മലയാളത്തിന്റെ പ്രിയനടിയാണ് നവ്യ നായർ. കള്ളപ്പണക്കേസിൽ അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിൽ നിന്ന് നവ്യ സമ്മാനം സ്വീകരിച്ചു എന്ന വാർത്തകൾ വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇതിനു പിന്നാലെ താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനവും ഉയർന്നിരുന്നു. ഇപ്പോൾ വിമർശകരുടെ വായടപ്പിച്ചുകൊണ്ട് ഭർത്താവിനും മകനുമൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് നവ്യ നായർ.
ഭർത്താവ് സന്തോഷ് മേനോനും അമ്മയും മകനുമൊത്തുള്ള ചിത്രമാണ് നവ്യ പോസ്റ്റ് ചെയ്തത്. പിന്നാലെ നവ്യയെ പിന്തുണച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. കുറച്ചു പേർക്ക് ഇതോടെ സമാധാനം കിട്ടി കാണും. ഇപ്പൊ കണ്ടില്ലേ അവരുടെ ജീവിതത്തിൽ ഒരു പ്രശ്നവും ഇല്ലെന്ന്. വെറുതെ കഥകൾ പറഞ്ഞു ഉണ്ടാക്കിക്കോണം.- എന്നായിരുന്നു ഒരാളുടെ കമന്റ്. സന്തോഷമായി എല്ലാവർക്കും എന്നാണ് മറ്റൊരാൾ കുറിച്ചത്. എന്നും സന്തോഷത്തോടെ ഇരിക്കാനും ആരാധകർ കുറിക്കുന്നുണ്ട്.
സച്ചിൻ സാവന്തുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് നവ്യയെ ഇഡി ചോദ്യം ചെയ്തിരുന്നു. സച്ചിൻ സാവന്തുമായി മുംബൈയിൽ അയൽക്കാരായിരുന്ന പരിചയം മാത്രമാണുളളത് എന്നായിരുന്നു നവ്യയുടെ കുടുംബത്തിന്റെ വിശദീകരണം. വിമർശനം രൂക്ഷമായതോടെ നൃത്ത വിഡിയോകൾ പങ്കുവച്ച് താരം മറുപടി നൽകുകയും ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം