×

എത്ര കഴിച്ചാലും മടുക്കില്ല: ഇന്നത്തെ നാലു മണി പലഹാരം ഇങ്ങനെ ഉണ്ടാക്കിയാലോ?

google news
dfdd

അടകൾ നമ്മുടെ നാട്ടിൽ പല വിധമുണ്ട്. അരിയട, ഗോതമ്പട, മൈദ അട അങ്ങനെ പല രുചികൾ. എന്തായാലും നാലുമണിക്കൊരു പലഹാരം നിര്ബന്ധമാണ്. ഇന്നത്തെ പലഹാരം ഗോതമ്പ് അട ആയാലോ?

വേണ്ട ചേരുവകൾ

 • ഗോതമ്പുപൊടി 3 ഗ്ലാസ്
 • ഉപ്പ് ആവശ്യത്തിന്
 • വെള്ളം ആവശ്യത്തിന്

ഫില്ലിങിന്

 • തേങ്ങ തിരുമ്മിയത് 1 കപ്പ്
 • അവൽ 1 കപ്പ്‌
 • ഏലയ്ക്ക പൊടിച്ചത് 1/4 ടീസ്പൂൺ
 • ശർക്കര ഉരുക്കിയത് 1/2 കപ്പ്‌ 

തയ്യാറാക്കുന്ന വിധം

 • ആദ്യം  ഒരു പാത്രത്തിലേക്ക് 3 കപ്പ് ഗോതമ്പ് പൊടി ഇടുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് ചപ്പാത്തിയ്ക്ക് കുഴയ്ക്കുന്നത് പോലെ നല്ല പോലെ കുഴച്ച് മാറ്റി വയ്ക്കുക. 
 • ശേഷം വെറൊരു പാത്രത്തിൽ 1 കപ്പ് തേങ്ങയും 1 കപ്പ് അവലും ശർക്കര ഉരുക്കിയതും ഏലയ്ക്ക പൊടിച്ചതും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. 
 • ഇനി ​കുഴച്ച് വച്ചിരിക്കുന്ന ​ഗോതമ്പ് മാവ് ചെറിയ ഉരുളകളാക്കി ഓരോന്നും ചപ്പാത്തിയുടെ ആകൃതിയിൽ പരത്തി എടുക്കുക. 
 • പരത്തിയ ചപ്പാത്തിയുടെ ഒരു വശത്ത് തേങ്ങാ ശർക്കര കൂട്ട് മുകളിൽ വയ്ക്കുക. അതിന് ശേഷം മടക്കി രണ്ട് വശവും ഒട്ടിച്ച് എടുക്കുക. 
 • ഇനി ഒരു തവയിൽ കുറച്ച് എണ്ണ പുരട്ടി മൊരിച്ചെടുക്കുക. രുചിയൂറും ഗോതമ്പ് അട തയാർ     

read more കുതിർത്തു വയ്‌ക്കേണ്ട, സമയം കളയണ്ട: അരിപ്പൊടി കൊണ്ട് വേഗത്തിലുണ്ടാക്കാം ചിരട്ടയപ്പം

read more ഇനി ദോശയും ഇഡ്ഡലിയും കല്ലുപോലെ ഇരിക്കില്ല ; മാവ് അരയ്ക്കുമ്പോൾ ഇങ്ങനെ ചെയ്താൽ മതി

read more ഭക്ഷണ നിയന്ത്രണത്തെ പേടി വേണ്ട: പ്രേമേഹക്കാർക്ക് ഹെൽത്തി സ്‌പെഷ്യൽ പുട്ട്

read more Snack ചായ തിളയ്ക്കുന്ന നേരം കൊണ്ട് പലഹാരം റെഡി ഇത് പരീക്ഷിച്ചു നോക്കു

read more EVENING SNACK കയ്യിലുള്ള ന്യൂഡിൽസ് കൊണ്ടൊരു വെറൈറ്റി ന്യൂഡിൽസ് ഉണ്ടാക്കിയാലോ ?

 

Tags