ചിലപ്പോഴൊക്കെ മിനിട്ടിനു കോട്ടുവാ ഇടുന്ന ദിവസങ്ങളുണ്ടാകും. ഉറക്കത്തിന്റെ ലക്ഷണങ്ങൾ ഒന്നും തന്നെ കാണിക്കുന്നതുമുണ്ടാകില്ല. പക്ഷെ കോട്ടുവാ ഒഴിഞ്ഞു നേതാവുമുണ്ടാകില്ല. കാണണമെന്താണെന്ന് പരിശോധിക്കാം.
അമിതമായ രീതിയിൽ കോട്ടുവാ ഉണ്ടാകുന്നുണ്ടെങ്കിൽ അതിനു പിന്നിൽ ചില അനാരോഗ്യ ജീവിതശൈലിയോ മെഡിക്കൽ അവസ്ഥകളോ ഉണ്ടെന്ന് ഉറപ്പിക്കാം. അമിതമായി കോട്ടുവായ് ഉണ്ടാകാനിടയുള്ള സാഹചര്യങ്ങളെ പറ്റി ചുവടെ ചർച്ചചെയ്യാം.
ഉറക്കം
മിക്ക ആളുകളുടെയും ജോലി സമയവും രാത്രിയിലെ കമ്പ്യൂട്ടർ, മൊബൈൽ സ്ക്രീനുകളിൽ നോക്കിയിരിക്കുന്ന സമയവും വർദ്ധിച്ചിരിക്കുന്നതിനാൽ ഉറക്ക രീതികളിൽ വളരെധികം മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു.
മിക്ക ആളുകൾക്കും ഇന്ന് കൃത്യമായ ഉറക്കചക്രം ലഭിക്കുന്നില്ല. ഇത് പലപ്പോഴും പകലുറക്കം, ക്ഷീണം, ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്, ഏകാഗ്രത നഷ്ടപ്പെടൽ എന്നിവയ്ക്ക് കാരണമാകുന്നു. ഇതൊരു താൽക്കാലിക പ്രശ്‌നമാകാമെങ്കിലും, കാലക്രമേണ ഇത് ഏതൊരാളിലും വിട്ടുമാറാത്ത പ്രശ്‌നമായി പരിണമിച്ചേക്കാം. ഇതിനെ മറികടക്കാനായി ഒരു വ്യക്തി സ്ലീപ്പ് ഡയറി സൂക്ഷിക്കാനും ഉറക്ക സമയം ക്രമീകരിക്കാനും തയ്യാറാകണം.
വിഷാദം
ഒരു വ്യക്തിക്ക് ഉത്കണ്ഠയോ അല്ലെങ്കിൽ വിഷാദ ലക്ഷണങ്ങളോ അനുഭവപ്പെടുകയാണെങ്കിൽ ഹൃദയമിടിപ്പ്, ശ്വസനം, സമ്മർദ്ദ നില എന്നിവയിൽ മാറ്റം സംഭവിക്കുന്നു. ഇത് രാത്രിയിൽ ഉറക്കം നഷ്ടപ്പെടുത്തുകയും പകൽ സമയങ്ങളിലെ അവരുടെ ദൈനംദിന ജീവിതത്തെ സ്വാധീനിക്കുകയും ചെയ്യുന്നു.
ഉത്കണ്ഠയും വിഷാദവും ഒരു വ്യക്തിയെ സാധാരണ നിലയിൽ ഉറങ്ങാൻ അനുവദിക്കുന്നില്ല. ഈയൊരു കാരണത്താൽ തന്നെ കോട്ടുവാ ഇടുന്നതും വർദ്ധിക്കാനുള്ള സാധ്യതയുണ്ട്. ഇത്തരം വിഷാദ രോഗാവസ്ഥകളെ ചികിത്സിക്കുന്നതിന് ഉപയോഗിക്കുന്ന മരുന്നുകളുടെ പ്രതികരണമായും ഇത്തരം ലക്ഷണങ്ങൾ ഉണ്ടാകാറുണ്ട്.
