പ്രായമാകുന്നത് ഒരു സ്വാഭാവിക പ്രകൃതിദത്ത പ്രതിഭാസമാണ്. അതിനാല്‍ ഇതിനെ ചെറുക്കാന്‍ ആര്‍ക്കും കഴിയില്ല. എന്നാല്‍ ഈ പ്രക്രിയയുടെ വേഗം കുറയ്ക്കാനും ഇതിന്‍റെ പ്രകടമായ ലക്ഷണങ്ങളെ മറയ്ക്കാനും സാധിക്കും. പ്രകൃതിദത്തമായ ചില വഴികളിലൂടെ പ്രായാധിക്യത്തെ ചെറുക്കാനാകും. അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം.
1. മുഖം വൃത്തിയാക്കാം, പഴയ ചര്‍മം ഉരച്ച് കളയാം
പുതിയ കോശങ്ങള്‍ ദിവസവും ചര്‍മത്തില്‍ ഉണ്ടായി വരികയും പഴയ കോശങ്ങള്‍ തൊലിപ്പുറത്ത് അടിഞ്ഞു കൂടുകയും ചെയ്യുന്നുണ്ട്. ഇതിനു പുറമേ പൊടിയും അഴുക്കും അന്തരീക്ഷത്തിലെ രാസവസ്തുക്കളും ചര്‍മത്തില്‍ അടിയും. ഇവയെ നീക്കം ചെയ്യുന്നതിന് ദിവസവും മുഖം തുടച്ച് വൃത്തിയാക്കുകയും ആഴ്ചയിലൊരിക്കല്‍ പഴയ ചര്‍മം തേച്ചുരച്ച് കളയുന്ന എക്സ്ഫോളിയേഷന്‍ നടത്തുകയും ചെയ്യാം. മുഖം ഉരയ്ക്കുമ്പോൾ വട്ടത്തില്‍ മൃദുവായി ഉരയ്ക്കാന്‍ ശ്രദ്ധിക്കണം.
2. ദിവസവും വ്യായാമം
പ്രായമാകുന്നത് ചര്‍മത്തിനു മാത്രമല്ല മുഴുവന്‍ ശരീരത്തിനുമാണ്. ദിവസവും വ്യായാമം ചെയ്യുന്നത് ശരീരത്തെ ഫിറ്റായും ഊര്‍ജസ്വലമായും സൂക്ഷിക്കും. വ്യായാമം രക്തചംക്രമണം വര്‍ധിപ്പിക്കുമെന്നതിനാല്‍ ശരീരത്തിലെ എല്ലാ കോശങ്ങള്‍ക്കും ആവശ്യമായ പോഷണങ്ങള്‍ ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കാം. പ്രായമായവര്‍ക്ക് ദീര്‍ഘനേരം ഒറ്റയടിക്ക് വ്യായാമം ചെയ്യുന്നതിനേക്കാള്‍ നല്ലത് ഹ്രസ്വസമയങ്ങളിലായി ദിവസവും മൂന്നോ നാലോ തവണ കൊണ്ട് വ്യായാമം പൂര്‍ത്തിയാക്കുന്നതാണ്.
Read More:ആദ്യ മൂന്ന് മാസങ്ങളില്‍ ഗർഭിണികൾ കഴിക്കേണ്ടുന്ന പ്രോട്ടീനുകള്‍ ഇവയാണ്
3. പ്രകൃതിദത്ത സൗന്ദര്യവര്‍ധക വസ്തുക്കള്‍
പ്രകൃതിദത്ത ചേരുവകള്‍ ഉള്ളതും ഹാനികരമായ രാസവസ്തുക്കള്‍ ഇല്ലാത്തതുമായ സൗന്ദര്യവര്‍ധക വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാവൂ. രാസവസ്തുക്കള്‍ അടങ്ങിയ കോസ്മെറ്റിക്കുകള്‍ ചര്‍മത്തിന്‍റെ സ്വാഭാവികതയെ നശിപ്പിച്ച് ചുളിവുകള്‍ നേരത്തെ സൃഷ്ടിക്കും. കുക്കുമ്പർ, പാല്‍, നാരങ്ങ, തേന്‍, കറ്റാർവാഴ, ഗ്ലിസറിന്‍ പോലുള്ള പ്രകൃതിദത്ത ക്ലെന്‍സിങ് ഏജന്‍റുകള്‍ ചര്‍മം വൃത്തിയാക്കാന്‍ ഉപയോഗിക്കാം.
4. ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ ആഹാരം
ശരീരത്തിലെ ഫ്രീ റാഡിക്കലുകള്‍ എന്നറിയപ്പെടുന്ന കണികകള്‍ പ്രായമാകുന്നതില്‍ ഒരു പങ്ക് വഹിക്കുന്നു. പുറത്തെ പാളിയില്‍ ഇലക്ട്രോണുകള്‍ കുറവുള്ള കണികകളെയാണ് ഫ്രീ റാഡിക്കലുകള്‍ എന്നു വിളിക്കുന്നത്. പുറത്തെ പാളിയില്‍ ഇലക്ട്രോണുകളുള്ള സ്ഥിരതയുള്ള കണികകളെ അപേക്ഷിച്ച് ഫ്രീ റാഡിക്കലുകള്‍ മറ്റ് കണികകളുമായി ബന്ധനമുണ്ടാക്കാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കും. ഇത് ശരീരത്തിനുള്ളില്‍ ഓക്സിഡേറ്റീവ് സ്ട്രെസിന് കാരണമാകാം. മറവിരോഗം ഉള്‍പ്പെടെയുള്ള പല പ്രശ്നങ്ങളുമായും ഈ ഓക്സിഡേറ്റീവ് സ്ട്രെസ് ബന്ധപ്പെട്ടിരിക്കുന്നു. ഫ്രീ റാഡിക്കലുകളെ ചെറുക്കാന്‍ ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വഴി സാധിക്കും. കാരറ്റ്, പാല്‍, നട്സ്, ഗ്രീന്‍ ടീ, കടല്‍ മത്സ്യം എന്നിവയെല്ലാം ആന്‍റി ഓക്സിഡന്‍റുകളാല്‍ സമ്പന്നമാണ്. ഇത്തരം ഭക്ഷണങ്ങള്‍ കോശങ്ങള്‍ക്കുണ്ടാകുന്ന നാശത്തെയും പ്രായാധിക്യത്തെയും ചെറുക്കും.
5. പുകവലി, മദ്യപാനം
പുകവലിയും മദ്യപാനവും ഒഴിവാക്കുന്നത് പ്രായമാകുന്ന പ്രക്രിയയെ മന്ദീഭവിപ്പിക്കാന്‍ സഹായിക്കും. ഇവ രണ്ടും പല വിധ രോഗങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ ശരീരത്തിന്‍റെ അവശതയെ അവ വര്‍ധിപ്പിക്കും. എല്ലാ പ്രായത്തിലുമുള്ളവര്‍ ഈ രണ്ട് ദുശ്ശീലങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കേണ്ടത് അതിനാല്‍ അത്യാവശ്യമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം