കുറ്റം പറയുന്നവര്‍ പറഞ്ഞു കൊണ്ടേയിരിക്കും; ഒന്നിനും ഞാന്‍ ചെവി കൊടുക്കാറില്ല; പ്രിയാമണി

നമ്മൾ എന്ത് ചെയ്താലും പറയുന്നവർ പറഞ്ഞുകൊണ്ടിരിക്കും. ഒരു സിനിമയ്ക്ക് വേണ്ടി ഞാൻ ശരീരഭാരം കുറച്ചാൽ അവർ പറയും നിങ്ങൾ അമിതമായി ശരീരഭാരം കുറച്ചെന്ന്.
വണ്ണം വച്ചാൽ അവർ പറയും നിങ്ങൾ അമിതഭാരം വച്ചു എന്ന്. അടുത്തിടെ ഇറങ്ങിയ ഫാമിലി മാൻ സീരീസിന്റെ രണ്ടു ഭാഗങ്ങളിലും എനിക്ക് അൽപം ശരീരഭാരം ഉണ്ടായിരുന്നു.
ആ കഥാപാത്രത്തിന് വേണ്ടി എനിക്കത് ചെയ്യേണ്ടിവന്നു. അതിനുശേഷം ഞാൻ വണ്ണം കുറച്ചു. ഇനി ഫാമിലി മാൻ 3 ചെയ്യുന്നുണ്ടെങ്കിൽ എനിക്ക് അപ്പോഴും ശരീരഭാരം കൂട്ടേണ്ടി വന്നേക്കാം.
also read.. ഒമാനിലെ വടക്കൻ ബാത്തിനായിൽ വാണിജ്യ സ്റ്റോറുകളില്‍ മോഷണം; രണ്ടു അറബ് പൗരന്മാർ അറസ്റ്റിൽ
അതെനിക്കറിയില്ല. എനിക്ക് വരുന്ന കമന്റുകൾ വായിക്കാറില്ലെന്ന് ഞാൻ പറയുന്നില്ല. ആ കമന്റുകളൊക്കെ ഞാൻ വായിക്കാറുണ്ട്. പക്ഷേ, അതിനോട് പ്രതികരിക്കാനോ അവർക്കൊക്കെ മറുപടി നൽകാനോ ഞാൻ ആഗ്രഹിക്കുന്നില്ല.
അത് എനിക്ക് ആവശ്യമില്ലാത്ത കാര്യമാണ്.എനിക്ക് വേണമെങ്കിൽ ഒരു വ്യാജ അക്കൗണ്ട് ഉണ്ടാക്കി അവർക്കെതിരേ തിരിച്ചടിക്കാൻ പോലും സാധിക്കും. പക്ഷെ എനിക്കതിന്റെ ആവശ്യമില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം