സമയം നോക്കാതെ വിശക്കുമ്പോള്‍ ആഹാരം കഴിക്കുന്നതാണ് പലരുടേയും ശീലം എന്നാല്‍ ഇത് അത്രനല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. പ്രഭാത ഭക്ഷണമാണ് ആ ദിവസത്തിലേക്കുള്ള ഊര്‍ജ്ജം മുഴുവന്‍ നല്‍കുന്നത്. അതുകൊണ്ടുതന്നെ ഒരിക്കലും പ്രഭാത ഭക്ഷണം ഒഴിവാക്കരുത്. കാര്യമായി തന്നെ ഭക്ഷണം കഴിക്കണം. അതുപോലെ തന്നെ പ്രാധാന്യം നല്‍കേണ്ടതാണ് രാത്രിയിലെ ഭക്ഷണം.
ഒന്നും കഴിക്കാതെ ഉറങ്ങുന്ന സാഹചര്യം ഉണ്ടാകരുത്. ജോലിയുടെ സ്വഭാവവും മറ്റ് സാഹചര്യങ്ങളും അനുസരിച്ച് രാത്രി ഭക്ഷണം കഴിക്കുന്ന സമയം വ്യത്യാസപ്പെടാവുന്നതാണ്. നിങ്ങളുടെ ജോലി, വിശപ്പിന്റെ അളവ്, മരുന്നുകള്‍, ദൈനംദിന പ്രവര്‍ത്തനങ്ങള്‍, മറ്റ് ജീവിതശൈലി ശീലങ്ങള്‍ എന്നിവയെല്ലാം എപ്പോള്‍ ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കുന്ന ഘടകങ്ങളാണ്.
Read more അവൽ സമൂസ: വൈകിട്ടത്തെ കൊതിയൂറും പലഹാരം
അടുത്തിടെ നടന്ന പഠനങ്ങള്‍ പ്രകാരം വൈകുന്നേരം 5 നും 7 നും ഇടയില്‍ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. കഴിവതും ഉറങ്ങുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിക്കുക. ഇത് ദഹനപ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കും.
പ്രമേഹമുള്ളവര്‍ ഉറങ്ങുന്നതിന് മൂന്നോ നാലോ മണിക്കൂര്‍ മുമ്പ് ഭക്ഷണം കഴിച്ചാല്‍ രക്തത്തിലെ ഗ്ലൂക്കോസില്‍ മെച്ചപ്പെട്ട ഫലം കണ്ടേക്കാം. അതേസമയം ഇതെല്ലാം ഇപ്പോഴും ഓരോ വ്യക്തിയെയും ആശ്രയിച്ചിരിക്കുന്നുവെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.
നേരത്തെ കഴിക്കുന്നത് നിങ്ങളുടെ മെറ്റബോളിക് ആരോഗ്യം മെച്ചപ്പെടുത്തുന്നു, ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും എന്ന് ഒരു പഠനം കണ്ടെത്തി. ഭക്ഷണത്തിലടങ്ങിയ ഹോര്‍മോണുകളും അമിനോ ആസിഡുകളും നന്നായി ഉറങ്ങാന്‍ നിങ്ങളെ സഹായിക്കും.അതേസമയം ഉറക്കസമയം അടുത്ത് ഭക്ഷണം കഴിക്കുന്നത് ഉറക്കത്തെ തടസ്സപ്പെടുത്തുകയും മൊത്തത്തിലുള്ള ആരോഗ്യത്തെ മോശമായി ബാധിക്കുമെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
read also Evening snacks ശട പടെന്ന് ഒരു നാല് മാണി പലഹാരം: വേഗത്തിലും, രുചിയിലും ഉണ്ടാക്കാം