ചുമയും ജലദോഷവും കുറയ്ക്കാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടികൈകൾ

google news
health

മഴക്കാലമാകുന്നതോടെ പലരും നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിൽ ചിലതാണ് ചുമയും ജലദോഷവും. വൈറസ് അണുബാധ മൂലമാണ് ചുമയുണ്ടാകുന്നത്. ചുമയുടെയും ജലദോഷത്തിൻ്റെയുമൊക്കെ ആരംഭമാണെങ്കിൽ നേരത്തെ വീട്ടിൽ തന്നെ ചില പൊടിക്കൈകളൊക്കെ പരീക്ഷിക്കാവുന്നതാണ്. ചുമലുയം ജലദോഷവും കുറയ്ക്കാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില മാർഗങ്ങൾ നോക്കാം.

enlite ias final advt

തുളസി

തുളസിയിലയും ഇഞ്ചിയും ചേർത്ത് വെള്ളത്തിലിട്ട് തിളപ്പിച്ച് ശേഷം അൽപ്പം നാരങ്ങ നീരും കൂടി ചേർത്ത് കുടിക്കുന്നത് ജലദോഷവും ചുമയും മാറാൻ വളരെയധികം സഹായിക്കും.

തേൻ

വ്യത്യസ്തമായ പല രോഗങ്ങൾക്കുമുള്ള പരിഹാരമാണ് തേൻ. ധാരാളം ഔഷധ ഗുണങ്ങൾ തേനിൽ അടങ്ങിയിട്ടുണ്ട്. ഒരു നുള്ളു ഇഞ്ചിനീര് ഒരു നുള്ളു തേനിൽ കലർത്തി രാവിലെയും രാത്രിയും രണ്ടുനേരം കഴിക്കുന്നത് ജലദോഷവും ചുമയും നിയന്ത്രിക്കും.

കറുവപ്പട്ട

കറുവാപ്പട്ട ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. ഈ കറുവപ്പട്ട കഴിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഏറെ സഹായിക്കും. കറുവാപ്പട്ട പൊടിച്ച് തേനിൽ ചേർത്ത് കഴിക്കുന്നത് ജലദോഷവും ചുമയും കുറയ്ക്കാൻ ഏറെ നല്ലതാണ്. കറുവാപ്പട്ട പൊടിച്ച് 2 കപ്പ് വെള്ളം ചേർത്ത് ഒരു ടംബ്ലറിൽ തിളപ്പിച്ച് ചായയായി കഴിക്കുന്നത് ജലദോഷം, ചുമ, പനി എന്നിവ മാറാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും നല്ലതാണ്.

ഇഞ്ചി

അടുക്കളയിൽ വളരെ സുലഭമായി കണ്ടുവരുന്നതാണ് ഇഞ്ചി. ഇതിൽ അടങ്ങിയിട്ടുള്ള ആൻ്റി ഇൻഫ്ലമേറ്ററി ഘടകങ്ങൾ ചുമ മാറാൻ ഏറെ നല്ലതാണ്. അതുപോലെ ജലോദഷം കുറയ്ക്കാനും ഇഞ്ചി സഹായിക്കും. ചൂട് ചായയിൽ ഇഞ്ചി ചേർത്ത് കുടിക്കുന്നത് ഏറെ നല്ലതാണ്.

കുടുംബവഴക്കിനെതുടര്‍ന്ന് പിതാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ മകനും പേരക്കുട്ടിയും മരിച്ചു

വെളുത്തുള്ളി

ധാരാളം ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയതാണ് വെളുത്തുള്ളി. ഇത് കഴിക്കുന്നത് ചുമയ്ക്കും ജലോദഷത്തിനും ശമനം നൽകാൻ സഹായിക്കും. വെളുത്തുള്ളി ചതച്ച് തേനിനൊപ്പം കഴിക്കാവുന്നതാണ്. അതുപോലെ കറികളിൽ കുറച്ച് അധികം വെളുത്തുള്ളി ചേർക്കുന്നതും ചുമയും ജലദോഷവുമൊക്കെ കുറയ്ക്കാൻ ഏറെ സഹായിക്കും.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം