ജയ്പ്പൂർ: ഊഞ്ഞാലാടുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി പത്തു വയസുകാരന് ദാരുണാന്ത്യം. ആദിൽ എന്ന കുട്ടിയാണ് മരിച്ചത്. ചൊവ്വാഴ്ച്ച രാജസ്ഥാനിലെ ബാരൻ ജില്ലയിലെ ചബ്ര ടൗണിലാണ് സംഭവം.
ആദിലിന്റെ വീട്ടിൽ കെട്ടിയിരുന്ന ഊഞ്ഞാലിലായിരുന്നു അപകടം. വീട്ടിലെ നവജാത ശിശുവിന് വേണ്ടി കെട്ടിയതായിരുന്നു ഊഞ്ഞാൽ. മറ്റു കുട്ടികൾക്കൊപ്പം ഊഞ്ഞാലിൽ ആടിക്കളിക്കുന്നതിനിടെ കയർ ആദിലിന്റെ കഴുത്തിൽ കുരുങ്ങുകയായിരുന്നു. തുടർന്ന് കുട്ടി ഛർദിക്കുകയും ബോധരഹിതനാവുകയും ചെയ്തതായി ചബ്ര പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ചുട്ടൻ ലാൽ പറഞ്ഞു.
ഷോക്കേറ്റ മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ അമ്മയും സഹോദരിയും ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം
സംഭവത്തെ കുറിച്ചറിഞ്ഞതിനു പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് ആദിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം മാതാപിതാക്കൾക്ക് വിട്ടുകൊടുത്തതായി അദ്ദേഹം അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം