ആളുകളുടെ മുന്നിൽ വരുവാനും സംസാരിക്കുവാനും പൊതു വേദികളിൽ കയറി രണ്ട് വാക്ക് പറയുവാൻ മടിയുള്ളവർ നമ്മുടെ ഇടയിലുണ്ട്. ഇതിനെ സോഷ്യൽ ഫോബിയ അഥവാ സാമൂഹിക ഉത്കണ്ഠ എന്നാണ് വിളിക്കുന്നത്. എന്താണ് സോഷ്യൽ ഫോബിയയുടെ പ്രധാന കാരണങ്ങൾ?
ജൈവപരവും സാമൂഹ്യവുമായ അനേകം ഘടകങ്ങൾ ചേരുമ്പോളാണ് ഇത്തരം ഉത്കണ്ഠകൾ ആളുകളിൽ ഉണ്ടാകുന്നതെന്ന് പറയാം. അത് കൊണ്ട് തന്നെ ഒരു കാരണം മാത്രം ചൂണ്ടിക്കാണിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. ഉത്കണ്ഠ രോഗത്തിന് പാരമ്പര്യം ഒരു പ്രധാന ഘടകമാണ്. എങ്കിലും സാഹചര്യത്തിന്റെ പങ്ക് വേർതിരിക്കാനാകാത്തവണ്ണം ഈ അവസ്ഥയോട് ചേർന്ന് കിടക്കുന്നു.
തലച്ചോറിന്റെ ഘടനയിൽ വരുന്ന വ്യതിയാനങ്ങൾ
ഭയത്തെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഒരു ഭാഗമാണ് അമഗ്‌ദല. ഇതിന്റെ പ്രവർത്തനത്തിൽ വരുന്ന വ്യതിയാനങ്ങൾ ഉത്ക്കണ്ഠയെ ഉണ്ടാക്കുന്നു. ആൾക്കൂട്ട ഭയം പൊതുവെ പഠിച്ചെടുക്കുന്ന ഒരു സ്വഭാവംമായിട്ടാണ് കരുതപ്പെടുന്നത്. അതിനാൽ ഒരു വ്യക്തിയുടെ ഗാർഹിക സാമൂഹിക ചുറ്റുപാടുകൾ ഒരുവന്റെ ഉത്കണ്ഠയെ നിയന്ത്രിക്കുന്നുവെന്ന് പറയാം.
പ്രതികൂലമായ അനുഭവങ്ങൾ
ബാല്യത്തിലെ തിക്താനുഭവങ്ങൾ ഒരുവനെ ആശങ്കയുള്ളവനാക്കി തീർക്കും. അത് അപമാനമോ അവഗണനയോ ഗാർഹിക അന്തരീക്ഷിത്തിലെ പിരിമുറുക്കങ്ങളോ ശാരീരിക മാനസിക ലൈംഗിക പീഡകളോ ഒക്കെയാകാം
മാറ്റങ്ങളെ ഉള്ളക്കൊള്ളാൻ കഴിയാത്തവർ
ലജ്ജ കൊണ്ടോ അന്തർമുഖത്വം കൊണ്ടോ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കഴിയാത്തവർ ഉത്കണ്ഠകുലരാകും എന്ന് കരുതപ്പെടുന്നു. ഇത്തരക്കാർക്ക് മികച്ച പിന്തുണ ലഭിക്കുന്നില്ലെങ്കിൽ ഉത്കണ്ഠാ രോഗം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ഉത്ക്കണ്ഠ എങ്ങനെ ഒഴിവാക്കാം?
ഉത്കണ്ഠ ഒരു രോഗമാകാതെ തടയുകയാണ് വേണ്ടത്. കാരണം ആർക്കൊക്കെ ഇത് ഉത്കണ്ഠാ രോഗമായി പരിണമിക്കുമെന്ന് മുൻകൂട്ടി പ്രവചിക്കാൻ കഴിയുകയില്ല. അത് വരെ നന്നായി ഇടപഴകിയിരുന്നവർ ഉള്വലിയപ്പെട്ടവരായി തീരാൻ സാധ്യതയുണ്ട്.
