പലർക്കും ഭക്ഷണം കഴിച്ചതിനു ശേഷം നെഞ്ചെരിച്ചിൽ അനുഭവപ്പെടാറുണ്ട്. നെഞ്ചെരിച്ചിൽ, ആൻജൈന ഹൃദയാഘാതം ഇവയെല്ലാം ഒരു പോലെ തോന്നും. വ്യത്യാസം അറിയണമെങ്കിൽ വിദഗ്ധമായ ശാരീരിക പരിശോധന ആവശ്യമാണ്.
ഹൃദയാഘാതമാണോ എന്ന് തിരിച്ചറിയാൻ വളരെ പെട്ടെന്ന് തന്നെ വൈദ്യസഹായം തേടണം. കൊഴുപ്പും എരിവുമുള്ള ഭക്ഷണം കഴിക്കുന്നതു മൂലം നെഞ്ചെരിച്ചിൽ വരാം. ഇത് മരുന്നിലൂടെയും ഭക്ഷണ നിയന്ത്രണത്തിലൂടെയും സമ്മർദം അകറ്റുന്നതിലൂടെയും നിയന്ത്രിക്കാം.
നെഞ്ചെരിച്ചിലിന്റെ കാരണങ്ങൾ എന്തെല്ലാം ?
നെഞ്ചിൽ, മുകൾഭാഗത്തുൾപ്പെടെ അനുഭവപ്പെടുന്ന ഒരുതരം പൊള്ളുന്ന പോലുള്ള സംവേദനം ആണ്.
ഭക്ഷണം കഴിച്ചശേഷമാണ് മിക്കവാറും നെഞ്ചെരിച്ചിൽ ഉണ്ടാകുന്നത്.
ഇത് ഉറക്കത്തിൽ നിന്നും നിങ്ങളെ ഉണർത്താം. അന്റാസിഡുകൾ കഴിക്കുന്നതിലൂടെ ആശ്വാസം ലഭിക്കും.
നെഞ്ചെരിച്ചിലിനോടൊപ്പം വായിൽ ഒരു പുളി രുചിയും അനുഭവപ്പെടാം.
ആൻജൈനയോ ഹൃദയാഘാതം തുടങ്ങിയവയുടെ ലക്ഷണങ്ങൾ
നെഞ്ചിൽ നിന്ന് തോളിലൂടെ കൈകളിലേക്കും കഴുത്ത്, താടിയെല്ല്, പുറം എന്നിവിടങ്ങളിലേക്കും വ്യാപിക്കുന്ന മുറുക്കവും സമ്മർദവും വേദനയും.
ഓക്കാനം
ദഹനക്കേട്
നെഞ്ചെരിച്ചിൽ, വയറുവേദന
വിയർപ്പ്
ക്ഷീണവും തളർച്ചയും
തലകറക്കം
- Read More…..
- ഭക്ഷണം കഴിച്ചു വയർ നിറഞ്ഞതിനു ശേഷവും കഴിക്കാൻ തോന്നാറുണ്ടോ നിങ്ങൾക്ക്? കാര്യം നിസ്സാരമല്ല; ഇവ ഉറപ്പായും പരിശോധിക്കണം
- പല്ലിലെ കറയും, മഞ്ഞ നിറവും കളയാൻ ഇനി ക്‌ളീൻ ചെയ്യണ്ട; ഇവ ചെയ്തു നോക്ക് പെട്ടന്ന് കറ ഇളകും
- ശരീരത്തു വരുന്ന ഈ മാറ്റങ്ങൾ നിസ്സാരമായി കാണരുത്: കരൾ രോഗത്തിന്റെ മുന്നറിയിപ്പുകളാണിവ
- ശരീരത്ത് ചെറിയ കുമിളകൾ പൊങ്ങി വരുന്നുണ്ടോ ? വേനൽ കടക്കുമ്പോൾ ആരോഗ്യം എങ്ങനെയെല്ലാം ശ്രദ്ധിക്കണം?
- നിങ്ങൾക്ക് ഈ ശീലമുണ്ടോ? പല്ലിലെ ഇനാമിൽ പെട്ടന്ന് കുറയും