വിരലുകളിലെ ഞൊട്ട ഒടിച്ച് ശബ്ദം കേൾപ്പിക്കുന്നത് പലർക്കും ഇഷ്ടപ്പെട്ട ഒരു പ്രവർത്തിയാണ്. എന്നാൽ ഞൊട്ട പൊട്ടിക്കുമ്പോൾ എങ്ങനെയാണ് ശബ്ദം ഉണ്ടാകുന്നതെന്ന് പലർക്കും അറിയില്ല. ഇത് എങ്ങനെയാണെന്ന് നോക്കാം.
രണ്ട് എല്ലുകൾ ചേർന്നാണ് ഒരു ജോയിന്റ് ഉണ്ടാകുന്നത്. ജോയിന്റിൽ ഉണ്ടാകുന്ന നീർക്കെട്ട് മാറ്റാനും, ഊർജ്ജം നൽകാനും, ബാക്ടീരിയകളെ തുരത്താനുമൊക്കെയായി ഈ എല്ലുകൾക്കിടയിൽ ഒരു സൈനോവിൽ ഫ്ലൂയിഡ് അടങ്ങിയിട്ടുണ്ട്. ഈ സന്ധികൾക്കിടയിൽ വായു കുമിളകൾ പൊട്ടുമ്പോഴാണ് ഇത്തരത്തിൽ ശബ്ദം ഉണ്ടാകുന്നത്. ചിലപ്പോൾ ലിഗമെന്റസ്, ടെണ്ടന്റ്സ് എന്നിവ സ്ട്രെച്ച് ചെയ്യുമ്പോഴും ഈ ശബ്ദം ഉണ്ടാകാറുണ്ട്.
കൈവിരലുകളിൽ മാത്രമല്ല, സൈനോവിൽ ഫ്ലൂയിഡുള്ള എല്ലാ ഭാഗങ്ങളിലും ഇത്തരം ഞൊട്ട കേൾക്കാൻ കഴിയും. കൈവിരലുകളും, കഴുത്തും, അരക്കെട്ടുമെല്ലാം വളച്ച് സ്നാപ്പ് ചെയ്യുമ്പോഴും ഒരു ക്ലിക്ക് ശബ്ദമുണ്ടാകും.
എന്നാൽ ഇതൊക്കെ ചെയ്യുന്നത് എല്ലുകൾക്കും ലിഗ്മെന്റുകൾക്കും എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുമോ എന്ന പേടി പലർക്കുമുണ്ട്. എന്നാൽ അങ്ങനെ പേടിക്കേണ്ട കാര്യമില്ലെന്നാണ് കാലിഫോർണിയയിൽ നിന്നുള്ള ഡോക്ടർ ഡോണാൾഡ് ഹംഗർ പറയുന്നത്.
തുടർച്ചയായി 50 വർഷം ഇടത്ത് കൈയിലെ ഞൊട്ട ഒടിക്കുകയും, വലത്തെ കൈയിലെ ഞൊട്ട അങ്ങനെ ചെയ്യാതെയുമാണ് അദ്ദേഹം ഈ പ്രവർത്തി അപകടകരമല്ലെന്ന് തെളിയിച്ചത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
50 വർഷത്തിന് ശേഷം ഇരുകൈകളിലെ ജോയിന്റുകളും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്ന് അദ്ദേഹം കണ്ടെത്തി. അതുകൊണ്ട് കൊണ്ട് തന്നെ ഞൊട്ട ഒടിക്കുന്നത് തേയ്മാനം ഉണ്ടാക്കുമോയെന്ന പേടി ഇനി വേണ്ട.
എന്നാൽ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഇത്തരം കാര്യങ്ങൾ ചെയ്യേണ്ടത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ശരീരത്തിന്റെ ഭാരം താങ്ങുന്ന ജോയിന്റുകളിൽ ഇത്തരത്തിൽ ശബ്ദം കേട്ടാൽ ശ്രദ്ധിക്കണം. കാരണം ഇത് തേയ്മാനത്തിന് കാരണമായേക്കാം. കഴുത്തിന്റെ ഭാഗത്ത്, നട്ടെല്ല്, കാൽ മുട്ട് എന്നി ഭാഗങ്ങളിൽ ഇത്തരത്തിൽ ഞൊട്ട കേൾക്കുന്നത് സന്ധിതേയ്മാനത്തിന്റെയും ലക്ഷണമായേക്കാം. പ്രായമായവർ ഈ ശീലം ഒഴിവാക്കുന്നതാണ് ഉത്തമം.
വിരലുകളിൽ ഞൊട്ട ഓടിക്കുമ്പോൾ സന്ധികൾക്കിടയിൽ നിന്ന് വേദന വന്നാൽ നിർബന്ധമായും ശ്രദ്ധിക്കണം. ശബ്ദം ഇല്ലാതെ വേദന മാത്രമാണ് വരുന്നതെങ്കിൽ അത് വാദ രോഗങ്ങൾക്ക് കാരണമാകും.
ആർത്രൈറ്റിസ് അല്ലെങ്കിൽ ടെൻഡോണൈറ്റിസ് പോലുള്ള പ്രശ്നം നിങ്ങൾക്കുണ്ടെങ്കിലും പ്രത്യേകം ശ്രദ്ധിക്കണം. സന്ധികൾ പൊട്ടുന്നതുപോലുള്ള വേദന ഉണ്ടെങ്കിൽ നിർബന്ധമായും ഒരു ഡോക്ടറെ കാണേണ്ടതാണ്.
Read also കുളിക്കുമ്പോൾ ഉറപ്പായും ഇവ ശ്രദ്ധിക്കണം