ഒരു മുറിയിലേക്ക് കയറി താക്കോൽ വച്ചിട്ട് തിരിയുമ്പോൾ വച്ച താക്കോൽ എവിടെയാണെന്ന് അറിയില്ല. പലർക്കും സാധാരണമായി കണ്ടു വരുന്നൊരു അവസ്ഥയാണിത്. പല സാധനങ്ങളും എവിടെയാണ് വച്ചതെന്ന് ഓർമ്മയില്ല, പോകേണ്ടുന്ന വഴി ഓർമ്മയില്ല അങ്ങനെ പലവിധ പ്രശ്നങ്ങൾ വ്യക്തികളിൽ കണ്ടു വരുന്നുണ്ട്. ഇത് അൾഷിമേഴ്സിന്റെ ആരംഭമാണോ? എന്താണ് ഇങ്ങനെ വരാൻ കാരണം?
അൾഷിമേഴ്സിന്റെ പ്രാരംഭ ഘട്ടത്തിൽ ഒരു വ്യക്തിയിൽ ഓർമ്മക്കുറവ്, പെരുമാറ്റം, ആശയവിനിമയ പ്രശ്നം എന്നിവ അനുഭവപ്പെടും .
അൾഷിമേഴ്സിന്റെ ലക്ഷണങ്ങൾ എന്തെല്ലാം?
- ഒരു വ്യക്തി അൾഷിമേഴ്സ് ബാധിതനാണെന്ന് സൂചിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ലക്ഷണമാണ് ഓർമ്മക്കുറവ്. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തലേ ദിവസം ചെയ്ത കാര്യങ്ങളെ കുറിച്ച് പൂർണ്ണമായി മറക്കുന്നു
- വീട്ടിലെ സ്ഥലങ്ങളെ കുറിച്ച് ഓർമ്മ പോകുന്നു. ഉദാഹരണം ബാത്റൂം,റൂം
- സ്ഥിരമായി താക്കോൽ സൂക്ഷിക്കുന്നത് എവിടെയെന്ന് മറക്കുന്നു
- പണം കണക്കുകൂട്ടുന്നതിനോ കൈകാര്യം ചെയ്യുന്നതിനോ ഉള്ള ബുദ്ധിമുട്ടാണ് മറ്റൊരു ലക്ഷണം.
- അൽഷിമേഴ്സ് ബാധിച്ച ഒരാൾക്ക് മാനസികാവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടായേക്കാം. വിഷാദരോഗം അൾഷിമേഴ്സ് രോഗത്തിന്റെ വളരെ നേരത്തെയുള്ള ഒരു ലക്ഷണമാണ്.
- തീരുമാനങ്ങൾ എടുക്കാനുള്ള ബുദ്ധിമുട്ട്
- ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവെപ്പടുന്നു.
- വ്യക്തികളുടെ പേരുകളും സ്ഥലപ്പേരുകളും ഓര്‍മിച്ചെടുക്കാന്‍ സാധിക്കില്ല
- അടിസ്ഥാന കാര്യങ്ങൾ ചെയ്യാൻ മറന്നു പോകുന്നു
- പല്ലു തേക്കുന്നത്, കുളിക്കുന്നത് മുതലായവ എങ്ങനെ ചെയ്യണം എന്ന് മറന്നു പോകുന്നു.
ഇങ്ങനെയല്ലാതെ ഇടയ്ക്കിടെ വരുന്ന മറവി സ്വാഭാവികമാണ്. അത് നിങ്ങൾക്കുണ്ടാകുന്ന സമ്മർദ്ദം മൂലമോ, ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്തതിനാലോ മാത്രം സംഭവിക്കുന്നതാണ്
READ MORE എവിടെ ചെന്നിരുന്നാലും കൊതുക് നിങ്ങളെ മാത്രം കടിക്കുന്നുണ്ടോ? കാരണമിതാണ്