ചോറിനൊപ്പം ഒരേ രീതിയിലുള്ള കറികൾ കൂട്ടി മടുത്തോ? എങ്കിൽ ഇതാ ചെമ്മീൻ ഉപയോഗിച്ചു രുചികരമായ തീയൽ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
ചെമ്മീന്‍ വൃത്തിയാക്കിയത് – 250 ഗ്രാം, തേങ്ങ ചിരണ്ടിയത് – 2 കപ്പ്, ചെറിയ ഉള്ളി – 20 എണ്ണം, വെളുത്തുള്ളി – 5 അല്ലി, ഇഞ്ചി – 1 ഇഞ്ച് കഷണം, കറിവേപ്പില – 2 ഇതള്‍, മുളകുപൊടി – 3 ടീസ്പൂണ്‍, മല്ലിപൊടി 2 ടീസ്പൂണ്‍, മഞ്ഞള്‍പൊടി – 1 നുള്ള്, വാളന്‍ പുളി – ഒരു നെല്ലിക്ക വലുപ്പത്തില്‍, തക്കാളി – 1 എണ്ണം, കടുക് – ½ ടീസ്പൂണ്‍, വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍, ഉപ്പ് – ആവശ്യത്തിന്
Read Also: WHEAT HALWA| എളുപ്പത്തിൽ തയ്യാറാക്കാം: നാവിൽ കൊതിയൂറും ഗോതമ്പ് ഹൽവ
തയാറാക്കുന്ന വിധം
ചെമ്മീന്‍ കഴുകി വൃത്തിയാക്കിയെടുക്കുക. ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി, തക്കാളി എന്നിവ ചെറുതായി അരിയുക. പാനില്‍ 1 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി (പകുതി), കറിവേപ്പില (1 ഇതള്‍), തേങ്ങ ചിരണ്ടിയത് എന്നിവ ഓരോന്നായി ചേര്‍ത്ത് മീഡിയം തീയില്‍ ഇളക്കുക.
ഇവ ഗോള്‍ഡന്‍ നിറമാകുമ്പോള്‍ തീ കുറച്ച് മുളകുപൊടിയും, മല്ലിപൊടിയും, ചേര്‍ത്ത് 2 മിനിറ്റ് ഇളക്കിയശേഷം തീ അണയ്ക്കുക. ഇത് തണുത്തതിന് ശേഷം, ആദ്യം വെള്ളം ചേര്‍ക്കാതെ മിക്‌സിയില്‍ അരയ്ക്കുക.
പിന്നീട് അല്പം വെള്ളം കൂടി ചേര്‍ത്ത് അരച്ചെടുക്കുക. വാളന്‍ പുളി 2½ കപ്പ് വെള്ളത്തില്‍ ലയിപ്പിച്ചശേഷം വെള്ളം അരിച്ചെടുക്കുക. ഒരു പാത്രത്തില്‍ ചെമ്മീന്‍, പുളി വെള്ളം, തക്കാളി, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ അടച്ച് വച്ച് 10 മിനിറ്റ് വേവിക്കുക. (തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ തീ കുറയ്ക്കുക).
വെന്തതിനു ശേഷം അരച്ച ചേരുവ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് 1 മിനിറ്റ് തിളപ്പിച്ചതിന് ശേഷം തീ അണയ്ക്കുക. ഉപ്പ് നോക്കി കുറവുണ്ടെങ്കില്‍ ചേര്‍ക്കുക.
പാനില്‍ 1 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടുമ്പോള്‍ ബാക്കിയുള്ള ചെറിയ ഉള്ളിയും കറിവേപ്പിലയും (1 ഇതള്‍) ചേര്‍ത്ത് മൂപ്പിച്ച് ചെമ്മീനില്‍ ചേര്‍ക്കുക.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