പലർക്കും പ്രിയപ്പെട്ട വിഭവമാണ് കൊഞ്ചു. എന്നാൽ പലപ്പോഴും കറികൾ മാത്രമാണ് പല വീട്ടിലും വയ്ക്കാറുള്ളത്. ഇന്നൊരു തോരൻ ആയാലോ
ചേരുവകള്‍
- കൊഞ്ച് – അരക്കിലോ
- ചെറിയ ഉള്ളി- 6 എണ്ണം
- പച്ചമുളക്- 2 എണ്ണം
- മഞ്ഞള്‍പ്പൊടി- ഒരു നുള്ള്
- മുളക് പൊടി ആവശ്യത്തിന്
- ഉപ്പ് ആവശ്യത്തിന്
- കറിവേപ്പില ആവശ്യത്തിന്
- വെളിച്ചെണ്ണ ആവശ്യത്തിന്
തയാറാക്കുന്ന വിധം
ആദ്യം തന്നെ കൊഞ്ച് കുറച്ച് മഞ്ഞളും അതുപോലെ ഉപ്പും ചേര്‍ത്ത് കുറച്ച് വെള്ളത്തില്‍ വേവിച്ച് എടുക്കണം. കൊഞ്ച് അധികം സമയമെടുക്കാതെ തന്നെ വെന്ത് കിട്ടുന്നതാണ്. ഇത് വെന്ത് വെള്ളം വറ്റി വരുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റാം. അതിന് ശേഷം ഒരു ചട്ടി അടുപ്പത്ത് വെക്കുക.
ഇതിലേയ്ക്ക് ഉള്ളിയും പച്ചമുളകും അതുപോലെ കറിവേപ്പിലയും ചതച്ച് ചേര്‍ക്കണം. ഉള്ളി നല്ലപോലെ മൂത്ത് വരുമ്പോള്‍ ഇതിലേയ്ക്ക് മുളക് പൊടിയും ചേര്‍ത്ത് പച്ചമണം മാറ്റുക. അതിനുശേഷം വേവിച്ച് വെച്ചിരിക്കുന്ന കൊഞ്ച് ചേര്‍ത്ത് ഇളക്കാവുന്നതാണ്.അടിപൊളി രുചിയിൽ തോരൻ തയ്യാർ
read more ഒരുമിച്ചിരുന്നു കഴിക്കുമ്പോൾ മറക്കരുത്: മേശയിൽ പാലിക്കേണ്ട മര്യാദകൾ എന്തെല്ലാം?