കൊൽക്കത്ത: ഒളിവിൽ കഴിയുന്ന തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതാവ് ഷാജഹാൻ ഷെയ്ഖ് പൊലീസിന്റെ ‘സുരക്ഷിത കസ്റ്റഡി’യിലാണെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപിച്ചു. നക്ഷത്ര സൗകര്യങ്ങൾ നൽകി ഷാജഹാൻ ഷെയ്ഖിനെ താമസിപ്പിച്ചിരിക്കുകയാണെന്നും സുവേന്ദു പറഞ്ഞു. എന്നാൽ മാധ്യമശ്രദ്ധ കിട്ടാൻ സുവേന്ദു അധികാരി തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തുകയാണെന്നും ഷാജഹാൻ ഷെയ്ഖ് ഉടൻ അറസ്റ്റിലാകുമെന്നും തൃണമൂൽ കോൺഗ്രസ് പറഞ്ഞു.
ഷാജഹാൻ ഷെയ്ഖ് 50 ദിവസമായി ഒളിവിൽ കഴിയുകയാണ്. ഷെയ്ഖിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ സന്ദേശ്ഖലിയിൽ നടത്തുന്ന സമരം തുടരുകയാണ്. ഭൂമി തട്ടിപ്പും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും ഉൾപ്പെടെ അനവധി കേസുകളാണ് ഷാജഹാൻ ഷെയ്ഖിനും അനുയായികൾക്കുമെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്.
സംസ്ഥാന പൊലീസിനു മാത്രമല്ല സിബിഐക്കും ഇ.ഡിക്കും ഷാജഹാൻ ഷെയ്ഖിനെ അറസ്റ്റ് ചെയ്യാമെന്നു കൽക്കട്ട ഹൈക്കോടതി ഇന്നലെ വ്യക്തമാക്കി. റേഷൻ കുംഭകോണവുമായി ബന്ധപ്പെട്ട കേസിൽ ഷാജഹാൻ ഷെയ്ഖിന്റെ വീട് റെയ്ഡ് ചെയ്യാനെത്തിയ ഇ.ഡി സംഘത്തെ ജനുവരി 5ന് ഒരു സംഘം ആക്രമിച്ചിരുന്നു.
Read more :
- ഐഎസ്ആർഒ കേന്ദ്രം: പരസ്യത്തിൽ ചൈനീസ് പതാക; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി
- യുപിഎ ഭരണകാലത്ത് തമിഴ്‌നാടിന് അർഹമായ പരിഗണന ലഭിച്ചില്ല: മൂന്നാം തവണ പുതിയ ശക്തിയോടെ പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി
- പശ്ചിമ ബംഗാളിലെ കോൺഗ്രസ് നേതാവ് കൗസ്തവ് ബാഗ്ചി പാർട്ടി വിട്ടു : ബിജെപിയിൽ ചേരുമെന്ന് സൂചന
- 2026ലെ തിരഞ്ഞെടുപ്പിന് കുറച്ച് മുസ്ലീം എംഎൽഎമാർ മാത്രമേ കോൺഗ്രസിൽ കാണൂ : ഹിമന്ത ബിശ്വ ശർമ്മ
- മാട്രിമോണിയൽ സൈറ്റിലൂടെ വിവാഹത്തട്ടിപ്പ് : യുവതിക്ക് നഷ്ടമായത് 9.98 ലക്ഷം രൂപ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