ക്യാൻസർ ഇന്ന് പനി പോലെ കാണപ്പെടുന്നൊരു അസുഖമാണ്. എന്നാൽ കൂടി ഇത് നമ്മളെല്ലാവരെയും ഭയപ്പെടുത്തുന്നു. കൃത്യമായ സമയത്തു രോഗനിർണ്ണയം നടത്തിയാൽ ഇവ ചികിത്സയ്ക്ക് വിധേയമാക്കാം. പലപ്പോഴും സംഭവിക്കുന്നത് ശരീരത്തിൽ ക്യാൻസറിന്റെ ലക്ഷണങ്ങൾ വരുമ്പോൾ അവ തിരിച്ചറിയപ്പെടാറില്ല എന്നതാണ്. എന്തൊക്കെ ലക്ഷണങ്ങളാണ് ശരീരത്തിൽ പ്രത്യക്ഷപ്പെടുന്നത് എന്ന് പരിശോധിക്കാം
വീക്കം
കാൻസറിന്റെ വളരെ സാധാരണമായ ഒരു ലക്ഷണമാണ് മുഴ അല്ലെങ്കിൽ വീക്കം. ഒരാഴ്ച കഴിഞ്ഞിട്ടും പോകാത്തതാണ് ഈ വീക്കമെങ്കിൽ അത് കാൻസറിന്റെ ലക്ഷണമാകാം. ഉദാഹരണമായി കഴുത്തിൽ ഉള്ള വീക്കം നെക്ക് കാൻസറിന്റെ സൂചനയാകാം. അല്ലെങ്കിൽ വായിലെ കാൻസറിന്റെ (oral cancer)യാകാം. സ്തനങ്ങളിലെ വീക്കം സ്തനാർബുദമാകാം. അതുകൊണ്ട് ശരീരത്തിൽ ഏതുഭാഗത്തുമുള്ള നിണ്ടു നിൽക്കുന്ന മുഴയോ വീക്കമോ ഉണ്ടെങ്കിൽ ശ്രദ്ധിക്കണം.
സ്രവങ്ങൾ
ശരീരത്തിലെ സാധാരണമല്ലാത്ത സ്രവങ്ങൾ ഉദാഹരണമായി കഫം, മൂത്രത്തിൽ രക്തം ഇതെല്ലാം ശ്രദ്ധിക്കണം.
വ്രണം
ശരീരത്തിലെ ഏതുഭഗത്തുമുള്ള വ്രണങ്ങൾ, പുണ്ണ് ഉദാഹരണമായി ചർമത്തിലോ വായ്ക്കുള്ളിലോ ഉള്ള വ്രണം ഓറൽ കാൻസറിന്റെ സൂചനയാകാം. അവ ഒരാഴ്ചയിലധികം നാക്ക്, മോണകൾ, കവിളുകൾ ഇവയിൽ നീണ്ടു നിന്നാൽ ഉടനെ തന്നെ വിദഗ്ധ പരിശോധന നടത്തേണ്ടതാണ്.
രക്തസ്രാവം
ശരീരത്തിലുണ്ടാകുന്ന അസാധാരണമായ രക്തസ്രാവം ശ്രദ്ധിക്കണം. മൂത്രത്തിലോ, മലത്തിലോ ചുമയിലോ രക്തത്തിന്റെ അംശം കാണുന്നത് കാൻസർ ലക്ഷണമാകാം. സ്രവങ്ങളിൽ രക്തം കാണുകയോ ചർമത്തിൽ ചുവന്ന പാട് കാണുകയോ ചെയ്താൽ വൈദ്യപരിശോധന നടത്തണം.
ഭക്ഷണം
ഭക്ഷണം ഇറക്കാൻ ഉള്ള പ്രയാസം കാൻസർ ലക്ഷണമാകാം. അന്നനാളത്തിലെ കാൻസറിന്റെ ലക്ഷണമാണ് ഭക്ഷണം കഴിക്കാൻ ഉള്ള പ്രയാസം വരുന്നത്. തുടർച്ചയായുള്ള അമിതമായ അസിഡിറ്റി കാൻസറിന്റെ ലക്ഷണമാകാം.
മലബന്ധം
മലമൂത്രവിസർജനത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കാൻസറിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്. ആഴ്ചകളോളം വിട്ടുമാറാത്ത മലബന്ധമോ വയറിളക്കമോ വന്നാൽ ശ്രദ്ധിക്കണം. ഇടയ്ക്കിടെ മൂത്രമൊഴിക്കുക, പ്രത്യേകിച്ച് നാൽപതു വയസ്സു കഴിഞ്ഞ ആളാണെങ്കിൽ ശ്രദ്ധ വേണം.
ചുമ
മൂന്നാഴ്ചയോ അതിലധികമോ നീണ്ടു നിൽക്കുന്ന വിട്ടുമാറാത്ത ചുമ കാൻസറിന്റെ ലക്ഷണമാകാം. പ്രത്യേകിച്ച് ലങ് കാൻസറിന്റെ. ആദ്യം വരണ്ട ചുമയിൽ തുടങ്ങി പിന്നീട് കഫം ആയി ഏതാനും മാസം കഴിഞ്ഞ് കഫത്തിൽ രക്തത്തിന്റെ അംശം കാണുന്നത് അപകടസൂചനയാണ്. പുകവലിക്കുന്നവരിലാണെങ്കിൽ പ്രത്യേകിച്ചും. നീണ്ടു നിൽക്കുന്ന നെഞ്ചിലെ അണുബാധയും ശ്രദ്ധിക്കണം.
read also പ്രതിരോധ ശേഷി കുറവാണെന്നു എങ്ങനെ മനസിലാക്കാം? ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കു