മുംബൈ: പാല്‍ഘര്‍ ജില്ലയില്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് 17കാരന്‍ മുങ്ങി മരിച്ചു. യാഷ് സോള്‍ക്കര്‍ എന്ന 17 കാരനാണ് മരിച്ചത്. എന്‍ഡിആര്‍എഫ് സംഘം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. പാല്‍ഘര്‍ ജില്ലയിലെ ഒരു ക്വാറിയില്‍ സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്നു യാഷ്. കളിക്കിടെ, പന്ത് ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണു. ഇത് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പിന്നീട് ദേശീയ ദുരന്ത നിവാരണ സേനയെ വിളിച്ചുവരുത്തി. ഇവര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















