കുടുംബവഴക്കിനെതുടര്‍ന്ന് പിതാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ മകനും പേരക്കുട്ടിയും മരിച്ചു

google news
death

തൃശൂര്‍:കുടുംബ വഴക്കിന്റെ പേരിൽ മകന്റെ കുടുംബത്തെ പെട്രോളൊഴിച്ചു തീ  കൊളുത്തിയ സംഭവത്തിൽ പൊള്ളലേറ്റ അച്ഛനും മകനും മരിച്ചു. . മണ്ണുത്തി ചിറക്കാക്കോട് ജോണ്‍സന്റെ മകന്‍ ജോജി (38), ജോജിയുടെ മകന്‍ ടെന്‍ഡുല്‍ക്കര്‍ (12) എന്നിവരാണ് മരിച്ചത്. ഇരുവർക്കും 80 ശതമാനം പൊള്ളലേറ്റിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 50 ശതമാനം പൊള്ളലേറ്റ ജോജിയുടെ ഭാര്യ ലിജി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

enlite ias final advt

ആത്മഹത്യക്ക് ശ്രമിച്ച ജോണ്‍സണ്‍ തൃശൂരിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് മകനും കുടുംബവും കിടക്കുന്ന മുറിയിലേക്ക് ജോണ്‍സണ്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. ഭാര്യയെ മുറിയില്‍ പൂട്ടിയിട്ടതിനുശേഷം ആയിരുന്നു ജോണ്‍സണ്‍ മകന്റെ മുറിയില്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. ജോജിക്കും മകനും 90 ശതമാനം പൊള്ളലേറ്റിരുന്നു. ജോജിയുടെ ഭാര്യ  ലിജിയും അതീവഗുരുതരാവസ്ഥയിലാണ്.

1000 കോടി രൂപയുടെ ഓൺലൈൻ പോൺസി തട്ടിപ്പ് കേസ്; ബോളിവുഡ് നടൻ ഗോവിന്ദയെ ചോദ്യം ചെയ്യും

രണ്ടു വര്‍ഷമായി ജോണ്‍സനും മകനും പല കാര്യങ്ങളിലും തര്‍ക്കം ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പറയുന്നു. അപകടത്തില്‍ ജോണ്‍സനും സാരമായി പൊള്ളലേറ്റു. സംഭവശേഷം നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലില്‍ വിഷം കഴിച്ച് അവശനിലയില്‍ ജോണ്‍സനെ വീടിന്റെ ടെറസില്‍ നിന്നും കണ്ടെത്തി. വീട്ടില്‍ നിന്നും തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം