Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

ഗഗൻയാനും മോദിയുടെ ‘തെരഞ്ഞെടുപ്പ് ഗിമിക്കും’; ചില ശാസ്ത്രസത്യങ്ങൾ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 28, 2024, 06:44 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

 ഫെബ്രുവരി 27നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്പേസ് റിസർച്ച് സെൻ്ററിൽ വെച്ച് ഗഗൻയാൻ യാത്രികരെ പ്രഖ്യാപിക്കുന്നത്. ഫെബ്രുവരി 27നും 28നും കേരളത്തിലുള്ള പ്രധാനമന്ത്രി ശാസ്ത്ര രംഗത്ത് രാജ്യം കൈവരിച്ച നേട്ടം പ്രഖ്യാപിക്കാൻ ദേശീയ ശാസ്ത്ര ദിനമായ ഫെബ്രുവരി 28 എന്തുകൊണ്ട്  തെരഞ്ഞെടുത്തില്ല എന്ന ചോദ്യത്തിന് ഒരുത്തരം മാത്രം. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗഗൻയാനെയും രാഷ്ട്രീയമായി ഉപയോഗിക്കുക എന്ന ലക്ഷ്യം മാത്രമാണ് അതിന് പിന്നിൽ.

   ഈ മാസം ആദ്യം കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് ഈ വർഷത്തെ ശാസ്ത്ര ദിനത്തിൻ്റെ മുദ്രാവാക്യം പ്രഖ്യാപിക്കുകയുണ്ടായി. ‘വികസിത ഇന്ത്യക്ക് തദ്ദേശിയ സാങ്കേതിക വിദ്യകൾ’ (‘Indigenous Technologies for Viksit Bharat’)  എന്നായിരുന്നു ആ മുദ്രാവാക്യം. ശാസ്ത്രം, സാങ്കേതികവിദ്യ, നൂതനാശയങ്ങൾ എന്നിവയോടുള്ള ജനങ്ങളുടെ ആഭിമുഖ്യം വർദ്ധിപ്പിക്കുന്നതിനോടൊപ്പം  ആഭ്യന്തരമായി (തദ്ദേശിയമായി) വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകളിലൂടെ വെല്ലുവിളികളെ  അതിജീവിക്കുന്ന ഇന്ത്യൻ ശാസ്ത്രജ്ഞരുടെ നേട്ടങ്ങളെ അഭിനന്ദിക്കുന്നതാണ് ഈ തീം കൊണ്ട് അർത്ഥമാക്കുന്നത്. അങ്ങനെയെങ്കിൽ പ്രധാനമന്ത്രി ഇന്നലെ നടത്തിയ പ്രഖ്യാപനത്തിന് ഏറ്റവും ഉചിതമായ ദിനം ഏത് എന്ന ചോദ്യമാണ് ഉയർന്നു വരുന്നത്.

    ഫെബ്രുവരി 28, രാജ്യം ദേശീയ ശാസ്ത്ര ദിനമായി ആചരിക്കുന്നു. 1928 ഫെബ്രുവരി 28നാണ് സർ സി.വി. രാമൻ അദ്ദേഹത്തിൻ്റെ രാമൻ പ്രഭാവം (രാമൻ എഫെക്റ്റ് അവതരിപ്പിക്കുന്നത്.  ഈ കണ്ടെത്തലിന് 1930ൽ അദ്ദേഹത്തിന്  ഭൗതീക ശാസ്ത്രത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചിരുന്നു. ശാസ്ത്രത്തിന് നോബേൽ ലഭിക്കുന്ന ആദ്യ ഏഷ്യക്കാരൻ എന്ന ബഹുമതിയും രാമൻ എഫക്ട് എന്ന കണ്ടുപിടുത്തത്തിലൂടെ അദ്ദേഹം സ്വന്തമാക്കി. ദേശീയ ശാസ്ത്ര സാങ്കേതിക വിവര വിനിമയ സമിതി (NCSTC) ആവശ്യപ്പെട്ടതിനെ തുടർന്ന് 1986 ൽ രാജീവ് ഗാന്ധി സർക്കാറാണ് ഈ ദിവസം ദേശീയ ശാസ്ത്ര ദിനമായി ആചരിക്കാൻ തീരുമാനിച്ചത്.തുടർന്ന് 1987 മുതൽ ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി രാജ്യമൊട്ടാകെ ആഘോഷിക്കപ്പെടുന്നു. ഓരോ വർഷവും പ്രത്യേക വിഷയം കേന്ദ്രീകരിച്ചായിരിക്കും പരിപാടികൾ ആസൂത്രണം ചെയ്യുക. ഈ വർഷത്തെ തീം അനുസരിച്ചായിരുന്നുവെങ്കിൽ പ്രധാനമന്ത്രിയുടെ ഗഗൻയാൻ യാത്രികരെ അവതരിപ്പിക്കലും  തുമ്പയിൽ പ്രഖ്യാപിച്ച പദ്ധതികളും പ്രഖ്യാപിക്കേണ്ട ശരിയായ ദിനം ഫെബ്രുവരി 28 നായിരുന്നില്ലേ.

     പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തി ശാസ്ത്രലോകത്തെ ഇന്ത്യയുടെ നേട്ടങ്ങളെപ്പറ്റി വാചാലനാവുന്നത് നാം എല്ലാം ഇന്നലെ കണ്ടു. പ്രധാനമന്ത്രി രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തി ഇന്ത്യയുടെ ശാസ്ത്രജ്ഞൻമാരുടെ നേട്ടത്തെ വാനോളം പുകഴ്ത്തുമ്പോൾ ശാസ്ത്ര രംഗത്ത് ഇന്ത്യ ഇന്ന് ലോക രാഷ്ട്രങ്ങളുടെ ഇടയിൽ ഇന്ന് എവിടെ എത്തി നിൽക്കുന്നു എന്നത് കൂടി പരിശോധിക്കപ്പെടേണ്ടതുണ്ട്. 

   ശാസ്ത്ര ഗവേഷണ രംഗത്തെ വാർഷിക ചെലവിന്റെ കാര്യത്തിൽ ലോക രാഷ്ട്രങ്ങളുടെ ഇടയിൽ  ഇന്ത്യക്ക് ഇന്ന് ഏഴാം സ്ഥാനമാണുള്ളത്. ഒറ്റ നോട്ടത്തിൽ അഭിമാനകരമെന്ന് തോന്നുമെങ്കിലും  ഇതിനെ ദേശീയ ആഭ്യന്തര ഉത്പാദനവുമായി (Gross Domestic Product-GDP) താരതമ്യം ചെയ്താൽ 0.65% മാത്രമാണ് എന്നതാണ് യാദാത്ഥ്യം. വികസിത രാജ്യങ്ങളായാ ജപ്പാൻ, ജർമ്മനി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ ഇത് 3 ശതമാനത്തിനു മുകളിലാണ് എന്നതാണ് മറ്റൊരു വസ്തുത.

   ലോക ബാങ്കിന്റെ കണക്കനുസരിച്ച് 2008 ൽ (ഡോ. മൻമോഹൻ സിംഗ് സർക്കാരിൻ്റെ കാലത്ത് ) ഇന്ത്യ ഗവേഷണ രംഗത്ത് ചെലവാക്കിയത് ജിഡിപിയുടെ 0.859 ശതമാനമായിരുന്നു.  2014-ൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ സ്ഥാനമേറ്റ ശേഷം അത് 0.7 ശതമാനത്തിനു മുകളിൽ പോയിട്ടില്ല. ശാസ്ത്ര സാങ്കേതിക രംഗത്തെ ശക്തിപ്പെടുത്തുന്നുവെന്ന് പറയുന്നവർ തന്നെ അതിനുള്ള ഫണ്ട് കുറച്ചു കൊണ്ടു വരുന്നു എന്ന് സാരം.

   ഇന്ത്യയുടെ പ്രഥമ ബഹിരാകാശ സഞ്ചാര പേടക പദ്ധതിയാണ് ഗഗൻയാൻ. 2014ലാണ് പദ്ധതിക്കു തുടക്കമിട്ടത്. 2018ൽ നരേന്ദ്ര മോദിയുടെ കേന്ദ്രമന്ത്രിസഭ പദ്ധതിക്ക് അംഗീകാരം നൽകി. പതിനായിരം കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അതിനാൽ തന്നെ 2017-18 ൽ കേന്ദ്ര സർക്കാർ വിവിധ ഗവേഷണങ്ങൾക്ക് നൽകിയ തുകയുടെ കണക്ക് നോക്കിയാൽ പ്രതിരോധ ഗവേഷണ സ്ഥാപനവും (ഡിആർഡിഒ) ബഹിരാകാശ വകുപ്പും (ഡിഓ എസ്) ആകെ ഫണ്ടിന്റെ പകുതിയിലധികം സ്വന്തമാക്കി (ഡിആർഡിഒ – 31.6%, ഡിഒഎസ് – 19.0%) . അതേ സമയം ആരോഗ്യ രംഗത്ത് ഗവേഷണം നടത്തുന്ന ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന് (ഐസിഎംആർ) ലഭിച്ചത് ആകെ ഫണ്ടിന്റെ 3.1 ശതമാനം മാത്രമാണ്.

ReadAlso:

ട്രെന്റായി ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ?: കുഞ്ഞുങ്ങള്‍ക്ക് ‘സിന്ദൂര്‍’ എന്ന് പേരിട്ട് ട്രെന്റിനൊപ്പം മതാപിതാക്കളും ?; പഹല്‍ഗാമില്‍ മാഞ്ഞ സിന്ദൂരം ഇന്ത്യയില്‍ പിറക്കുന്ന കുഞ്ഞുങ്ങളിലൂടെ വീണ്ടും തെളിയുന്നു

കേഡല്‍ ജിന്‍സണ്‍ രാജയുടെ കൊലപാതക വഴി: നന്ദന്‍കോട് കൂട്ടക്കൊല കേസ് പ്രതി കുറ്റക്കാരന്‍; ശിക്ഷ തിരുവനന്തപുരം ആറാം അഡിഷണല്‍ സെഷന്‍സ്‌കോടതി ജഡ്ജി കെ. വിഷ്ണു നാളെ പ്രഖ്യാപിക്കും

പൂഞ്ചില്‍ പാകിസ്ഥാന്‍ നടത്തിയത് സാധരണക്കാരെ ലക്ഷ്യമിട്ടുകൊണ്ടുള്ള പൈശാചികാക്രമണം; ലോക രാഷ്ട്രങ്ങള്‍ ഒന്നാകെ ഭീകരവാദികള്‍ക്ക് അഭയം നല്‍കുന്ന പാകിസ്ഥാനു നേരെ തിരിഞ്ഞു, നിരപരാധികള്‍ക്ക് നഷ്ടമായത് ജീവനും തങ്ങളുടെ സമ്പത്തും

ജസ്റ്റിസ് വര്‍മ്മ കേസ്; സുപ്രീം കോടതി ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ പരസ്യമാക്കാന്‍ കാരണമായി, സുപ്രധാന ചുവടുവയ്പ്പുമായി സുപ്രീം കോടതി

“ഹാഫ്” ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അതിര്‍ത്തിയില്‍ കുടുങ്ങി: സംഘത്തില്‍ നടന്‍ മണിക്കുട്ടനും; കണ്‍ട്രോള്‍ റൂം തുറന്നു

