ഗുജറാത്ത് ലക്ഷ്യമിട്ട് എഎപി; കെജ്രിവാൾ ഇന്ന് വീണ്ടും ഗുജറാത്തിൽ

aap
 

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തില്‍  കെജ്രിവാള്‍. ഗുജറാത്ത് വഡോദരയിലെ ടൗണ്‍ ഹാളില്‍ നടക്കുന്ന യോഗത്തില്‍ കെജ്രിവാൾ ഇന്ന് സംസാരിക്കും. യോഗത്തില്‍ പങ്കെടുക്കുന്നതിന് മുമ്പ് കെജ്രിവാള്‍ വാര്‍ത്താസമ്മേളനം നടത്തി ഗുജറാത്തിലെ ജനങ്ങളെ അഭിസംബോദന ചെയ്യും.
ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ,  അടുത്ത ദിവസം അഹമ്മദാബാദ് സന്ദര്‍ശിക്കുകയും സബര്‍മതി ആശ്രമത്തില്‍ പ്രാര്‍ത്ഥന നടത്തുകയും ചെയ്യും. 

വടക്കന്‍ ഗുജറാത്തില്‍ പാര്‍ട്ടിയുടെ പ്രചാരണം ആരംഭിക്കുന്നതിന് മുന്നോടിയായാണ് സിസോദിയയുടെ സന്ദര്‍ശനം.കഴിഞ്ഞയാഴ്ച്ചയും കെജ്രിവാള്‍ ഗുജറാത്തില്‍ എത്തി ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ യോഗത്തില്‍ പങ്കെടുത്തിരുന്നു.