അമിത വണ്ണം ഇപ്പോൾ എല്ലാവരും നേരിടുന്ന പ്രശ്നമാണ്. എങ്ങനെ തടി കുറയ്ക്കാമെന്നു പലരും തല പുകഞ്ഞു ആലോചിക്കുന്നുണ്ടാകും. ചിലർ ജിമ്മിൽ പോകുന്നു. ചിലർ ഡയറ്റ് എടുക്കുന്നു. ചിലർ മരുന്നുകൾ കഴിക്കുന്നു; അങ്ങനെ വഴികൾ പലവിധമുണ്ട്. ജിമ്മിൽ പോകാൻ സമയമില്ലാത്തവർക്ക് ഡയറ്റ് എടുക്കാം. എന്നാൽ വെറുതെയങ്ങ് ഡയറ്റ് എടുത്താൽ പോര. കൃത്യമായി, ചിട്ടയോടെ ഡയറ്റ് എടുക്കണം.
ദിവസേന വരുത്തുന്ന ചില മാറ്റങ്ങളിലൂടെ തടി കുറയ്ക്കാൻ സാധിക്കും. എങ്ങനെയെല്ലാം എന്ന് നോക്കാം
തടി കുറയ്ക്കാനുള്ള വഴികൾ
ഉപ്പിന്റെ അളവ് കുറയ്ക്കുക.
പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക
വറുത്തതു പൊരിച്ചതുമായ ഭക്ഷണങ്ങളെ അകറ്റി നിര്‍ത്തുക.
പ്രോസസ്ഡ് ഫുഡ്, കൃത്രിമ നിറങ്ങള്‍, മധുരം തുടങ്ങിയവ ഒഴിവാക്കുക
ഇഷ്ടമുള്ളതെന്തും വലിച്ചുവാരി കഴിക്കരുത്. അതും പാകത്തിന് മാത്രമാക്കുക.
നാരുകളടങ്ങിയ ഭക്ഷണം ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
ധാരാളം വെള്ളം കുടിയ്‌ക്കുക.
ബാര്‍ലി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ശരീരം മെലിയാന്‍ സഹായിക്കുക മാത്രമല്ല, കൊളസ്‌ട്രോളിന്റെ അളവു കുറയ്ക്കാനും ബാര്‍ലി സഹായിക്കും.
പച്ചക്കറികളും പഴങ്ങളും സാലഡുകളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക.
മഞ്ഞള്‍, വെളുത്തുള്ളി എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും തടി കുറയ്ക്കാന്‍ സഹായിക്കും.
ഭക്ഷണത്തിന് മുമ്പ് വെജിറ്റബില്‍ ജ്യൂസോ പഴച്ചാറോ കുടിയ്ക്കുന്നതും നല്ലതാണ്.
ശീലിക്കേണ്ടത് എന്തെല്ലാം?
നീന്തല്‍
ശരീരത്തിന്റെ എല്ലാ ഭാഗത്തുമുള്ള കൊഴുപ്പു കുറയ്ക്കാന്‍ ഇത് നല്ലതാണ്.സൈക്കിള്‍ ചവിട്ടുക. തടി കുറയുകയും കാലുകളിലെ മസിലുകള്‍ക്ക് ഉറപ്പുണ്ടാവുകയും ചെയ്യും.
ടെന്‍ഷന്‍, സ്‌ട്രെസ് എന്നിവയെ അകറ്റി നിര്‍ത്തുക. ടെന്‍ഷന്‍ ശരീരം തടിപ്പിക്കുന്ന കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ പുറപ്പെടുവിക്കും.
ഭക്ഷണം
ദിവസം മൂന്നുനേരം ഭക്ഷണം കഴിക്കുന്നതിന് പകരം അത് അളവിലുള്ള ഭക്ഷണം ആറു തവണയാക്കുക.
ഭക്ഷണം സാവധാനത്തില്‍ ചവച്ചരച്ചു കഴിയ്ക്കുക. ഇങ്ങനെ കഴിക്കുമ്പോള്‍ വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നും. ദഹനം സുഗമമാകും. കൊഴുപ്പടിഞ്ഞു കൂടാതിരിക്കാനും സഹായിക്കും.
- Read more…..
- ഹിമാചലിൽ ഇങ്ങനെയും ചില സ്ഥലങ്ങളുണ്ട്.
- മദ്യപിക്കാത്തവർക്കും ഫാറ്റി ലിവർ വരും: നിങ്ങൾക്ക് ഫാറ്റി ലിവർ ഉണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം?
- മൂത്രമൊഴിക്കുമ്പോൾ പുകച്ചിൽ; ഇടയ്ക്കിടെയുള്ള മൂത്ര ശങ്ക: കാരണമിതാണ്
- നിങ്ങൾക്ക് ഈ ശീലമുണ്ടോ? പല്ലിലെ ഇനാമിൽ പെട്ടന്ന് കുറയും
- പുരികം കൊഴിയുന്നുണ്ടോ കാരണവും പരിഹാരവുമറിയണ്ടേ?
വ്യായാമം
കാർഡിയോ പോലുള്ള എന്തെങ്കിലും വ്യായാമം ശീലിക്കുക. കുറച്ചു സമയം നടക്കുന്നതോ, ഓടുന്നതോ കൊഴുപ്പുരുക്കാൻ സഹായിക്കും