   ഇന്ത്യയിൽ ശാസ്ത്ര സാങ്കേതിക വിദ്യാരംഗത്ത് പ്രവർത്തിക്കുന്ന 38 പരീക്ഷണ കേന്ദ്രങ്ങൾക്ക് നേതൃത്വം നൽകുന്ന കൗൺസിൽ ഫോർ സയന്റിഫിക് ആൻഡ് ഇൻഡസ്ടിയൽ റിസർച്ചിന് (സിഎസ്ഐആർ) കേന്ദ്ര ബജറ്റിലൂടെ പ്രതിവർഷം ഏകദേശം 7000 കോടി രൂപയാണ്. അതായത് ഒരു ബില്യൺ ഡോളറിനു താഴെയുള്ള തുക. ഇതു വലിയ തുകയല്ലേ എന്നു ചിലർക്കു തോന്നാം. എന്നാൽ ഒരു ഉദാഹരണത്തിന് ദക്ഷിണ കൊറിയൻ കമ്പനിയായ സാംസംഗ് ഇലക്ടോണിക്സ് ഗവേഷണത്തിന് ഒരു വർഷം ചെലവാക്കിയ തുക പരിശോധിച്ചാൽ അത് 19.5 ബില്യൺ യുഎസ് ഡോളറിനു തുല്യമായ തുകയാണെന്ന് മനസിലാകും. അതായത് നമ്മുടെ 38 ഗവേഷണ സ്ഥാപനങ്ങൾക്കായി ആകെ ചെലവാക്കിയതിന്റെ ഏതാണ്ട് 20 ഇരട്ടി തുക. കുത്തക കമ്പനികളായ ആപ്പിൾ, ഗൂഗിളിന്റെ ഉടമസ്ഥരായ ആൽഫബെറ്റ്, ആമസോൺ തുടങ്ങിയവരൊക്കെ സാസംഗിനേക്കാൾ ഇരട്ടി തുക ചെലവിടുന്നവരാണ്.

   മറ്റൊരു ഉദാഹരണം കൂടി എടുത്ത് പരിശോധിച്ചാൽ ഇന്ത്യയിൽ വൈദ്യ ഗവേഷണത്തിന് നേതൃത്വം നൽകുന്ന ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന് ഒരു വർഷം കേന്ദ്ര ബജറ്റിലൂടെ അനുവദിക്കുന്നത് ഏകദേശം 2400 കോടി രൂപയാണ്.ഇതും വലിയ തുകയല്ലേയെന്ന് ചിലർ ചോദിച്ചേക്കാം. എന്നാൽ ഇവിടെയും ചില താരതമ്യങ്ങൾ അതും വ്യക്തമാക്കിത്തരും. സ്വിസ് ബഹുരാഷ്ട്ര മരുന്നു കമ്പനി നോവാർട്ടിസ് ഗവേഷണത്തിനായി ഒരുവർഷം ചെലവാക്കുന്നത് ഇതിന്റെ 30 ഇരട്ടി തുകയാണ്. ഇന്ത്യ ഔഷധ ഗവേഷണ രംഗത്തും മെഡിക്കൽ ഉപകരണ നിർമ്മാണത്തിലും പിന്നിലാണെന്നു പറയുമ്പോൾ ഈ കണക്കിൻ്റെ ഓർക്കണം. ഈ രംഗങ്ങളിലെ നാം ചിലവാക്കുന്ന തുകയുടെ കാര്യത്തിൽ  വളരെ പിന്നിലാണ് എന്ന് സാരം. വളരെ ലളിതമായി നമ്മുടെ രാജ്യത്തെ ജനങ്ങളിലേക്ക് സയൻസിന്റെ നേട്ടങ്ങൾ എത്തണമെങ്കിൽ നമ്മൾ ഗവേഷണ വികസന രംഗത്ത് ഇനിയും ഒരുപാട്  മുന്നോട്ടു പോകേണ്ടതുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് എന്ന് സാരം.

