ന്യൂഡല്‍ഹി: 2022 ല്‍ ഏറ്റവും കൂടുതല്‍ റോഡപകടമുണ്ടായ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം മൂന്നാമത്. തൊട്ടുമുന്‍പുള്ള 2 വര്‍ഷങ്ങളില്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്തായിരുന്നു. ദേശീയപാതകളിലെ അപകടങ്ങളുടെ പട്ടികയില്‍ മുന്‍ വര്‍ഷങ്ങളില്‍ കേരളം ആറാമതായിരുന്നു. ഇത്തവണ രണ്ടാമതാണ്. കേരളത്തില്‍ റോഡപകടം മുന്‍വര്‍ഷത്തെക്കാള്‍ 31.87% വര്‍ധിച്ചെന്നും കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. രാജ്യത്ത് ഓരോ മണിക്കൂറിലും 19 മരണം സംഭവിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
അപകടങ്ങളുടെ പട്ടികയില്‍ കേരളം മുന്നിലാണെങ്കിലും മരണനിരക്ക് താരതമ്യേന കുറവാണെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 10,000 വാഹനങ്ങളെടുത്താല്‍ 3 മരണമാണ് കണക്കിലുള്ളത്.
കഴിഞ്ഞ വര്‍ഷം രാജ്യത്ത് 1,68,491 പേര്‍ റോഡപകടങ്ങളില്‍ മരിച്ചു. 4,61,312 അപകടങ്ങളാണ് രാജ്യത്തുണ്ടായത്. 4,43, 366 പേര്‍ക്ക് പരിക്കേറ്റു. ഇന്ത്യയിലെ റോഡപകടങ്ങള്‍-2022 എന്ന പേരിലാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് റോഡപകടങ്ങളുടെ എണ്ണത്തില്‍ 11.9 ശതമാനവും മരിക്കുന്നവരുടെ എണ്ണത്തില്‍ 9.4 ഉം പരിക്ക് പറ്റുന്നവരുടെ എണ്ണത്തില്‍ 15.3 ശതമാനവും വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ 5 വര്‍ഷമായി തമിഴ്‌നാടും മധ്യപ്രദേശുമാണ് റോഡപകടങ്ങളുടെ പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.
പാകിസ്താൻ ബംഗ്ലാദേശ് ലോക കപ്പ് മത്സരത്തിനിടെ പലസ്തീൻ പതാക വീശി; നാലു യുവാക്കൾ അറസ്റ്റിൽ
സംസ്ഥാന തലത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ റോഡപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഉത്തര്‍പ്രദേശിലാണ്. 13.4 ശതമാനമാണ് ഇവിടുത്തെ മരണ നിരക്ക്. രണ്ടാമത് തമിഴ്‌നാട് ആണ്. 10.6 ശതമാനമാണ് ഇവിടുത്തെ മരണ നിരക്ക്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം