൊഡക്ഷൻ തിരക്കുകളിലാണ് മോഹൻലാൽ. ഹോളിവുഡിലെ സോണി സ്റ്റുഡിയോയിൽ ബറോസ് സിനിമ കാണാനെത്തിയ വിവരം താരം അറിയിച്ചിരുന്നു. ത്രീഡി ചിത്രമായൊരുങ്ങുന്ന ബറോസിന്റെ സം​ഗീതത്തിന്റെയും സൗണ്ടിന്റെയും ജോലികൾ ഇവിടെയാണ് നടക്കുന്നത്.

കൂടാതെ പ്രേക്ഷകർ ഏറെനാളായി കാത്തിരിക്കുന്ന ഹിറ്റ്ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗവും ഈ വർഷം തന്നെ റിലീസാകുമെന്ന റിപ്പോർട്ടുകളും ഉണ്ട്.