   ഇന്ത്യ ഒരു കാർഷിക രാജ്യമാണ് എന്നാണല്ലോ ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നത്. കാർഷിക മേഖലയിലെ ഗവേഷണത്തിലും ഇന്ത്യയുടെ  ട്രാക്ക് റെക്കോഡ് മോശമാണ്. കേരളം തന്നെയെടുത്ത് പരിശോധിച്ചാൽ ഓരോ കാർഷിക വിളയ്ക്ക്  ഓരോന്നെന്ന പോലെ  റബ്ബറിനും കുരുമുളകിനും നെല്ലിനും കരിമ്പിനും എലത്തിനും മരച്ചീനിക്കും എന്തിന് ഏത്തവാഴക്ക് വരെ ഗവേഷണ സ്ഥാപനങ്ങളുണ്ട്. കൂടാതെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഗവേഷണം നടക്കുന്നു. എന്നാൽ സംയോജിത രീതിയിലുള്ള ഗവേഷണം പേരിനു പോലും കാണുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

   ഏതെങ്കില്ലും ചെലവാക്കുന്ന തുക കൂട്ടിയതു കൊണ്ടു മാത്രം നേട്ടങ്ങൾ താനേ വരികയില്ല എന്ന് അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നവർ ഓർക്കുക. തുക എത്ര വർധിക്കുന്നു എന്നതിലല്ല അത് ഏതു രീതിയിൽ എത് മേഖലകളിൽ ഉപയോഗിക്കുന്നുവെന്നതും പ്രധാനമാണ്. ഉൾക്കാഴ്ചയുള്ള രാഷ്ട്രീയ നേതൃത്വം, സ്ഥിരതയുള്ള നയങ്ങൾ, സമഗ്രമായ ഗവേഷണ രീതി, തുടർച്ചയായ പിന്തുണ ഇതൊക്കെ പ്രധാനമാണ്. കഴിഞ്ഞ ദിവസം തുമ്പയിലെത്തി പ്രധാനമന്ത്രി അഭിമാനത്തോടെ സ്വന്തം നേട്ടങ്ങളായി അവതരിപ്പിച്ച ബഹിരാകാശ രംഗം ഇന്ന് ഇവിടെ എന്തുകൊണ്ട് മോദിക്ക് വരെ അഭിമാനത്തിന് വകനൽകുന്ന പുരോഗതിയിൽ എത്തി നിൽക്കുന്നത് എന്നത് മാത്രം ഉദാഹരണമായി എടുക്കാം.ബഹിരാകാശ രംഗത്ത്  ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ പരിശോധിച്ചാൽ ജവഹർലാൽ നെഹ്റുവും തുടർന്നു വന്ന പ്രധാനമന്ത്രിമാരും നൽകിയ പിന്തുണ, വിക്രം സാരാഭായി തുടങ്ങി വെച്ചതും പിന്നീട് വന്നവർ പിന്തുടർന്നതുമായ നേതൃത്വം, സ്വീകരിച്ച തന്ത്രങ്ങൾ ഇവയൊക്കെ ഇക്കാര്യത്തിൽ പ്രധാനമായിരുന്നു എന്ന് കാണാം. ഇതിനെയെല്ലാം ബോധപൂർവ്വം വിസ്മരിച്ചു കൊണ്ട് ഒരു തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് എല്ലാം തൻ്റെ നേട്ടമാണ് എന്ന രീതിയിൽ കൊട്ടിഘോഷിക്കുന്ന പൊറോട്ടുനാടകം ഇന്നലെ തുമ്പയിൽ അരങ്ങേറിയത്.

