കൈകാലുകളിലെ തരിപ്പ് പലരും നേരിടുന്ന പ്രശ്നമാണ്. ചിലർക്ക് തണുപ്പാകുമ്പോൾ കൈകാലുകളിൽ തരിപ്പും, കഴപ്പും അനുഭവപ്പെടാറുണ്ട്, ചിലർക്കാകട്ടെ ഇടയ്ക്കിടെ വന്നു പോകുന്നൊരു അസുഖമാണ് കാൽ കഴപ്പ്. എന്ത് കൊണ്ടാണ് ഇവ സംഭവിക്കുന്നതെന്ന് പരിശോധിക്കാം
കൈകാൽ വിരലുകളുടെ സ്പർശവും വേദനയുമെല്ലാം അറിയുന്നതും അറിയിക്കുന്നതും പെരിഫെറൽ നേർവസ് സിസ്റ്റം എന്ന നാഡികളുടെ കൂട്ടമാണ്. ഇവക്ക് വരുന്ന ചെറിയ പരിക്കുകളാണ് ആദ്യം തരിപ്പിൽ തുടങ്ങി പിന്നെ സൂചി കുത്തുന്ന വേദനയിലേക്കും തുടർന്ന് ചെറിയ ഭാരം പോലും ഉയർത്താൻ സാധിക്കാത്ത കടുത്ത വേദനയിലേക്ക് നയിക്കുന്ന അവസ്ഥയിലേക്കുമെല്ലാം എത്തിച്ചേരുന്നത്.
ഈ രോഗമുള്ള മിക്ക രോഗികളും ഏറെ കാലം അവഗണിച്ച ശേഷം ദൈനംദിനജീവിതത്തിന്‍റെ നിലവാരത്തെ ബാധിക്കും വിധം രോഗം മൂർച്ഛിക്കുമ്പോൾ മാത്രമാണ് ഡോക്ടറുടെ അടുത്ത് എത്തിപ്പെടുന്നത് എന്നതാണ് ദു:ഖകരമായ സത്യം. നേരത്തെ കണ്ടെത്തിയാൽ ഏതാണ്ട് പൂർണമായി തന്നെ ചികിൽസിച്ചു ഭേദമാക്കാനും കാരണം കണ്ടെത്തി ചികിൽസിക്കാനും ആകും.
ചില അവസ്ഥകളിൽ ചികിത്സ വൈകിച്ചാൽ തരിപ്പിനു കാരണമാകുന്ന രോഗം ചികിൽസിച്ചു മാറ്റിയാൽ പോലും ഏറെ കാലത്തേക്ക് തരിപ്പ് വല്ലാതെ കഷ്ടപെടുത്തും.
ഏറ്റവും സാധാരണമായി കൈകാൽ തരിപ്പിനു കാരണമാകുന്നത് പ്രമേഹമാണ്. ഗ്ലുക്കോസിന്‍റെ അളവ് കൂടുതലുള്ള രക്തം ശരീരത്തിന്‍റെ അറ്റങ്ങളിൽ എത്തിച്ചേരുന്നത് കുറയുന്നത് വഴി അവിടെയുള്ള നാഡികൾക്ക് സുഗമമായി പ്രവർത്തിക്കാൻ ആവശ്യമായ രക്തം ലഭിക്കാതെ വരുന്നു. അങ്ങനെ പരിക്ക് പറ്റുന്ന നാഡികൾ ആദ്യം തരിപ്പായും പിന്നീട് ദുസ്സഹമായ വേദനയായും അനിയന്ത്രിതമായ പ്രമേഹത്തെക്കുറിച്ച് രോഗിയോട് വിളിച്ചു പറയുന്നു.
ഇത്തരത്തിൽ ഉണ്ടാകുന്ന കൈകാൽ തരിപ്പിനു പ്രമേഹം നിയന്ത്രണവിധേയമാക്കുകയാണ് ചികിത്സയുടെ ആദ്യത്തെ പടി. നാഡികളെ എത്രത്തോളം ബാധിച്ചിരിക്കുന്നു എന്നതനുസരിച്ച് ചികിത്സാനടപടികൾ വ്യത്യസ്തമാകും. പ്രമേഹം കൊണ്ടുള്ള തരിപ്പ് ആദ്യം ബാധിക്കുന്നതു കാലുകളെയും തുടർന്ന് കൈകളെയുമാണ്.
കൈ തരിപ്പിന്‍റെ മറ്റൊരു പ്രധാനകാരണം കാർപൽ ടണൽ സിൻഡ്രോം എന്ന അവസ്ഥയാണ്. കൈപ്പത്തിയിലേക്കുള്ള മീഡിയൻ നേർവ് തുടർച്ചയായി അമർന്നു നിൽക്കുന്നത് കൊണ്ട് തള്ളവിരലിൽ തുടങ്ങി മോതിരവിരലിന്‍റെ പാതി വരെ കടുത്ത തരിപ്പും വേദനയും അനുഭവപ്പെടും.
തുടർച്ചയായി എഴുതുന്നവർ, തുടർച്ചയായി ടൈപ്പ് ചെയ്യുന്നവർ, അമിതവണ്ണമുള്ളവർ എന്നിങ്ങനെ പലർക്കും ഈ കാരണം കൊണ്ട് തരിപ്പുണ്ടാകാറുണ്ട്. മരുന്നുകൾ കൊണ്ട് താൽക്കാലികശമനം ഉണ്ടാകുമെങ്കിലും, കൈപ്പത്തി തുടങ്ങുന്നിടത്ത് ഉള്ള ഒരു പാടക്കടിയിൽ കുരുങ്ങിക്കിടക്കുന്ന മീഡിയൻ നേർവിനെ സ്വതന്ത്രമാക്കുന്ന ഒരു മൈനർ സർജറിയാണ് സ്‌ഥിരമായ പരിഹാരം.
ഭക്ഷണത്തിനു ശേഷം ഫ്രൂട്സ് കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കു