ആവശ്യമായ ചേരുവകൾ
എല്ലില്ലാത്ത ചിക്കന്‍ -1/2 കിലോ
ഉരുളക്കിഴങ്ങ് -2 എണ്ണം
സവാള -2 എണ്ണം
പച്ചമുളക് -5 എണ്ണം
ഇഞ്ചി -1 ചെറിയ കഷണം
വെളുത്തുള്ളി -4 അല്ലി
മല്ലിയില -2 തണ്ട്
മുളക് -1/2 സ്പൂണ്‍
കശുവണ്ടി -100 ഗ്രാം
ഉപ്പ് – പാകത്തിന്
മഞ്ഞള്‍പൊടി – 1/2 സ്പൂണ്‍
മുട്ട -2 എണ്ണം
റസ്ക് പൊടി -250 ഗ്രാം
എണ്ണ -ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചിക്കന്‍ കുറച്ച് മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ത്ത് വെള്ളമില്ലാതെ വേവിക്കുക. ഉരുളക്കിഴങ്ങ് പുഴുങ്ങുക. സവാള മുതല്‍ കശുവണ്ടി വരെയുള്ള കൂട്ടുകള്‍ നന്നായരക്കുക.
ഇതിലേക്ക് വെന്ത ചിക്കനും തൊലികളഞ്ഞ ഉരുളക്കിഴങ്ങും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. കുറച്ച് ഉപ്പ് ചേര്‍ക്കാം.
ഇത് 1/2 മണിക്കൂറെങ്കിലും ഫ്രിഡ്ജില്‍ സൂക്ഷിക്കണം. മുട്ട ഒരു പാത്രത്തില്‍ പൊട്ടിച്ചൊഴിക്കുക. ചിക്കന്‍ കബാബ് ഷേപ്പില്‍ ആക്കി, മുട്ടയില്‍ മുക്കി, റസ്ക് പൊടി പുരട്ടി എണ്ണയില്‍ ഫ്രൈ ചെയ്തെടുക്കാം.
Read also: Carrot halwa | കാരറ്റ് ഹൽവ
Thayir vadai | ഒരു ഈസി തൈരുവട ആയാലോ
Kappa Biryani | നാടൻ കപ്പ ബിരിയാണി തയ്യാറാക്കിയാലോ
Nei Payasam | എളുപ്പത്തിൽ ഒരു രുചിയൂറും നെയ് പായസം തയ്യാറാക്കാം