പല്ലുകളിൽ കറ അടിഞ്ഞു കൂടുന്നത് പല കാരണങ്ങൾ കൊണ്ടാകും. അമിതമായ ചായ, പുകവലി, മദ്യപാനം തുടങ്ങി നിരവധി കാരണങ്ങളുണ്ട്. എന്നാൽ അടിഞ്ഞു കൂടിയ കറ മാറ്റാൻ ബുദ്ധിമുട്ടാണ്. പക്ഷെ ചില വീട്ടു വൈദ്യങ്ങളുണ്ട്. ഏതൊക്കെയാണെന്ന് പരിശോധിക്കാം
മഞ്ഞള്‍
പല്ലുകളുടെ മഞ്ഞ നിറം അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന നാടന്‍ വഴികളിലൊന്നാണ് മഞ്ഞള്‍ കൊണ്ട് ദിവസവും പല്ല് തേക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് പല്ലിലെ മഞ്ഞ നിറം മാറാന്‍ സഹായിക്കും. ഇതിനായി മഞ്ഞൾ പൊടിയും ബേക്കിങ് സോഡയും വെളിച്ചെണ്ണയും സമം ചേര്‍ത്ത് മിശ്രിതമാക്കാം. ഈ മിശ്രിതത്തില്‍ ബ്രെഷ് മുക്കിയതിന് ശേഷം പല്ലുകള്‍ തേയ്ക്കാം. ശേഷം തണുത്ത വെള്ളത്തില്‍ വായ് കഴുകാം.
പേസ്റ്റ്
പല്ലിന്‍റെ മഞ്ഞ നിറം വളരെ വേഗം ഇല്ലാതാക്കാൻ ഒരു നുള്ള് മഞ്ഞൾപ്പൊടി, ഉപ്പ്, നാരങ്ങാനീര് എന്നിവ യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം പല്ലുകള്‍ തേയ്ക്കാം.
ചെറുനാരങ്ങ
ചെറുനാരങ്ങാ നീരില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് ഇത് പല്ലില്‍ നന്നായി തേക്കുക. രണ്ടോ മൂന്നോ മിനിറ്റ് തേച്ച ശേഷം വെള്ളം ഉപയോഗിച്ച് വായ് വൃത്തിയായി കഴുകുക.
ഓറഞ്ചിന്റെ തൊലി
ഓറഞ്ചിന്റെ തൊലി ഉപയോഗിച്ച് പല്ല് വൃത്തിയാക്കുന്നത് പല്ലിലെ കറ മാറാനും പല്ല് കൂടുതൽ തിളക്കമുള്ളതാക്കാനും സഹായിക്കും.
മിശ്രിതം
ഓറഞ്ചിന്‍റെ തൊലി പൊടിച്ചതിലേയ്ക്ക് കറുവാപ്പട്ടയുടെ ഇല പൊടിച്ചതും വെളിച്ചെണ്ണയും സമം ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം ഫ്രിഡ്ജില്‍ സൂക്ഷിച്ച് വയ്ക്കാം. ഇനി ഇവ ഉപയോഗിച്ച് ആഴ്ചയില്‍ ഒരു ദിവസം പല്ല് തേയ്ക്കാം.
കിവി
ഒരു കിവിയും വെള്ളരിക്കയും ചെറിയ കഷ്ണങ്ങളായി മുറിച്ച് മിക്സില്‍ ഇടുക. ശേഷം ഇതിലേയ്ക്ക് ഒരു ടീസ്പൂണ്‍ ബേക്കിങ് സോഡ കൂടി ചേര്‍ത്ത് അടിച്ചെടുക്കാം. ശേഷം പേസ്റ്റ് രൂപത്തില്‍ കിട്ടുന്ന ഈ മിശ്രിതം ഉപയോഗിച്ച് പല്ലുകള്‍ തേക്കുക. ആഴ്ചയില്‍ രണ്ട് തവണ ഇത് ഉപയോഗിക്കുന്നത് പല്ലുകളുടെ മഞ്ഞ നിറം അകറ്റാന്‍ സഹായിക്കും.
- Read More…..
- സംസ്ഥാനത്ത് ബി.എസ്സി. നഴ്സിങ് പ്രവേശനത്തിനു പ്രവേശനപ്പരീക്ഷ നിര്‍ബന്ധമാക്കി
- ‘ഇതാണ് പൃഥ്വിരാജ്: പൃഥ്വിരാജ് ഇങ്ങനെ ആണ്’: വൈറലായി ഇന്ദ്രൻസിനൊപ്പമുള്ള നടന്റെ വിഡിയോ
- 2023 ലെ മികച്ച ഫോണുകൾ തെരഞ്ഞെടുത്തു: പട്ടികയിൽ ഉൾപ്പെട്ട ഫോണുകളെ പറ്റി അറിയാം
- നിസ്സാരമല്ല മലബന്ധം; മറ്റു രോഗങ്ങളുടെ ആരംഭ ലക്ഷണമാണ്
- ഇനി വീട്ടിൽ ഒരൊറ്റ പാറ്റ പോലും ബാക്കിയാവില്ല; ഈ കാര്യങ്ങൾ ചെയ്ത് നോക്കു
ബേക്കിംഗ് സോഡ
പല്ലിലെ മഞ്ഞ നിറം മാറ്റാൻ ഏറ്റവും നല്ലതാണ് ബേക്കിംഗ് സോഡ. അതിനാല്‍ ബേക്കിംഗ് സോഡ പേസ്റ്റ് രൂപത്തിലാക്കി ഇത് കൊണ്ട് പല്ല് തേയ്ക്കുക. ഇത് പല്ലിലെ കറയെ ആഴത്തില്‍ ചെന്ന് ഇല്ലാതാക്കുന്നു.
വിനാഗിരി
വിനാഗിരി അല്‍പം ബേക്കിംഗ് സോഡയുമായി ചേര്‍ത്ത് ഒരു മിശ്രിതമാക്കിയ ശേഷം ഇതുപയോഗിച്ച് പല്ല് തേക്കുക. ആഴ്ചയിലൊരിക്കലോ മറ്റോ മാത്രം ഇത് ചെയ്താല്‍ മതിയാകും.