ചപ്പാത്തി എല്ലാവരുടേയും തന്നെ പ്രിയപ്പെട്ട ഭക്ഷണമാണ്. ചോറ് ഒഴിവാക്കണമെന്ന് തോന്നിയാലും ഡയറ്റിലേക്ക് ആദ്യം സ്ഥാനം പിടിക്കുന്നതും ചപ്പാത്തി തന്നെയാണ്. ആരോഗ്യം ശ്രദ്ധിക്കുന്നവര്‍ക്കും ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുന്നവരുടേയും ഒഴിവാക്കാനാവാത്ത ഭക്ഷണമാണ് ചപ്പാത്തി.
ചപ്പാത്തി ഉണ്ടാക്കുന്നതും അത്ര ചെറിയ കാര്യമല്ല. പതിവായി ചെയ്താല്‍ മാത്രമേ നല്ലൊരു ചപ്പാത്തി എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാനും കഴിയുകയുള്ളു. മാവ് കുഴക്കുന്നതിലും പരത്തുന്നതിനുമെല്ലാം കൃത്യമായ പാകമല്ലെങ്കില്‍ ചപ്പാത്തി നന്നായിയെന്നു വരില്ല.
ചിലര്‍ എത്ര നന്നായി ചപ്പാത്തിയുണ്ടാക്കുവാന്‍ ശ്രമിച്ചാലും പരാജയപ്പെടും. എന്തൊക്കെ ചെയ്തിട്ടും ചപ്പാത്തി ‘ഡ്രൈ’ ആയി വരുന്നതാണ് പ്രധാന പ്രശ്‌നം. മയമുള്ളതും രുചിയുള്ളതുമായ ചപ്പാത്തി ഉണ്ടാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.
read also രാത്രിയിൽ ഈ ഭക്ഷണങ്ങൾ ഒരിക്കലും കഴിക്കരുത്
ചപ്പാത്തിയ്ക്കായി മാവ് കുഴക്കുമ്പോള്‍ പൊടിയും വെള്ളവും തമ്മിലുള്ള അനുപാതം തെറ്റിയാല്‍ തന്നെ ചപ്പാത്തി ഡ്രൈയായി മാറും. മാവിലേയ്ക്ക് വെള്ളം ആവശ്യാനുസരണം ചേര്‍ത്ത് ചേര്‍ത്ത് മാവ് നനക്കുന്നതായിരിക്കും നല്ലത്. വെള്ളം കൂടിയാലും കുറഞ്ഞാലും ചപ്പാത്തി നന്നാവില്ല.
ചപ്പാത്തിക്ക് മയം കിട്ടാനായി പലരും മാവ് അധികമായി കുഴയ്‌ക്കേണ്ട കാര്യമില്ല, കൂടുതല്‍ കുഴയ്ക്കുമ്പോള്‍ മാവില്‍ ‘ഗ്ലൂട്ടന്‍’ അധികമായി വരും. ഇതാണ് മാവിനെയും തുടര്‍ന്ന് ചപ്പാത്തിയെയും ഡ്രൈ ആക്കി മാറ്റുന്നത്. അതിനാല്‍ അധികം മാവ് കുഴയ്ക്കരുത്,
ചപ്പാത്തിക്ക് മാവ് കുഴച്ച ശേഷം ഉടനെ ചപ്പാത്തിയുണ്ടാക്കരുത്. കുറച്ച് സമയം വയ്ക്കുന്നത് ഗുണം ചെയ്യും. അല്‍പം നനവുള്ള, വൃത്തിയുള്ളൊരു തുണിയില്‍ 20 മിനിറ്റോളം അടച്ചുവെക്കുകയും ചെയ്യാവുന്നതാണ്.
മാവ് പരത്തുമ്പോള്‍ കട്ടി കുറച്ച് പരത്തുന്നതും ചപ്പാത്തി ഡ്രൈ ആക്കും. ചപ്പാത്തി ഉണ്ടാക്കുമ്പോള്‍ എത്ര തീയിലാണ് പാന്‍ വച്ചിരിക്കുന്നത് എന്നതിനെ അപേക്ഷിച്ചും ചപ്പാത്തി ഡ്രൈ ആയി മാറും. നല്ല കട്ടിയുള്ള തവ ഉപയോഗിക്കുന്നത് ഗുണം ചെയ്യും. ചപ്പാത്തിയുടെ രണ്ടു ഭാഗവും നല്ല പോലെ വേവിച്ചെടുക്കണം.
ചപ്പാത്തി ചുട്ട ശേഷം നല്ലൊരു തുണിയില്‍ പൊതിഞ്ഞ് ഒരു വായു കടക്കാത്ത പാത്രത്തിലാക്കി അടപ്പ് പെട്ടെന്ന് അടച്ചുമൂടി സൂക്ഷിക്കാം വായു കടക്കുന്നതിന് അനുസരിച്ച് ചപ്പാത്തി ഡ്രൈ ആയി വരും. കഴിക്കാന്‍ നേരം പുറത്തെടുത്താല്‍ മതിയാകും.
read also രാത്രയിൽ മാത്രം പനി അനുഭവപ്പെടാറുണ്ടോ? നിസ്സാരമായി കാണരുത് രാപ്പനിയെ