മുംബൈ∙ നാന്ദേഡിലെ സർക്കാർ മെഡിക്കൽ കോളജിൽ കൃത്യമായി മരുന്നും ചികിത്സയും ലഭിക്കാതെ 35 പേർ മരിച്ച സംഭവത്തിൽ ആശുപത്രിയുടെ ഡീനിനും മറ്റൊരു ഡോക്ടർക്കുമെതിരെ പൊലീസ് കേസെടുത്തു. ഡീൻ ഡോ.എസ്.ആർ.വകോഡെയ്ക്കും ശിശുരോഗ ചികിത്സാ വിഭാഗത്തിലെ ഡോക്ടർക്കുമെതിരെ മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ആരോപിച്ചാണ് കേസ്. ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന മകൾ അഞ്ജലിയെയും അവരുടെ നവജാത ശിശുവിനെയും നഷ്ടപ്പെട്ട കാമോജി തോപെ എന്നയാൾ നൽകിയ പരാതിയിലാണ് നടപടി.
പ്രസവശേഷം അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് അറിയിച്ച ഡോക്ടർമാർ പിന്നീട് അഞ്ജലിക്ക് രക്തസ്രാവമുണ്ടെന്നും കുഞ്ഞിന്റെ ആരോഗ്യനില മോശമാണെന്നും പറയുകയായിരുന്നു. പുറത്തുനിന്ന് അടിയന്തരമായി മരുന്നുകൾ വാങ്ങിയെത്തിക്കാനും ആവശ്യപ്പെട്ടു. മരുന്നുകൾ എത്തിച്ചെങ്കിലും അത് നൽകാനോ പരിപാലിക്കാനോ ഡോക്ടർമാർ ഉണ്ടായിരുന്നില്ല. തുടർന്ന് കുഞ്ഞും അഞ്ജലിയും മരിച്ചു.
കാത്തിരുന്നുണ്ടായ കൺമണികളുടെ മുഖം ഒന്നുകാണാൻ പോലും കഴിഞ്ഞില്ലെന്നു പറഞ്ഞ് വിതുമ്പുകയാണ് നാന്ദേഡ് സർക്കാർ മെഡിക്കൽ കോളജിൽ വേണ്ടത്ര ചികിത്സ ലഭിക്കാത്തതിനാൽ ഇരട്ടകുഞ്ഞുങ്ങളെ നഷ്ടമായ സംഗീത മനോജ്. സെപ്റ്റംബർ 28ന് സ്വകാര്യ ആശുപത്രിയിലാണ് സംഗീത ഇരട്ടക്കുഞ്ഞുങ്ങൾക്കു ജന്മം നൽകിയത്.
1.5 കിലോഗ്രാം മാത്രമാണ് ഭാരമെന്നും ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ മെച്ചപ്പെട്ട സൗകര്യമുള്ള ആശുപത്രിയിലേക്കു മാറ്റണമെന്നും ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. ആംബുലൻസ് കിട്ടാതെ വന്നതിനെത്തുടർന്ന് ഓട്ടോറിക്ഷയിലാണ് സംഗീതയുടെ കുടുംബാംഗങ്ങൾ നവജാതശിശുക്കളെ തൊട്ടടുത്ത വലിയ ആശുപത്രിയിൽ എത്തിച്ചത്. അവിടെ സ്ഥലമില്ലെന്നു പറഞ്ഞതോടെയാണ് നാന്ദേഡ് മെഡിക്കൽ കോളജിലെത്തിച്ചത്. രണ്ടാം ദിവസം ഇരുവരും മരിച്ചു.
ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമന കോഴ തട്ടിപ്പ് ; മുഖ്യപ്രതി അഖില്‍ സജീവ് പിടിയില്‍
‘പ്രസവിച്ചയുടൻ കുഞ്ഞങ്ങളെ മറ്റ് ആശുപത്രിയിലേക്കു മാറ്റി. മക്കളെ കാണാനോ, ഒന്നെടുക്കാനോ പോലുമായില്ല. മരിച്ച ശേഷമുള്ള ചിത്രങ്ങളാണ് ഞാൻ കണ്ടത്’– സംഗീത പറഞ്ഞു.സംസ്ഥാനത്ത് ഒരു വയസ്സിൽ താഴെയുള്ള 40 കുട്ടികൾ പ്രതിദിനം ആശുപത്രികളിൽ മരണമടയുന്നതായി റിപ്പോർട്ട്. ഇതിൽ 13 പേരും ശരാശരി മൂന്നു മാസത്തിൽ താഴെ പ്രായമുള്ളവരാണ്. നാന്ദേഡ്, ഒൗറംഗബാദ് (സംഭാജി നഗർ) മെഡിക്കൽ കോളജുകളിലായി 18 നവജാത ശിശുക്കൾ ഉൾപ്പെടെ 53 പേർ മരിച്ച സംഭവത്തിനു പിന്നാലെയാണ് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധരുടെ സംഘം ഇക്കാര്യം
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം