വ​ഖ​ഫ് നി​യ​മ ഭേ​ദ​ഗ​തി ബി​ൽ ഗ​വ​ർ​ണ​ർ ഒ​പ്പു​വ​ച്ചു

google news
arif
 

തി​രു​വ​ന​ന്ത​പു​രം: വ​ഖ​ഫ് നി​യ​മ ഭേ​ദ​ഗ​തി ബി​ൽ ഗ​വ​ർ​ണ്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ഒ​പ്പു​വ​ച്ചു. വ​ഖ​ഫ് നി​യ​മ​നം പി​എ​സ്‌​സി​ക്ക് വി​ട്ട തീ​രു​മാ​നം പി​ൻ​വ​ലി​ച്ചു​ള്ള ഭേ​ദ​ഗ​തി​യാ​ണ് ഗ​വ​ർ​ണ​ർ ഒ​പ്പി​ട്ട​ത്.

വ​ഖ​ഫ് ബോ​ർ​ഡ് നി​യ​മ​ന​ങ്ങ​ൾ പി​എ​സ്‌​സി​ക്ക് വി​ട്ട തീ​രു​മാ​ന​ത്തി​നെ​തി​രെ മു​സ്‌​ലിം സം​ഘ​ട​ന​ക​ൾ രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് നി​യ​മ​നം പി​എ​സ്‌​സി​ക്ക് വി​ട്ട തീ​രു​മാ​നം പി​ൻ​വ​ലി​ച്ച​ത്.

കഴിഞ്ഞ നിയമസഭാ സമ്മേളനം പാസ്സാക്കിയ ബില്ലിലാണ് ഗവർണ്ണർ ഒപ്പിട്ടത്. സർവ്വകലാശാല - ലോകായുക്ത ബില്ലുകളിൽ ഒപ്പിടില്ലെന്ന സൂചന ഗവർണ്ണർ നൽകുമ്പോഴാണ് വഖഫിലെ അനുമതി.

വഖഫ് ബോർഡ് നിയമനം പി എസ് സിക്ക് വിട്ടു കൊണ്ടുള്ള തീരുമാനം റദ്ദാക്കിക്കൊണ്ടുള്ള ബില്‍ നിയമസഭ ഏകകണ്ഠമായാണ് പാസാക്കിയിരുന്നത്. ബില്ലിനെതിരെ മുസ്ലിം മത - സമുദായ സംഘടനകളും പ്രതിപക്ഷവും ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. നിയമനങ്ങൾ പി എസ് സിക്ക് വിട്ടാൽ വഖഫ് ബോർഡിന്‍റെ ഉദ്ദേശലക്ഷ്യങ്ങൾ നഷ്ടപ്പെടുമെന്നായിരുന്നു വാദം. ദേവസ്വം ബോർഡിന് സമാനമായ നിയമന രീതി വേണമെന്ന അഭിപ്രായവും ഉയർന്നിരുന്നു.

Tags