സൈലന്റ് അറ്റാക്ക് എന്നത് പലർക്കുമൊരു പേടി സ്വപ്‌നം ആണ്. എപ്പോൾ വരുമെന്ന് പ്രവചിക്കുവാൻ കഴിയില്ല. ജീവിത ശൈലിയിൽ വരുന്ന ക്രമരഹിതമായ ശീലങ്ങളാണ് ഇതിനു കാരണം. ജങ്ക് ഫുഡിന്റെ ഉപയോഗം, വ്യാമമില്ലായ്മ, പുകവലി, മദ്യപാനം എന്നിവയെല്ലാം സൈലന്റ് അറ്റാക്കിലേക്ക് വഴിയൊരുക്കുന്നു.
എന്നാൽ സൈലന്റ് അറ്റാക്കിനു സാധ്യത ഉണ്ടെങ്കിൽ ശരീരം ചില ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും. ഇവ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ സൈലന്റ് അറ്റാക്കിൽ നിന്നും രക്ഷനേടാം
സൈലന്റ് അറ്റാക്കിനു മുന്നോടിയായി വരുന്ന ലക്ഷണങ്ങൾ എന്തെല്ലാം ?
പൊതുവെ നോക്കുകയാണെങ്കിൽ ഹാർട്ട് അറ്റാക്കിനു വരുന്ന ലക്ഷണങ്ങൾ ഒന്നും തന്നെ സൈലന്റ് അറ്റാക്കിനു ഉണ്ടാകില്ല. നിരന്തരമായ തലവേദന, ഛര്‍ദി, ഇടതു ഭാഗത്തെ നെഞ്ചിൽ ഭാരം തുടങ്ങിയവയാണ് ഹാർട്ട് അറ്റാക്കിന്റെ ലക്ഷങ്ങൾ.
സൈലന്റ് അറ്റാക്കിനു വരുന്ന ലക്ഷങ്ങൾ നേരെ വിപരീതമാണ്. നെഞ്ചിൽ വളരെ ചെറിയൊരു വേദന മാത്രമേ ഈ അറ്റാക്കിനു കാണുകയുള്ളു. കൈകള്‍, പുറം, കഴുത്ത്, താടിയെല്ല്, ആമാശയം എന്നിവടങ്ങളിൽ വേദന അനുഭവപ്പെടും. ഉറക്കത്തില്‍ വിയര്‍ത്ത് ഉണരുക, ഓക്കാനവും ഛര്‍ദിക്കാന്‍ തോന്നലും ചിലപ്പോള്‍ സൈലന്റ് അറ്റാക്കിന്റെ ലക്ഷണമാകും. നെഞ്ചിനുള്ളില്‍ വലിയ ബുദ്ധിമുട്ട് ഇല്ലാത്തപ്പോഴും ശ്വാസംമുട്ടും ക്ഷീണവും അനുഭവപ്പെട്ടാല്‍ അത് സൈലന്റ് അറ്റാക്കിന്റെ ലക്ഷണമായിരിക്കാം.
- Read More…..
- ശരീരത്തു വരുന്ന ഈ മാറ്റങ്ങൾ നിസ്സാരമായി കാണരുത്: കരൾ രോഗത്തിന്റെ മുന്നറിയിപ്പുകളാണിവ
- കരൾ കുഴപ്പത്തിലാണോ? തിരിച്ചറിയാൻ ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കു
- സൗന്ദര്യം വർധിപ്പിക്കാൻ ‘ഫെയർനെസ്സ് ക്രീം’ ഉപയോഗിച്ചു: വൃക്ക തകരാറിലായി രണ്ടുപേർ ആശുപത്രിയിൽ
- മരുന്നും വേണ്ട, കുഴമ്പും വേണ്ട; ഏത് മുട്ട് വേദനയും പമ്പ കടക്കും: ഇവ ചെയ്തു നോക്കു
- പല്ലിലെ പോട് ഒഴിവാക്കാൻ ഈ 5 കാര്യങ്ങൾ ചെയ്താൽ മതി
ചെറിയ ആയാസമുള്ള ജോലികള്‍ ചെയ്യുമ്പോഴും പടികള്‍ കയറുമ്പോഴും ഏറെ ദൂരം നടക്കുമ്പോഴും കിതപ്പ് അനുഭവപ്പെടുകയും ചെയ്യാനുള്ള സാധ്യത സൈലന്റ് അറ്റാക്കിനു ഉണ്ട്. എപ്പോഴെങ്കിലും ഇത്തരം ലക്ഷണങ്ങൾ കാണപ്പെടുകയാണെങ്കിൽ ഉടനെ തന്നെ ഡോക്ട്ടറെ കാണേണ്ടുന്നതാണ്