    ശാസ്ത്ര രംഗത്തെ വളർച്ചയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട ഒരു സംഗതിയാണ് ശാസ്ത്രാവബോധം. എന്നാൽ കുറച്ചു കാലമായി അതിനെ ഇല്ലാതാക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്നു. പുരാണങ്ങൾ എന്ന മിത്തുമായി ശാസ്ത്രത്തെ കേന്ദ്ര മന്ത്രിമാർ ബന്ധിപ്പിക്കുക, പശുവും ശാസ്ത്രവുമായി ബന്ധിപ്പിച്ച് ഇല്ലാക്കഥകൾ മേൽപ്പറഞ്ഞ മന്ത്രിമാർ തന്നെ പ്രചരിപ്പിക്കുക, ജ്യോതിഷം പോലുള്ള കപട ശാസ്ത്രങ്ങൾക്ക് കൊടുക്കുന്ന പ്രചാരം,ആരോഗ്യ രംഗത്ത് തട്ടിപ്പു രീതികൾ പ്രചരിപ്പിക്കൽ,  രാസവളങ്ങൾക്കും ശാസ്ത്രീയ കൃഷിരീതികൾക്കുമെതിരെ നടക്കുന്ന ക്യാമ്പയിനുകൾ മുതൽ ഗവേഷണ സ്ഥാപനങ്ങളുടെ തലപ്പത്ത് രാഷ്ട്രീയ താത്പര്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തുന്ന നിയമനങ്ങൾ ഇങ്ങനെയൊക്കെയുളള നിരവധി പ്രശ്നങ്ങളെ അതിജീവിച്ചാൽ മാത്രമേ ശാസ്ത്രവും ഒപ്പം രാജ്യവും വളരുകയുള്ളു എന്ന് തിരിച്ചറിവാണ് ഓരോ ഭരണാധികാരിക്കും വേണ്ടത്. ആ തിരിച്ചറിവ് വരും നാളുകളിൽ രാഷ്ട്രത്തിൻ്റെ തലപ്പത്തുള്ളവർക്ക് ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Read more :

  • കേരളത്തിലെ ജനങ്ങള്‍ ബിജെപിക്ക് രണ്ടക്ക സീറ്റ് നല്‍കും, പ്രധാനമന്ത്രി നരേന്ദ്രമോദി
  • പൊലീസിന്റെ കണ്ണീർ വാതക പ്രയോഗത്തിൽ ശ്വാസകോശത്തിൽ അണുബാധ; ഡൽഹിയിൽ കർഷക സമരത്തിനിടെ ഒരു കർഷകൻ കൂടി മരിച്ചു
  • പതഞ്ജലിക്ക് താക്കീതുമായി സുപ്രീം കോടതി:പതഞ്ജലി പരസ്യങ്ങൾ തടഞ്ഞു
  • റഷ്യ- യുക്രൈയിൻ യുദ്ധം; 31000 യുക്രൈന്‍ സൈനികരെങ്കിലും കൊല്ലപ്പെട്ടു: സെലന്‍സ്കി
  • ”പോരാട്ടം ബിജെപിക്കെതിരെ “; ഇക്കുറി ‘റിസ്ക്’ എടുക്കാൻ സിപിഎം ഇല്ല

      അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest News

കൈക്കൂലിക്കേസിൽ അറസ്റ്റിലായ ബിൽഡിങ് ഇൻസ്‌പെക്ടർ സ്വപ്‌നക്ക് ജാമ്യം

തൃക്കാക്കര നഗരസഭയിൽ 7.5 കോടി രൂപയുടെ ക്രമക്കേട്; ഓഡിറ്റ് റിപ്പോർട്ട് തള്ളി ചെയർപേഴ്‌സൺ

വികാരി കിടപ്പ് മുറിയിൽ ​ജീവനൊടുക്കിയ നിലയിൽ | Thrissur

അതിഥി തൊഴിലാളികളിൽ നിന്നും 56,000 രൂപ തട്ടി; എക്സൈസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

വേടന്റെ പരിപാടി റദ്ദാക്കിയതില്‍ ചെളിവാരിയെറിഞ്ഞ് പ്രതിഷേധം; 25 പേര്‍ക്കെതിരെ കേസ് | Vedan Programme

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.