റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനിയുടെ വിവാഹം ആഘോഷമായി മാറിയിരുന്നു. ബോളിവുഡ് താരങ്ങള്‍ അടക്കം നിരവധി പ്രമുഖരാണ് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയത്. വിവാഹ വേദിയില്‍ നിന്നുള്ള നടന്‍ ഷാരൂഖ് ഖാന്റെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്
ജയ് ശ്രീറാം ഷാരൂഖ് വിളിക്കുന്നതും വീഡിയോയില്‍ കാണാം. നിരവധി ബോളിവുഡ് താരങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ അവതാരകനായി തിളങ്ങിയത് ഷാരൂഖ് ആയിരുന്നു. അംബാനി കുടുംബത്തിലെ അംഗങ്ങളെ അഭിസംബോധന ചെയ്യുന്നതിനായി വേദിയിലെത്തിയതായിരുന്നു നടന്‍. ഈ സമയത്തായിരുന്നു നടന്‍ ജയ് ശ്രീറാം എന്ന് വിളിച്ചത്.
















