തടി കുറയ്ക്കാനുള്ള പല ഭക്ഷണരീതികളുമുണ്ട്. എന്നാല്‍ അവയെല്ലാം ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ മാത്രമേ അതിന്റെ യഥാര്‍ത്ഥ ഫലം കാണിക്കുകയുള്ളൂ. പല വഴികളും പരീക്ഷിച്ചു മടുത്തെങ്കിൽ ഇതാ ഒരു ഉഗ്രൻ ടൈപ്പ് അറിയാം.
ഒമേഗ-3 ഫാറ്റി ആസിഡുകളും ഒമേഗ-6 ഫാറ്റി ആസിഡുകളും ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് ഫ്‌ളാഗ് സീഡ്. ഫ്‌ളാഗ് സീഡിൽ ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്, ഇത് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ വളരെയേറെ ഫലപ്രദമാണ്.
നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഏറെ നേരം വിശപ്പില്ലാതെ നില്‍ക്കാന്‍ സാധിക്കും. അങ്ങനെ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുന്നു. ശരീരഭാരം കൂടാനുള്ള പ്രധാന കാരണവും അമിത ഭക്ഷണം തന്നെയാണ്. അതിനാല്‍ വേഗത്തില്‍ ശരീരഭാരം കുറയ്ക്കാനായി ചണവിത്ത് എങ്ങനെയെല്ലാം ഉപയോഗിക്കണമെന്ന് നമുക്ക് നോക്കാം.
പോഷകമൂല്യം
ഫ്ലാഗ് സീഡ് {ചണവിത്ത്} ഉയര്‍ന്ന നിലവാരമുള്ള അമിനോ ആസിഡുകളുണ്ട്, മാത്രമല്ല അവ പ്രോട്ടീന്‍ സമ്പുഷ്ടവുമാണ്. ചണവിത്തുകളില്‍ കാണപ്പെടുന്ന മറ്റ് പ്രധാന ധാതുക്കളാണ് തയാമിന്‍, ചെമ്പ്, മോളിബ്ഡിനം, മഗ്നീഷ്യം, ഫോസ്ഫറസ്, ഫെരുലിക് ആസിഡ്, സയനോജെനിക് ഗ്ലൈക്കോസൈഡുകള്‍, ഫൈറ്റോസ്റ്റെറോളുകള്‍, ലിഗ്നാന്‍ എന്നിവ.
തടി കുറയ്ക്കാന്‍ എങ്ങനെ സഹായിക്കുന്നു
തടി കുറയ്ക്കാനായി നിങ്ങള്‍ നല്ല പ്രോട്ടീന്‍ സ്രോതസ്സുകള്‍ കഴിക്കേണ്ടത് പ്രധാനമാണ്. അതിനാല്‍, ശരീരത്തിന് പ്രോട്ടീന്‍ നേടാന്‍ ചണ വിത്തുകള്‍ കഴിക്കുന്നതിനേക്കാള്‍ മികച്ചതായി മറ്റൊന്നുമില്ല.
100 ഗ്രാം ഫ്‌ളാഗ് സീഡിൽ 18 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഈ അവശ്യ മാക്രോ ന്യൂട്രിയന്റ് നിങ്ങളുടെ കോശങ്ങള്‍ മെച്ചപ്പെടുത്താനും പേശികള്‍ നിര്‍മ്മിക്കാനും സഹായിക്കുന്നു. ദിവസവും ഒരു ടീസ്പൂണ്‍.
