ത്രിപുരയിൽ പുതിയ മുഖ്യമന്ത്രിയെ ചൊല്ലി ബി.ജെ.പിയിൽ തർക്കം രൂക്ഷമാകുന്നു ​​​​​​​

d

മുഖ്യമന്ത്രിയെ മാറ്റി തെരഞ്ഞെടുപ്പ് നേരിടുന്ന ത്രിപുരയിൽ ബിജെപിക്ക് വൻ തിരിച്ചടി. പുതിയ മുഖ്യമന്ത്രിക്ക് എതിരെ മന്ത്രിയുൾപ്പടെ എംഎൽഎമാർ രംഗത്ത്. മുഖ്യമന്ത്രി പ്രഖ്യാപന യോഗത്തിൽ മന്ത്രി രാം പ്രസാദ് പോൾ കസേര എടുത്ത് എറിഞ്ഞു. ബിപ്ലബ് കുമാർ ദേബ് മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെയാണ് ബിജെപിയിൽ പുതിയ മുഖ്യമന്ത്രിയെ ചൊല്ലി ആഭ്യന്തര തർക്കംരൂക്ഷമായിരിക്കുന്നത്.

ബിപ്ലബ് കുമാർ ദേബിന് പകരം ആരെ തീരുമാനിക്കും എന്ന ബിജെപി ദേശീയ നേതൃത്വത്തിന്റെ ആശങ്ക അസ്ഥാനത്ത് ആയിരുന്നില്ല. വലിയ പൊട്ടിത്തെറിയിലേക്ക് ബിജെപി നീങ്ങുന്നതിന്റെ സൂചനകളാണ് ഇന്നലെ അഗർത്തലയിൽ നടന്ന മുഖ്യമന്ത്രി പ്രഖ്യാപന യോഗത്തിൽ നിന്നും ലഭിച്ചത്. മന്ത്രി രാം പ്രസാദ് പോൾ ഉൾപ്പടെയുള്ള എംഎൽഎമാരാണ് നിയുക്ത മുഖ്യമന്ത്രി ഡോക്ടർ മാണിക് സാഹയ്ക്ക് എതിരെ രംഗത്ത് വന്നത്. നിരീക്ഷകരായി എത്തിയ കേന്ദ്ര നേതാക്കൾക്ക് മുൻപിൽ വെച്ച് യോഗത്തിൽ എംഎൽഎമാർ തമ്മിൽ കയ്യാങ്കളിയും നടന്നതായും റിപ്പോർട്ടുകൾ ഉണ്ട്.