പ്രഭാത ഭക്ഷണത്തിനു വ്യത്യസ്തമായ ഉപ്പുമാവ്. കുട്ടികൾക്ക് ബ്രേക്ക് ഫാസ്റ്റായി ഉണ്ടാക്കി കൊടുക്കാൻ ഉത്തമം. അവൽ ഉപയോഗിച്ചു ഈസിയായി ഉണ്ടാക്കാൻ സാധിക്കുന്ന ഈ ഉപ്പുമാവ് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
.അവല്‍ – 2 കപ്പ്
.സവാള – 1 (നീളത്തില്‍ ചെറുതായി അരിഞ്ഞത്)
.കറിവേപ്പില – ഒരു തണ്ട്
.കപ്പലണ്ടി – ഒരു പിടി
.പച്ചമുളക് -2
.കടുക് -1 ടീ സ്പൂണ്‍
.കടല പരിപ്പ് – 1 ടീ സ്പൂണ്‍
.ജീരകം – ഒരു നുള്ള്
.മഞ്ഞള്‍പൊടി -ഒരു നുള്ള്
.കായം – ഒരു നുള്ള്
.ഉപ്പ് -ആവശ്യത്തിന്
.എണ്ണ – 1 ടേബിള്‍സ്പൂണ്‍
Read Also: ബ്രേക്ക്ഫാസ്റ്റിന് എളുപ്പത്തില്‍ ടേസ്റ്റി അരി പത്തിരി തയ്യാറാക്കിയാലോ
തയ്യാറാക്കുന്ന വിധം
രണ്ട് കപ്പ് അവലിന് ഒരു കപ്പ് വെള്ളം എന്ന രീതിയില്‍ കണക്കാക്കി അവല്‍ നനച്ചു വെക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് ,ജീരകം ഇവ പൊട്ടിക്കുക. കറിവേപ്പിലയും ചേര്‍ക്കുക.
ശേഷം ഇതിലേയ്ക്ക് കടല പരിപ്പ്,കപ്പലണ്ടി എന്നിവ നന്നായി വറുത്തെടുക്കുക. മഞ്ഞള്‍ പൊടിയും ,കായവും ചേര്‍ത്ത് അതിലേക്ക് ഉള്ളിയും പച്ചമുളകും ഇട്ട് വഴറ്റുക.
ആവശ്യത്തിന് ഉപ്പ് ചേര്‍ക്കണം. ഉള്ളിയുടെ നിറം മാറി തുടങ്ങുമ്പോള്‍ നനച്ച അവല്‍ ഇതിലേയ്ക്ക് ചേര്‍ത്തിളക്കി രണ്ടു മിനിറ്റ് അടച്ചു വേവിക്കുക. രുചികരമായി അവല്‍ഉപ്പുമാവ് റെഡി.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