ഫ്ലാഗ് സീഡിൽ മ്യൂക്കിലേജ് എന്ന ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഫൈബര്‍ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും അനാരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കും. ദിവസവും ഒരു ടീസ്പൂണ്‍ പൊടിച്ച ചണവിത്ത് ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് അമിതവണ്ണവര്‍ക്ക് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
മറ്റ് ഗുണങ്ങള്‍
ഒമേഗ -3 ഫാറ്റി ആസിഡുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ഈ കുഞ്ഞന്‍ വിത്തുകള്‍ ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അനുഭവിക്കുന്ന ആളുകള്‍ക്ക് അവരുടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ചണവിത്ത് കഴിക്കാം. കാന്‍സറിനുള്ള സാധ്യത കുറയ്ക്കുന്നതിനും ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും ഇവ സഹായിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ഇത് എങ്ങനെ ഉപയോഗിക്കാം
ചേരുവകള്‍:
വെള്ളം- 1 ഗ്ലാസ്
ഫ്‌ളാഗ് സീഡ് – 1 ടേബിള്‍സ്പൂണ്‍
നാരങ്ങ- 1 ടേബിള്‍സ്പൂണ്‍
തയാറാക്കുന്ന വിധം
പാത്രത്തില്‍ ഒരു ഗ്ലാസ് വെള്ളവും 1 ടേബിള്‍ സ്പൂണ്‍ നിലക്കടലയും ചേര്‍ക്കുക. വെള്ളം 2-3 മിനിറ്റ് തിളപ്പിക്കുക. ഗ്യാസ് ഓഫ് ചെയ്ത് പാനീയം ഒരു കപ്പിലേക്ക് ഒഴിക്കുക. രുചി മെച്ചപ്പെടുത്തുന്നതിന് 1 ടേബിള്‍ സ്പൂണ്‍ നാരങ്ങ നീരും ചേര്‍ക്കുക.
ഫ്‌ളാഗ് സീഡും തൈരും
തൈരും ഫ്‌ളാഗ് സീഡും കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ നല്ലൊരു പരിഹാരമാണ്. തൈരില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്റെ അളവ് മെറ്റബോളിസം നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇതുകൂടാതെ, നിങ്ങളുടെ വയര്‍ ഏറെനേരം നിറഞ്ഞിരിക്കുകയും ചെയ്യുന്നു. ഈ പ്രതിവിധി ചെയ്യുന്നതിന് ഒരു പാത്രം തൈരില്‍ 1 – 2 സ്പൂണ്‍ വറുത്ത ചണവിത്ത് ചേര്‍ത്ത് പ്രഭാതഭക്ഷണമായി കഴിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ശരീരഭാരം വളരെ വേഗത്തില്‍ കുറയുന്നതായിരിക്കും.
ഫ്‌ളാഗ് സീഡും ഭാരവും
വര്‍ദ്ധിച്ചുവരുന്ന ഭാരം നിയന്ത്രിക്കാന്‍ ചണവിത്തില്‍ നിന്നുള്ള പാനീയം കഴിക്കുക. നിങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ഭാരം വേഗത്തില്‍ കുറയ്ക്കാന്‍ ഇത് നിങ്ങളെ സഹായിക്കും. ഈ പാനീയം തയ്യാറാക്കാന്‍ 1 കപ്പ് വെള്ളത്തില്‍ 3-4 ടേബിള്‍സ്പൂണ്‍ ചണവിത്ത് ചേര്‍ത്ത് രാത്രി മുഴുവന്‍ വയ്ക്കുക.
ഈ വെള്ളം ഫില്‍ട്ടര്‍ ചെയ്ത് രാവിലെ കുടിക്കുക. ദിവസത്തില്‍ രണ്ടോ മൂന്നോ തവണ ഈ പാനീയം കഴിക്കുന്നത് വേഗത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കും.
കഴിക്കാനുള്ള ശരിയായ മാര്‍ഗം
രണ്ട് തരം ഫ്ളാക്സ് സീഡുകള്‍ ഉണ്ട്. മഞ്ഞ, തവിട്ട് എന്നിവ. രണ്ടും തുല്യ പോഷകഗുണമുള്ളതും ആരോഗ്യത്തിന് ഗുണകരവുമാണ്. നിങ്ങള്‍ക്ക് വിത്ത് വറുത്തതിനുശേഷം പൊടിച്ചെടുത്ത് ഈ പൊടി വായുസഞ്ചാരമില്ലാത്ത പാത്രത്തില്‍ സൂക്ഷിക്കുക. നിങ്ങളുടെ സാലഡിലോ സ്മൂത്തികളിലോ ഒരു ടീസ്പൂണ്‍ ചണവിത്ത് പൊടി ചേര്‍ത്ത് കഴിക്കാം.