ഹൃദയസംബന്ധമായ പ്രശ്നങ്ങൾ
നിങ്ങളുടെ ലോവർ ബോഡിയിൽ നിന്ന് അപ്പർ ബോഡിയിലേക്കും അവിടെ നിന്ന് തലച്ചോറിലേക്കും എത്തിച്ചേരുന്ന വാഗസ് നാഡികളുണ്ട് ശരീരത്തിൽ. ഇവ ഉത്തേജിപ്പിക്കപ്പെടുകയാണെങ്കിൽ, ഇത് അമിതമായി കോട്ടുവാ ഉണ്ടാകുന്നതിന് കാരണമാകും. ഈ അവസ്ഥയെ വാസോവാഗൽ റിയാക്ഷൻ എന്ന് വിളിക്കുന്നു.
ഈ നാഡികൾ ഹൈപ്പർ ആക്റ്റീവ് ആകുമ്പോൾ ഹൃദയമിടിപ്പില്യം ശ്വസനത്തിലും സാരമായ കുറവുണ്ടാകും. ഇത് കൂടുതൽ ഓക്സിജൻ പമ്പ് ചെയ്യാനുള്ള ശ്രമം വർദ്ധിപ്പിക്കുന്നു. ചില സന്ദർഭങ്ങളിൽ ഇത്തരം കോട്ടുവാ ഹൃദയാഘാതത്തിന് വരെ കാരണമാകാമെന്ന് പറയപ്പെടുന്നു.
തണുപ്പ്
തണുപ്പ് അധികമുള്ള സ്ഥലങ്ങളിൽ ആയിരിക്കുമ്പോൾ അല്ലെങ്കിൽ നിങ്ങളുടെ ശരീര ഊഷ്മാവിൽ അളവിൽ കവിഞ്ഞ് കുറവുണ്ടാകുന്നു. ഈ സാഹചര്യത്തിൽ ഒരാളുടെ ശരീരം കൂടുതൽ ഓക്സിജൻ എടുക്കുന്നതിനും സ്വയം ഊഷ്മളത നിലനിർത്തുന്നതിനുമായി ശ്രമിക്കും. ഇത്തരം സമയങ്ങളിൽ കോട്ടുവാ സ്വാഭാവികമായി ഉണ്ടാകാറുണ്ട്.
ഉറക്കച്ചടവ്
രാത്രിയിലെ ഉറക്കം ശരിയാകാതെ വരുമ്പോഴും എല്ലാം ആളുകൾക്കും കോട്ടുവാ ഇടാറുണ്ട്. സ്‌ലീപ് ആപ്‌നിയ, ഇന്‍സോംമ്‌നിയ തുടങ്ങിയ ഉറക്കസംബന്ധമായ പ്രശ്‌നങ്ങളും പലപ്പോഴും അമിതമായി കോട്ടുവാ വരുന്നതിനുള്ള കാരണമായി ഭവിക്കും. ഉറക്കം വരുന്നില്ലെങ്കില്‍ പോലും, ക്ഷീണം, മാനസിക സമ്മർദ്ദം എന്നിവയെല്ലാം പകൽ സമയങ്ങളിലും കോട്ടുവായുണ്ടാകുന്നതിനുള്ള കാരണങ്ങളായി മാറുന്നു.
കോട്ടുവായ് ഉണ്ടാവുന്നത് പൊതുവേ നിരുപദ്രവകരമായ ഒന്നാണെങ്കിലും, ചില സാഹചര്യങ്ങളിൽ ഇത് കൂടുതൽ ഗുരുതരമായ അടിസ്ഥാന രോഗ സാധ്യതകളെ സൂചിപ്പിക്കുന്നതാകാം. അതിനാൽ തന്നെ ഒരാൾക്ക് അമിതമായ രീതിയിൽ കോട്ടുവായിടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അത് അവഗണിക്കരുത്.
READ MORE ഇടയ്ക്കുള്ള ക്ഷീണവും ഉറക്കവും എന്തുകൊണ്ടാണെന്ന് അറിയാമോ?