തുടക്കത്തിൽ കണ്ടെത്തി പരിഹരിക്കാം
നിങ്ങൾ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഉത്കണ്ഠ കുറയുന്നില്ലെങ്കിൽ ഒരു വിദഗ്ധ ഉപദേശം തേടുകയാണ് ഉത്തമം. ക്രമമായും ചിട്ടയായും കാര്യങ്ങൾ ചെയ്ത് പഠിക്കുക. പുതിയ സാഹചര്യത്തിൽ ചിട്ടയോടെ കാര്യങ്ങൾ ചെയ്തെടുക്കാൻ ശ്രമിക്കുക. നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ മുതലായവയെ സൂക്ഷിച്ച് മനസിലാക്കി അതിനായി നല്ല തയാറെടുപ്പുകൾ എടുത്ത് വേണം പുതിയ സാഹചര്യങ്ങളെ നേരിടാൻ.
Read More……
- തൈറോയ്ഡ് പ്രശ്നങ്ങളും സ്ത്രീകളും
- മുഖത്തെ അമിതമായ രോമവളർച്ച: വീടിനു പുറത്തിറങ്ങാൻ വരെ നിങ്ങൾ ഭയക്കുന്നോ?: പരിഹാരമുണ്ട്
- കൊളസ്‌ട്രോൾ കുറയ്ക്കാൻ ഇനി മരുന്ന് കഴിക്കണ്ട: ദിവസവും ഈ ഔഷധ ചായ കുടിച്ചാൽ മതി
- അസിഡിറ്റിയും, ദഹന പ്രശ്നവും എളുപ്പത്തിൽ മാറാൻ ഇത് ചെയ്താൽ മതി
- ചാടിയ വയറും, ഇടുങ്ങിയ കഴുത്തും കുറയ്ക്കാൻ 7 ദിവസം മതി: ഈ ചാൻസ് പാഴാക്കരുത്
പരിശീലനം
ആൾക്കൂട്ടം കാണുമ്പോൾ വെപ്രാളപെടുന്നവർ ആദ്യം തന്നെ വലിയ പരിപാടികളിൽ പങ്കു ചേരാതെ ചെറിയ കൂട്ടായ്മകളിൽ പങ്കു ചേർന്ന് ആത്മവിശ്വാസം നേടിയെടുക്കുക.
ഫോക്കസ് മാറാതെ ശ്രദ്ധിക്കുക
ഒരാൾക്കൂട്ടത്തോട് രണ്ട് വാക്ക് നിങ്ങൾക്ക് പറയണമെങ്കിൽ, നിങ്ങൾ പറയുന്ന കാര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് പറഞ്ഞു തുടങ്ങുക. മറ്റുള്ളവരുടെ മുഖ ഭാവമോ ആർപ്പുവിളികളോ ഒന്നും ശ്രദ്ധിക്കരുതെന്ന് സാരം.
പരിചിതയിടം
നിങ്ങൾ ആൾക്കൂട്ടത്തിൽ നിൽക്കുമ്പോൾ നിങ്ങൾക്ക് ഏറ്റവും സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഉള്ള ഇടത്താണ് നിൽക്കുന്നതെന്ന് വെറുതെയെങ്കിലും മനസ്സിൽ സങ്കൽപ്പിക്കുക. ചുറ്റുമുള്ളവർ തന്നെ തന്നെയാണോ നോക്കുന്നതെ നിങ്ങളെ കുറിച്ചാണോ സംസാരിക്കുന്നത് എന്നൊന്നും മനസ്സിൽ ചിന്തിക്കാൻ ഇടം നൽകാതിരിക്കുക.
കൈത്താങ്ങ്
നിങ്ങളെ സംരക്ഷിക്കുന്നവരുടെ അല്ലെങ്കിൽ അടുപ്പമുള്ളവരുടെ സഹായത്തോടെ സാഹചര്യങ്ങളെ നേരീട്ട് പഠിച്ചെടുക്കുക. പരിചയ സാഹചര്യങ്ങളിൽ എങ്ങനെ പെരുമാറുന്നുവോ അങ്ങനെ തന്നെ പെരുമാറാൻ ഒരു കൂട്ടുള്ളത് വളരെയധികം സഹായിക്കും.
ചെറിയ കാര്യങ്ങളിൽ പരീക്ഷിച്ച് തുടങ്ങാം വലിയൊരു വേദിയിൽ അവതരിപ്പിക്കും മുൻപ് അപരിചിതരുടെ ഒരു ചെറിയ സംഘത്തിൽ അവതരിപ്പിക്കുന്നത് ആത്മവിശ്വാസം വർധിപ്പിക്കും.
ഇപ്രകാരം നമ്മുടെ ഉത്കണ്ഠകൾ നമ്മുടെ സന്തോഷത്തെ കെടുത്തി കളയുവാൻ അനുവദിക്കാതെ ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിടാൻ പഠിക്കാം.