വൈകിട്ടൊരു ചായ കുടിക്കാനിറങ്ങുന്നവർ ഏറെ പേരുണ്ട്. ചിലരാകട്ടെ ഒന്ന് നടന്ന ഒരു ചായയൊക്കെ കുടിച്ചു പോകുന്നവരാണ്. എന്നും ചായ കുടിക്കുന്നത് ശരീരത്തു കൊഴുപ്പ് അടിയുന്നതിനു കാരണമാകും. എന്നാൽ എന്നും ചായ കുടിക്കുന്നവർക്ക് അത് ഒഴിവാക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകും.
അങ്ങനെ ചായ നിര്ബന്ധമായവർക്കൊരു വഴി നിർദ്ദേശിക്കാനുണ്ട്. ഇത് അനവധി ഗുണങ്ങൾ നൽകുന്നു. ഒപ്പം പൊണ്ണത്തടിയും, വയറും കുറയ്ക്കുന്നു.
ചെമ്പരത്തി ചായ
ചെമ്പരത്തി ചായയുടെ ആരോഗ്യ ഗുണങ്ങളിൽ പ്രധാനപ്പെട്ടതാണ് രക്തസമ്മർദ്ദം നിയന്ത്രിക്കൽ, മെച്ചപ്പെട്ട കരൾ ആരോഗ്യം, കൊളസ്ട്രോൾ നിയന്ത്രിക്കൽ എന്നിവ. പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും ഉത്കണ്ഠ കുറയ്ക്കുന്നതിനും ഇത് സഹായിച്ചേക്കാം.
അത് മാത്രമല്ല, ചെമ്പരത്തി ചായ ടീ മെറ്റാ ബോളിസം പ്രവർത്തനങ്ങളെ വേഗത്തിലാക്കുമെന്നും ക്രമേണ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നും ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. വിറ്റാമിൻ സി, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ഈ ചായ
ചെമ്പരത്തി ചായ സ്വാഭാവികമായും കലോറി കുറവുള്ളതും കഫീൻ രഹിതവും ആണ്. USDA ന്യൂട്രിയന്റ് ഡാറ്റാബേസ് അനുസരിച്ച്, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, സിങ്ക് എന്നിവ ഉൾപ്പെടെ ഉള്ള ധാതുക്കളുടെ നല്ല വിതരണമുണ്ട്.
നിയാസിൻ, ഫോളിക് ആസിഡ് തുടങ്ങിയ ബി വിറ്റാമിനുകളും ഇതിൽ ഇടങ്ങിയിട്ടുണ്ട്. ഉയർന്ന രക്തസമ്മർദ്ദം, മൂത്ര നാളിയിലെ അണുബാധകൾ എന്നിവ നിയന്ത്രിക്കുന്നതിന് ഈ ചായ ആന്തോസയാനിനുകളുടെ നല്ല ഉറവിടമാണ്.
ഷുഗറുള്ളവർ പേടിക്കണ്ട: പഞ്ചസാരയ്ക്ക് പകരം ഇവ ഉപയോഗിക്കാം
Measles കുട്ടികൾക്ക് ജലദോഷവും പനിയും: ലക്ഷണം തള്ളി കളയരുത്, അഞ്ചാം പനിക്ക് സാധ്യത
രാത്രിയിൽ കിടക്കുന്നതിനു മുൻപ് വെള്ളം കുടിക്കുന്ന ശീലമുണ്ടോ?
ഇഡ്ഡലിക്കും ദോശക്കും മാവ് അരയ്ക്കുമ്പോൾ ഇവ ശ്രദ്ധിക്കണം
ഇനി ദോശ കല്ല് ഒട്ടിപ്പിടിക്കില്ല: ഈ ടിപ്പുകൾ നിങ്ങളെ സഹായിക്കും
അതുപോലെ ശരീരം ഭാരം കുറയ്ക്കാനും പൊണ്ണത്തടി തടയാനും ചെമ്പരത്തി സഹായിക്കും എന്നാണ് പറയുന്നത്. 18-65 വയസ്സിനിടയിൽ പ്രായമുള്ള, 27-ഓ അതിൽ കൂടുതലോ ബി എം ഐ ഉള്ള ആളുകകളെ ഉൾപ്പെടുത്തി നടത്തിയ ഒരു പഠനത്തിൽ, ഹൈബിസ്കസ് സബ്ദരിഫ എക്സ്ട്രാക്‌സ് (HSE) 12 ആഴ്‌ചയിൽ കഴിക്കുന്നത് ശരീരഭാരം, ബി എം ഐ, ശരീരത്തിലെ കൊഴുപ്പ്, അരക്കെട്ട്- ഇടുപ്പ് അനുപാതം എന്നിവ കുറയുന്നതിന് കാരണമായി.
ചെമ്പരത്തി ചായ ഉണ്ടാക്കേണ്ടത്
ഫ്രഷ് പൂക്കളാണ് ഉപയോഗിക്കുന്നതെങ്കിൽ, തണ്ട് നീക്കം ചെയ്യുക. പൂമ്പൊടി ഉള്ള പൂവിന്റെ നടുവിലെ കുഴൽ പോലെയുള്ള നേർത്ത നൂലായ പിസ്റ്റിൽ നീക്കം ചെയ്യുക. നിങ്ങൾ ഉണങ്ങിയ പൂക്കൾ ഉപയോഗിക്കുകയാണെങ്കിൽ ഇത് ചെയ്യേണ്ടതില്ല.
ചെമ്പകരത്തി പൂക്കളും വെള്ളവും ഒരു വലിയ പാത്രത്തിൽ തിളപ്പിക്കുക. വെള്ളം തിളച്ചു തുടങ്ങിയാൽ, തീ ഓഫ് ചെയ്ത് പാത്രം മൂടുക. തുളസി, നാരങ്ങ പുല്ല്, ചെറുനാരങ്ങ തുടങ്ങിയവ ചേർക്കാം.
ചായ 15 – 20 മിനിറ്റ് അങ്ങനെ വെയ്ക്കാം. തേനും നാരങ്ങാനീരും പൂർണ്ണമായും യോജിപ്പിക്കുന്നതുവരെ ഇളക്കുക. ചായ അരിച്ചെടുക്കുക. നിങ്ങൾക്ക് ഒന്നുകിൽ ചൂടോടെ ചെമ്പരത്തി ചായ കുടിക്കാം, അല്ലെങ്കിൽ കുറച്ച് മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് കഴിക്കാം.