ആവശ്യമുള്ള ചേരുവകൾ
കപ്പ – ഒരു കിലോ
ചിരകിയ തേങ്ങ – അര മുറി
പച്ചമുള ക് – ആറ് എണ്ണം
ഇഞ്ചി – ഒരു കഷണം
ബീഫ് എല്ലോടു കൂടിയത് – ഒരു കിലോ
മല്ലിപ്പൊടി – നാല് ടീസ്പൂണ്‍
മുളകുപൊടി – നാല് ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – ഒരു ടീസ്പൂണ്‍
മീറ്റ് മസാലപ്പൊടി – രണ്ട് ടീസ്പൂണ്‍
സവാള വലുത് – നാല് എണ്ണം
വെളുത്തുള്ളി – 16 അല്ലി
ചുവന്നുള്ളി – എട്ട് എണ്ണം
കുരുമുളക് – ഒരു ടീസ്പൂണ്‍
ഗരം മസാല പൊടിച്ചത് – ഒരു ടീസ്പൂണ്‍
ഉപ്പ്, കറിവേപ്പില, വെളിച്ചണ്ണ, കടുക് പാകത്തിന്
തയാറാക്കുന്ന വിധം
ബീഫ് കഴുകി പാകത്തിന് ഉപ്പ്, രണ്ട് ടീസ്പൂണ്‍ മുളക് പൊടി, രണ്ട് ടീസ്പൂണ്‍ മല്ലിപ്പൊടി, അര ടീസ്പൂണ്‍ കുരുമുളക് പൊടി, അര ടീസ്പൂണ്‍ മഞ്ഞള്‍ പൊടി എന്നിവ തിരുമ്മി അര മണിക്കൂര്‍ വെക്കുക.
സവാള, വെളുത്തുള്ളി, കറിവേപ്പില, ഇഞ്ചി ചതച്ചത് എന്നിവയും മീറ്റ് മസാലപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, ഗരം മസാലയും കൂടി വെളിച്ചെണ്ണയില്‍ വഴറ്റി തിരുമ്മി വെച്ചിരിക്കുന്ന ബീഫും ചേര്‍ത്തു നന്നായി വേവിച്ചെടുക്കുക.
ഇനി കപ്പ ഉപ്പിട്ട് നന്നായി വേവിച്ചെടുക്കുക.
കപ്പ വെന്തതിനു ശേഷം വെള്ളം ഊറ്റിക്കളഞ്ഞു വെക്കുക.
പച്ചമുളക്, മഞ്ഞള്‍പ്പൊടി, ചുവന്നുള്ളി എന്നിവ തേങ്ങയും കൂടി അരച്ചെടുക്കണം. ഈ അരപ്പ് വേവിച്ചു വെച്ചിരിക്കുന്ന കപ്പയില്‍ ചേര്‍ത്തു നന്നായി ഇളക്കി എടുക്കുക.
ശേഷം കുറച്ചു കടുകും കറിവേപ്പിലയും താളിച്ച് ചേര്‍ക്കുക. നന്നായി ഇളക്കണം.
അതിനു ശേഷം വേവിച്ചു വെച്ചിരിക്കുന്ന ബീഫ്, മസാലയോടു കൂടി ഈ കപ്പയില്‍ ചേര്‍ത്തു നന്നായി ഇളക്കി കൂട്ടി കുഴച്ചെടുക്കുക.
രുചികരമായ കപ്പ ബിരിയാണി റെഡി.
വാഴയില കിട്ടുമെങ്കില്‍ ചൂടോടെ അതില്‍ വിളമ്പി കഴിച്ചു നോക്കൂ രുചി ഇരട്ടിക്കും.
Read also: Nei Payasam | എളുപ്പത്തിൽ ഒരു രുചിയൂറും നെയ് പായസം തയ്യാറാക്കാം
Beef Chilli | കിടിലൻ ബീഫ് ചില്ലി
Fried fish | ഒരടിപൊളി മീൻ പൊള്ളിച്ചത്
Biryani tea | ബിരിയാണി ചായ ഉണ്ടാക്കാം
രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