വീടുകളിൽ ആഴ്ചയിലൊരിക്കലെങ്കിലും പുട്ട് ഉണ്ടാക്കാതെയിരിക്കില്ല. പുട്ടും, പഴവും, പപ്പടവും ,പയറും കൂട്ടിയൊരു പ്രാതല് കിട്ടിയാൽ അന്നത്തെ ദിവസം കുശാൽ. എന്നാൽ പുട്ടിനൊരു പ്രശ്നമുണ്ട് ചൂടോടെ കഴിച്ചില്ലെങ്കിൽ കല്ലുപോലെ കട്ടിയാകും. കുറച്ചു നേരം എവിടെയെങ്കിലും വച്ചാലോ വരണ്ടു പോകും. പുട്ടു ഇഷ്ടമുള്ളവർ നേരിടുന്ന വലിയ പ്രശ്നമാണിത്. ഇനിയിപ്പോ അതോർത്തു കൺഫ്യുഷനാകണ്ട പരിഹാരമുണ്ട്
പുട്ടിന്റെ പൊടി കുഴയ്ക്കുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് ഓരോ പൊടിയ്ക്കും എത്രത്തോളം വെള്ളം ആവിശ്യമുണ്ടെന്നാണ്. കടയിൽ നിന്ന് വാങ്ങുന്ന പൊടിയാണെങ്കിൽ ഓരോ പൊടിക്കും ഓരോ അളവിലായിരിക്കും വെള്ളം ആവശ്യമായി വരുന്നത്.
ചില പ്രത്യേകതരം ബ്രാൻഡുകൾ എങ്ങനെ നന്നയ്‌ക്കണം എന്ന് എഴുതിയിട്ടുണ്ട്. അതു പോലെത ന്നെ നനയ്ക്കേണ്ടതാണ്. നിങ്ങൾ പുറത്തു നിന്ന് വാങ്ങുന്ന പൊടി അല്പം വലിയ തരികളാണ് വരുന്നത്. അത് പെട്ടെന്ന് സോഫ്റ്റ് ആവാൻ ആയി സഹായിക്കുന്നു.
പുട്ട് പൊടി കുഴയ്ക്കാനെടുക്കുമ്പോൾ ഇതിലേക്ക് അൽപ്പം ഉപ്പും പഞ്ചസാരയും നാളികേരവും പറ്റുമെങ്കിൽ ബട്ടർ കൂടെ ചേർക്കാം. പ്രഷർകുക്കറിൽ ആണ് പുട്ടു ഉണ്ടാക്കുന്നതെങ്കിൽ 2 കപ്പ് വെള്ളം ഒഴിക്കുക. എന്നിട്ട് പുട്ടുകുത്തി എടുത്തു പുട്ട് വേവിക്കാൻ വയ്‌ക്കേണ്ടതാണ്. ഇങ്ങനെ ചെയ്താൽ പുട്ട് നല്ല പഞ്ഞി പോലെ സോഫ്റ്റ് ആകും. വേഗത്തിൽ ഡ്രൈ ആകുകയുമില്ല. അടുത്തതവണ പുട്ട് ഉണ്ടാക്കുമ്പോൾ ഇങ്ങനെ പരീക്ഷിച്ചു നോക്കു
READ ALSO ഇനി ദോശയും ഇഡ്ഡലിയും കല്ലുപോലെ ഇരിക്കില്ല ; മാവ് അരയ്ക്കുമ്പോൾ ഇങ്ങനെ ചെയ്താൽ മതി