സുബീഷ് സുധി, ഷെല്ലി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘ഒരു ഭാരത സർക്കാർ ഉത്പന്നം’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി.
‘ആകെ താറുമാറിത് തോലുരിഞ്ഞു പോണ്’ എന്നു തുടങ്ങുന്ന പാട്ടിന് വൈശാഖ് സുഗുണൻ ആണ് വരികൾ കുറിച്ചത്. അജ്മൽ ഹസ്ബുള്ള ഈണമൊരുക്കിയ ഗാനം ആര്യ ദയാൽ ആലപിച്ചു. പാട്ട് ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു. ടി.വി.രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
അജു വർഗീസ്, ഗൗരി.ജി.കിഷൻ, ദർശന.എസ്.നായർ, ലാൽ ജോസ്, വിനീത് വാസുദേവൻ, ജാഫർ ഇടുക്കി, ഗോകുൽ, രാജേഷ് അഴീക്കോടൻ തുടങ്ങിയവരും മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘ഒരു ഭാരത സർക്കാർ ഉത്പന്നം’.
Read More…….
- തിയറ്ററുകളെ ഞെട്ടിച്ചു ‘ഭ്രമയുഗം’: ആദ്യ ദിനം കേരളത്തിൽ മാത്രം നേടിയത് 3 കോടിയിലേറെ| Bramayugam Box Office Collection
- കണ്ണൂരിൽ കെ കെ ശൈലജ, ആലത്തൂരിൽ എ കെ ബാലൻ, കോഴിക്കോട് എളമരം കരീമും വസീഫും പട്ടികയിൽ; സിപിഐഎം സാധ്യത പട്ടിക ഇങ്ങനെ
- തുറന്ന ജീപ്പിലെ ഭാരത് ജോഡോ യാത്ര; സാരഥിയായി തേജസ്വി യാദവ്; ചിത്രങ്ങൾ വൈറല്‍
- മണിപ്പൂരിൽ വീണ്ടും ആക്രമണം; മൂന്നുപേർ കൊല്ലപ്പെട്ടു; 30 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു
- കരിയറിലെ ആദ്യ പാൻ ഇന്ത്യൻ ചിത്രം: വിജി തമ്പിയുടെ ‘ജയ് ശ്രീറാം’ വരുന്നു| Jai Sreeram Movie
ഭവാനി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് ജഗനാഥൻ, ടി.വി.കൃഷ്ണൻ തുരുത്തി, കെ.സി.രഘുനാഥ് എന്നിവർ ചേർന്നു ചിത്രം നിർമിക്കുന്നു.
അൻസർ ഷാ ആണ് ഒരു ഭാരത സർക്കാർ ഉത്പന്നത്തിന്റെ ഛായാഗ്രാഹകൻ. തിരക്കഥ,സംഭാഷണം: നിസാം റാവുത്തർ. വൈശാഖ് സുഗുണനെക്കൂടാതെ അൻവർ അലിയും ചിത്രത്തിനു വേണ്ടി പാട്ടുകളെഴുതുന്നുണ്ട്. ചിത്രം റിലീസിനു തയ്യാറെടുക്കുകയാണ്.
















