ഏത് ഡ്രസ്സ് ഇട്ടാലും മുന്നിലോട്ട് തള്ളി നിൽക്കുന്ന കുടവയർ എല്ലാവരുടേം പ്രശ്നമാണ്. ദിവസത്തിലൊരിക്കലെങ്കിലും വയറിൽ നോക്കി ഹൊ;വയറങ് ചാടി എന്ന് പറയാത്തവർ ചുരുക്കമാണ്. വെസൽ ഫാറ്റ് അടങ്ങിയിരിക്കുന്നതിനാൽ വയറിലെ കൊഴുപ്പ് കളയുക എന്നത് പ്രയാസമുള്ള സംഹിതയാണ്
വയറും, തടിയും കുറയ്ക്കാൻ അനവധി ഡയറ്റുകൾ നിലവിലുണ്ട്. അതിൽ ഏറ്റവും മികച്ച ഒന്നാണ് ബനാന ഡയറ്റ്
എന്താണ് ബനാന ഡയറ്റ്
രാവിലെ ചെയ്യുന്ന ഡയറ്റാണിത്. ജപ്പാനാണ് ബനാന ഡയറ്റിന്റെ ഉറവിടം. ഈ ഡയറ്റ് പിന്തുടര്‍ന്നാല്‍ ശരീരം വേഗത്തില്‍ മെലിയും കുടവയർ കുറയും.
വാഴപ്പഴത്തിന്റെ ഈ ഡയറ്റ് പ്രകാരം അത്താഴം രാത്രി എട്ടിന് മുമ്പ് കഴിച്ചിരിക്കണം. എന്നാല്‍ കര്‍ക്കശമായ ഭക്ഷണ നിയന്ത്രണമൊന്നും ഈ പ്ലാനില്‍ ഇല്ല. കലോറികളെ നിയന്ത്രിക്കുന്നതും ഇതില്‍ ഇല്ല. നമ്മുടെ ഉച്ചഭക്ഷണത്തിലോ അത്താഴത്തിലോ മാറ്റമൊന്നും കൊണ്ടുവരേണ്ട. നിങ്ങള്‍ എന്താണോ കഴിക്കുന്നത് അത് തന്നെ കഴിച്ചാല്‍ മതി.
പക്ഷേ ഒരിക്കലും വയര്‍ നിറച്ച് കഴിക്കരുത്. നമ്മുടെ വയര്‍ 80 ശതമാനം നിറഞ്ഞാല്‍ ഭക്ഷണം കഴിക്കുന്നത് നിര്‍ത്തണം. ഭക്ഷണ ശേഷം ഐസ്‌ക്രീം അടക്കമുള്ള ഡെസേര്‍ട്ടുകള്‍ കഴിക്കുന്നതും നിര്‍ത്തണം. പന്ത്രണ്ട് മണിക്ക് മുമ്പ് കിടക്കാനും ശ്രമിക്കണം. കൃത്യമായ ഉറക്ക് നമുക്ക് ലഭിക്കും. അതോടൊപ്പം കലോറികള്‍ ശരീരത്തില്‍ എത്തുന്നതും കുറയും.
Read More……സാധാരണമായി കാണരുത് ക്രോണിക് ഡീഹൈഡ്രേഷന്‍: നിങ്ങൾക്ക് ഈ ലക്ഷണങ്ങൾ ഉണ്ടോ?