കൊച്ചി: ലോകത്തെ മുൻനിര റസ്റ്റോറന്റ് ബ്രാൻഡായ ടാക്കോ ബെൽ ആകർഷക വിലക്കുറവിൽ സ്വാദിഷ്‌ട വിഭവങ്ങളുടെ ‘ക്രേവ് ആൻഡ് സേവ്’ മെനു അവതരിപ്പിച്ചു. രുചികരമായ മെക്‌സിക്കൻ വിഭവങ്ങൾക്കായി 69 രൂപ മുതലുള്ള ആറു ഓഫറുകളാണ് ടാക്കോ ബെൽ പ്രഖ്യാപിച്ചത്. ക്രഞ്ചി, ചീസ്, ബോൾഡ് ഓഫറുകളിൽ ക്രിസ്‌പി പൊട്ടറ്റോ ടാക്കോ, ക്രിസ്‌പി പൊട്ടറ്റോ റാപ്, ചീസ് ക്യൂസാഡില്ല എന്നിങ്ങനെ വെജിറ്റേറിയൻ ഇനങ്ങൾക്കു 69 രൂപ മുതലാണ് നിരക്ക്. ക്രിസ്പി ചിക്കൻ ടാക്കോ, ക്രിസ്പി ചിക്കൻ റാപ്പ്, ചീസി ചിക്കൻ ക്യൂസാഡില്ല എന്നീ സ്വാദിഷ്‌ട നോൺവെജ് വിഭവങ്ങൾക്ക് വില 99 രൂപ. ടാക്കോ ബെൽ റെസ്റ്റോറന്റുകളിൽ നിന്നും ടാക്കോ ബെൽ ആപ്പ് മുഖേന ഓർഡറിലൂടെയും വിഭവങ്ങൾ ലഭ്യമാകും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















